എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ദുഃഖം

മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയുടെ ഫലങ്ങളാണ് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ. സുനാമിയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഭൂകമ്പവും എല്ലാം. കാട് വെട്ടിത്തെളിച്ച് വലിയ കെട്ടിടങ്ങൾ ഉണ്ടാക്കി, വയലുകൾ നിരത്തി അവിടെയെല്ലാം വീടുകളായി, കുന്നുകളിടിച്ച് ജീവജാലങ്ങളുടെ പാർപ്പിടങ്ങൾ നഷ്ടമാക്കി, പുഴകളിലും കടലിലും മാലിന്യങ്ങൾ ഒഴുക്കിവിട്ട് അവയെ മലിനമാക്കി. കാടുവെട്ടിത്തെളിച്ചതും, ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചതും, പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്കു മാറ്റമുണ്ടായി. മനുഷ്യൻ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ പ്രകൃതി അതേ ഭംഗിയിൽ നിൽക്കുമായിരുന്നു. മനുഷ്യൻ ഭൂമിയ്ക്കേൽപ്പിച്ച മുറിപ്പാടുകൾ അതിഭയങ്കരമാണ്. ഭുമിയുടെകരച്ചിൽ ഇനിയും മനുഷ്യൻ കാണാതെ പോകരുത്. വരും തലമുറയ്ക്കായി പ്രകൃതിയെ സ്നേഹിക്കാം സംരക്ഷിക്കാം.

ആദർശ് .എസ് .ജെ
3A എൽ .എം .എസ് .എൽ .പി .എസ് .പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം