എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ശുചിയായിരിക്കാം സുരക്ഷിതരായിരിക്കാം
ശുചിയായിരിക്കാം സുരക്ഷിതരായിരിക്കാം
നമ്മുടെ സമൂഹത്തിൽ ആരോഗ്യം പോലെ പ്രാധാന്യം ഉള്ളതാണ് ശുചിത്വം. ആരോഗ്യം ശുചിത്വമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വം ഇല്ലായ്മയിലൂടെയാണ് പല ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നത്. പരിസ്ഥിതി ശുചിത്വം പ്രാധാന്യം ഉള്ളതാണ്. നാം വീട്ടിൽ സംസ്കരിക്കാൻ മടിക്കുന്ന വേസ്റ്റുകൾ മറ്റുള്ളവരുടെ പറമ്പിലേക്ക് വലിച്ചെറിയുന്നു, അതും ഒരു ശുചിത്വം ഇല്ലായ്മയാണ്. പ്ലാസ്റ്റിക് വേസ്റ്റുകൾ കൃത്യമായ രീതിയിൽ സംസ്കരിക്കാൻ സർക്കാർ സഹായിക്കുന്നു. ശുചിത്വം പാലിക്കാനും മാലിന്യ വിമുക്ത കേരളം സൃഷ്ടിക്കാനുള്ള സർക്കാർ പദ്ധതിയാണ് "ഹരിതകേരളം".നാം ഓരോരുത്തരും അറിയുന്നില്ല ഈ ശുചിത്വം ഇല്ലായ്മയാണ് പല പകർച്ചവ്യാധികൾക്കും കാരണമാകുന്നതെന്ന്. വ്യക്തികൾ സ്വയം പാലിക്കേണ്ട ഒരുപാട് ശുചിത്വങ്ങൾ ഉണ്ട്. അത് പാലിച്ചാൽ ഒരു പരിധി വരെ നമുക്ക് അസുഖങ്ങളെ ചെറുത്ത് നിൽക്കാൻ കഴിയും. അതുപോലെ ഓരോ വ്യക്തിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കഴിഞ്ഞാൽ രോഗങ്ങൾ വരുന്ന സാഹചര്യങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയും. നാം റോഡ് അരികിൽ കാണുന്ന വേസ്റ്റുകൾ സംസ്കരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. " കൊറോണ വൈറസ്" ഇപ്പോൾ നമ്മുടെ നാട് ആകെ പടർന്നു പിടിച്ചിരിക്കുന്ന പകർച്ചവ്യാധി ആണ്. ഇതിനെ ചെറുത്ത് നിൽക്കാൻ ശുചിത്വം ആണ് വേണ്ടത്. ഈ വൈറസ് നമ്മുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഈ വൈറസിനെ ചെറുത്ത് നിൽക്കാൻ വ്യക്തി ശുചിത്വം ആണ് വേണ്ടത്. ഇങ്ങനെയുള്ള വ്യാധികൾ ദൈവകോപമാണ് എന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു, ചിലർ ചുറ്റുമുള്ള ചില ചെറു ജീവികളിൽ നിന്നാണ് എന്നാണ് വിചാരിക്കുന്നത്. ശുചിത്വം ഇല്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തുന്നത്. പ്ലാസ്റ്റിക്കും രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ആണ്. "ശുചിത്വം തീർച്ചയായും ദൈവഭക്തിയുടെ അടുത്താണ്" ഈ വരികൾ ക്രിസ്റ്റഫർ മോർലിയുടെ ആണ്. ഇതിൽ വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യം പ്രകടമാകുന്നു. നാം ഓരോരുത്തരും ശുചിത്വം പാലിച്ച് രോഗങ്ങളെ ചെറുത്ത് നിൽക്കണം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം