സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെ ജീവശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്


നമ്മുടെ ജീവശ്വാസം


എന്തിനു നോവിക്കുന്നു പ്രകൃതിയെ
എന്തു മേന്മ ക്കുവേണ്ടി നോവിക്കുന്നു
നാംഉൾപ്പെടെജീവജാലങ്ങൾ വസിക്കുന്ന
ഈ പ്രപഞ്ചത്തെ ദ്രോഹിക്കല്ലേ വന്യജീവികൾ തൻ സങ്കേതവും
നമ്മൾ തൻ പ്രാണ വായുവും ആയി
നിറഞ്ഞു നിൽക്കുന്നനീ വനത്തെ
നശിപ്പിക്കരുതേ സ്നേഹിതരെ

ലോകത്തിൽ സൗന്ദര്യം ആസ്വദിക്കാൻ
പ്രകൃതിതൻ സൗന്ദര്യം വേണമല്ലോ
ആ സൗന്ദര്യം കെടാതെ സൂക്ഷിക്കാൻ
കടപ്പെട്ടവരാം നമ്മൾ
സംരക്ഷിക്കാം നമുക്കീ പ്രകൃതിയെ
സ്നേഹിക്കാം നമുക്കീ മണ്ണിനെ
അങ്ങനെ നമ്മൾ ജീവിച്ചാൽ
പ്രകൃതി തൻ ഫലങ്ങൾ നമുക്ക് നേടാം

നവോമി മാത്യു
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത