സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 10 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25102 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി
വിലാസം
കറുകുറ്റി

കറുകുറ്റി.പി.ഒ,
അങ്കമാലി
,
683576
സ്ഥാപിതം6 - 06 - 1979
വിവരങ്ങൾ
ഫോൺ04842612237
ഇമെയിൽstarjesushsk@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്25102 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSmt. Ushakumari
പ്രധാന അദ്ധ്യാപകൻSRI .EBY KURIAN
അവസാനം തിരുത്തിയത്
10-04-201825102


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1979 ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിെൻന്നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക്‌ സ്റ്റാർ ജീസ്സസ്‌ ഹൈസ്‌കൂൾ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ്‌ മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ൽ പ്ലസ്‌ടു (അൺ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക്‌ പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട്‌ ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 5ഡിവിഷനുകളിലായി ഇപ്പോൾ 187 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌ജോണി ജോസഫ് സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്‌മാസ്റ്ററായും ഇപ്പോൾസെവനം ചെയ്യുന്നു. ഈ സ്‌കൂളിൽനിന്ന്‌ 34 എസ്‌.എസ്‌.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.

സൗകര്യങ്ങൾ

എട്ടാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഇംഗീഷ് മീ‍ഡിയത്തിൽ വിദ്യാഭ്യാസം നേടുന്നതിനുളള സൗക‌ര്യമുണ്ട്.
സയൻസ് പ്ലസ് വൺ ,പ്ലസ് ടു (അൺഎയിഡ്)ക്ലാസുകളും നിലവിലുണ്ട്.
വിശാലമായ കളിസ്ഥലം.,ഓപ്പൺഎയർ സ്റേറജ്.


1982,1986,1988,1989,2008,2013,2014,2015 എന്നീ വർഷങ്ങളിൽ 100% വിജയം.

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാ൪ട്ട് റൂം

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

  • സ്കൂളിന്റെ മുൻപ്രധാന അദ്ധ്യാപകർ

1979-2005 - റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ.

2005-2006 - ആന്റണി മണവാളൻ
2006-2008- ഏലിയാസ് റ്റി .പി
2008-2010- പി .പി പൗലോസ്
2010-2011- പി .ഡി വർഗ്ഗീസ്
2011-2014- ജോയ് ആന്റണി
2014-2015- ഫ്രാൻസീസ് എം .പി
2016- എബി കുര്യൻ

യാത്രാസൗകര്യം

<googlemap version="0.9" lat="10.22905" lon="76.375451" zoom="16" width="450"> 10.225924, 76.376116, starjesushskarukutty </googlemap>
എൻ.എച്ച്.47സ്കുളിന്റെ മുൻപിലൂടെകടന്നു പോകുന്നു
കറുകുറ്റി റെയിൽവേസേറ്റഷൻ സ്കൂളിന്റെ മുന്പിലായി സ്ഥിതിചെയ്യുന്നു.
എൻ‍.എച്ച്.47-ൽ അങ്കമാലിയിൽ നിന്നും 4കി.മി.വടക്കോട്ടു സ‍‍ഞ്ചരിച്ചാൽസ്കൂളിലെത്താം

മേൽവിലാസം

സ്റ്റാർ ജീസ്സസ് എച്ച്.എസ്.കറുകുറ്റി ,കറുകുറ്റി.പിഒ. അങ്കമാലി പിന് 683576



വർഗ്ഗം: സ്കൂൾ