ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ കേരളത്തിലെ മലിനീകരണം പരമ്പര ഒരു അവലോകനം
കേരളത്തിലെ മലിനീകരണപരമ്പര ഒരു അവലോകനം
ഭൂമിയിലെ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ ഇന്നത്തെ മലിനീകരണ പ്രശ്നങ്ങൾ വഴിയൊരുക്കുന്നുണ്ട് . ഒരുകാലത്ത് ഓസോൺ പള്ളിയിൽ ഉണ്ടായ സുഷിരങ്ങൾ അന്തരീക്ഷ മലിനീകരണ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണമായി . എന്നാൽ അത് ഇന്ന് അനിശ്ചിതത്വത്തിൽ തുടരുകയാണ് .അന്തരീക്ഷ മലിനീകരണം മാത്രമാണോ ഭൂമിയെ നശിപ്പിക്കുന്നത് അല്ല ഒരിക്കലുമല്ല. വായുവും ജലവും കരയും എല്ലാം മാരകമായ പ്രശ്നങ്ങൾ നേരിടുന്നു . അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് സംഭാവനയായി കിട്ടിയ ആഗോള താപനില മൂലം അന്തരീക്ഷതാപനില ഉയരുന്നത് കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇതുമൂലം ധ്രുവഹിമ പാളികൾ ഉരുകി സമുദ്ര ജല നിരപ്പിൽ ഗണ്യമായ ഉയർച്ച ഉണ്ടാകുന്നു. പല ദ്വീപുകളും സമുദ്ര തീരപ്രദേശങ്ങളും ഇതോടെ കടലിനടിയിൽ ആകും. ഈ പ്രതിഭാസം കൊണ്ടുണ്ടാകുന്ന അപകടകരമായ സ്ഥിതിവിശേഷത്തിന് നാം പ്രധാനപങ്കുു വഹിക്കുന്നു. ഇന്ന് കേരളം അഭിമുഖീകരിക്കുന്നു ഒരു വലിയ പ്രശ്നം തുടർച്ചയായുണ്ടാകുന്ന പ്രളയമാണ്. എല്ലാ വർഷവും പരിസ്ഥിതി ദിനം എന്ന പേരിൽ ഒരു ദിവസം ആചരിച്ച് 10 വൃക്ഷത്തെ നട്ടത് കൊണ്ട് മലിനീകരണ പ്രശ്നങ്ങൾ തടയിടാൻ കഴിയില്ല . അതിനു നമ്മുടെ സമൂഹം വിചാരിക്കണം. നമ്മളോരോരുത്തർക്കും ശ്രമിക്കാം. ഇത് ആദ്യം തുടങ്ങേണ്ടത് നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നിന്നാണ്. ഓരോ വീട്ടിലും ശുചീകരണം ഉണ്ടാവണം .ഇത്തരം ശുചീകരണ ജ്ഞാനം നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും .. പല പഞ്ചായത്തുകളും വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ സംഭരിച്ചുകൊണ്ടുപോകുന്നുണ്ട് .കൂടാതെ നമ്മുടെ നാട് കൈക്കൊണ്ട പ്ലാസ്റ്റിക് ഉപയോഗനിബന്ധനകൾ നമ്മൾ അനുസരിക്കേണ്ടതാണ്. ഇതിലൂടെ ഒരു പരിധിവരെ പ്ലാസ്റ്റിക് മലിനീകരണം തടയാൻ കഴിഞ്ഞു. ഇങ്ങനെയൊക്കെ ആയാലും കേരളത്തിൽ പുറന്തള്ളാനുള്ള പതിനായിരം ടൺ മാലിന്യത്തിൽ പരമാവധി 5000 ടൺ മാത്രമാണ് കൃത്യമായ സംസ്കാരിക്കപ്പെടുന്നത്. അപ്പോൾ ബാക്കിയുള്ളവ തീർച്ചയായും പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കും .ഇത്തരത്തിൽ സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന ടൺ കണക്കിന് മാലിന്യങ്ങൾ എങ്ങോട്ട് മറയുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? കുറച്ചുഭാഗം സമുദ്ര ഉപരിതലത്തിൽ ഒഴുകിനടക്കുന്നതായി കാണാം. കുറെയേറെ ജീവികൾ ഭക്ഷണമാക്കിയിരിക്കാം. എന്നാൽ വലിയൊരളവ് കരയിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്നതാണ് പുതിയ കണ്ടെത്തലുകൾ. കേരളത്തിന്റെ കാലാവസ്ഥ ഇന്ന് കലണ്ടർ നോക്കി നിശ്ചയിക്കാൻ പറ്റില്ല .കാലാവസ്ഥാ വ്യതിയാനം മൂലം ചൂട് പ്രതിദിനം കൂടി കൂടിവരുന്നു. ജനിതകമാറ്റം വന്ന പുതിയതരം വൈറസുകളും രോഗങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ് .അറബിക്കടലിൽ താപനില വർധിച്ച് അതിന്റെ പരിണിതഫലമാണ് ഓഖി ചുഴലിക്കാറ്റ് ഉണ്ടായിനിരവധി പേർ മരണമടഞ്ഞു. കേരളത്തിലെ 80 ശതമാനം കിണറുകളും മലിനീകരണപ്പെട്ടിരിക്കുന്നു. വിസർജ്യവസ്തുക്കളിൽ കാണുന്ന കോളിക് ബാക്ടീരിയ പോലുള്ള മാരകമായ ബാക്ടീരിയകൾ ആണ് കിണറുകളിൽ നിറയുന്നത് .തീരപ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പു രസത്തിൻെറഅളവ് ക്രമാതീതമായി വർദ്ധിക്കുന്നു. വ്യവസായങ്ങൾ വർദ്ധിക്കുന്നതുമൂലം ഭൂഗർഭജലമലിനീകരണം കൂടുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ കിണറിൽ നിന്നും നേരിട്ട് വെള്ളം കുടിക്കുന്നത് ഇനിമുതൽ സ്വപ്നം കാണാൻ മാത്രമേ കഴിയൂ. അങ്ങനെ ശുദ്ധജലത്തിൻെറ കാര്യത്തിലും ഒരു തീരുമാനമായി . വായു മലിനീകരണത്തിൻെറ കാര്യം നോക്കിയാൽ കേരളം ഡൽഹിയോടടുത്തു കഴിഞ്ഞു. ഡൽഹിയിൽ ശുദ്ധവായു ഉള്ള പാർലറുകൾ പോലും തുറന്നു കഴിഞ്ഞു എന്ന വാർത്തകൾ നാം കേട്ടു. അപ്പോൾ പറഞ്ഞു വരുന്നത് ഇത്രയേയുള്ളൂ ശുദ്ധവായു കാശു കൊടുത്ത് വാങ്ങേണ്ട കാലവും വിദൂരമല്ല.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം