Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യജീവിതം ശുചിത്വത്തിലൂടെ
മനുഷ്യന് ശുചിത്വം അത്യാവശ്യമായി വേണ്ടൊരു കാര്യമാണ്. ശുചിത്വമില്ലെങ്കിൽ ഒരുപാട് പകർച്ച വ്യാധികളായ രോഗങ്ങൾ വന്നു ചേരാം. നാം ഓരോരുത്തരും വ്യക്തിപരമായ ശുചിത്വം പാലിക്കണം. പഴകിയതും കേടായതുമായ ആഹാരസാധനങ്ങൾ കഴിക്കരുത്. കീടനാശിനികൾ തളിച്ച പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി മാത്രമേ കഴിക്കാവൂ. നമ്മുടെ കൈകാലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. കൈകൾ കൂടെക്കൂടെ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വ്യക്തികൾ സമൂഹത്തിലിറങ്ങുമ്പോൾ നമ്മുടെ ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കക. ഇപ്പോൾത്തന്നെ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്ന രോഗമാണ് കൊറോണ. ഇതു പകരാതിരിക്കാൻ സാമൂഹികാകലം പാലിക്കുക. പറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക. ഇതൊക്കെ അനുസരിച്ചാൽ ഒരുപാട് മാരകമായ രോഗങ്ങളിൽ നിന്നും രക്ഷപ്പെടും. അതുപോലെ ആവശ്യമാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരത്ത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കവറുകളും മരുന്ന് കുപ്പിയും മറ്റു സാധനങ്ങളും ഒഴിവാക്കുക. ഒഴിഞ്ഞ കുപ്പികൾ, കവറുകൾ തടങ്ങിയവ വലിച്ചെറിയാതിരിക്കുക. മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടിനിന്ന് അതിൽ കൊതുക് മുട്ടയിട്ട് കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങൾ പകരുന്നു. ഇവ വരാതിരിക്കാൻ ഇവയൊന്നും പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. നമ്മൾ ഓരോരുത്തരും ഇതെല്ലാം അനുസരിച്ചാൽ നമുക്കും നമ്മുടെ നാടിനും നാട്ടുകാർക്കും പകർച്ചവ്യാധികളിൽ നിന്ന് രക്ഷപ്പെടാം. അതുപോലെ സാമൂഹികശുചിത്വവും പാലിക്കണം. അതിൽ നമുക്ക് ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അതുമറച്ചുവച്ച് സമൂഹത്തിലിറങ്ങാതിരിക്കുക. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഇതിലൂടെ നമ്മുടെ നാടിനേയും നാട്ടുകാരേയും രാജ്യത്തേയും രോഗങ്ങളിൽ നിന്ന് രക്ഷിക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|