ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ് (കോവിഡ്- 19 )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് (കോവിഡ്- 19 )
      ഒരു ജീവകോശത്തിന് ഉള്ളിലിലല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിവില്ലാത്ത ജീവ കണങ്ങളാണ് വൈറസുകൾ .വൈറസ് എന്നാൽ ലാറ്റിൻ ഭാഷയിൽ "വിഷം"എന്നാണ് അർത്ഥം.വൈറസ് രോഗങ്ങൾ നേരിട്ടോ അല്ലാതെയോ പകരും.മനുഷ്യർ മൃഗങ്ങൾ എന്നിവയുടെ സ്രവങ്ങളിലൂടെയും വിസർജ്ജ്യങ്ങളിലൂടെയും വായുവിലൂടെയും രോഗം പകരും. കൊറോണ വെറിഡെ കുടുംബത്തിലെ കൊറോണ വെറിനെ എന്ന ഉപകുടുംബത്തിലെ ആവരണമുള്ള വൈറസുകളാണ് കൊറോണ.ഇപ്പോൾ ലോകത്തിൽ ദുരിതം വിതച്ച കൊറോണ വൈറസ് (2019ncov) പുതിയ ഇനം വൈറസാണ്.2012 സൗദിയിൽ ഭീതി വിതച്ചത്  മേഴ്സ്ക്കോവ് എന്ന കൊറോണ വൈറസാണ്. 2002ൽ ചൈനയിലും മറ്രു രാജ്യങ്ങളിലും പടർന്ന സാർസിനും കാരണം കൊറോണ വൈറസാണ്.രോഗിയോട്  അടുത്ത് ഇടപഴകുന്നത് രോഗം എളുപ്പത്തിൽ പകരുന്നതിന് ഇടയാകുന്നു.ഇതിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
 ആരോഗ്യവകുപ്പ്  നല്കുന്ന  നിർദ്ദശങ്ങൾ കർശനമായി പാലിക്കുകയാണ് പ്രതിരോധമാർഗ്ഗം. വായുവിലൂടെയും രോഗിയുടെ സ്രവങ്ങളിലൂടെയും പകരുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശിക്കുന്ന ദിവസങ്ങൾ  അത്രയും വീട്ടിലോ ആശുപത്രിയിലോ  ഐസലേഷനിൽ കഴിയണം.

രോഗിയെ പരിചരിക്കുന്നവർ മാസ്ക്കും കൈയുറയും ഉപയോഗിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം.ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.രോഗി ഉപയോഗിച്ച വസ്തുക്കൾ ബ്ളീച്ചിംഗ് ലായിനി ഉപയോഗിച്ച് കഴുകണം.വൈറസ് രോഗത്തെ അകറ്റാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.ഭക്ഷണ പദാർത്ഥങ്ങൾ അടച്ചുവെയ്ക്കണം

 രോഗപ്രതിരോധ രംഗത്തും പ്രതിരോധവാക്സിൻ  രംഗത്തും മാനവരാശി ഏറെ മുന്നോട്ട് പോയികഴിഞ്ഞു.സാക്രമികരോഗങ്ങളെ തുരത്താനും പകർച്ചവ്യാധികളെ നേരിടാനും കഴിഞ്ഞിട്ടുണ്ടെങ്കിലും പലതരത്തിലുള്ള വൈറസുകൾ മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിഉയർത്തുന്നുണ്ട്. ജനിതകമാറ്റം വന്ന വൈറസുകൾ കൂടുതൽ അപകടകാരികളാകുന്നതും സമീപകാലത്ത്  കാണുന്നുണ്ട്. ചൈനയിൽ കൊറോണ മരണസംഖ്യ ആയിരം കഴിഞ്ഞതോടെ വൈറസ് രോഗങ്ങളെ നേരിടാൻ ശാസ്ത്രരംഗവും ആരോഗ്യവിദഗ്ധരും പുതിയ ഗവാഷണ പദ്ധതികൾക്ക് രൂപം നല്കികഴിഞ്ഞു. 
അക്ഷര എസ് കെ
5 A ഗവ.യു.പി.എസ് റസ്സൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം