സ്കൂൾ പ്രവർത്തനങ്ങൾ 2019

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 21 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി.

പ്രവേശനോത്സവം

രക്തദാന സമ്മതപത്രം

ജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

കുട്ടനാടിന് സ്നേഹപൂർവ്വം

ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

അനുഭവസാക്ഷ്യം

നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു.
ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.

പരിസ്ഥിതി ദിനം

കാ‍ഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാലയമുറ്റത്ത് വൃക്ഷതൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി അവബോധം ഉണർത്തുന്ന കാവ്യദൃശ്യാവിഷ്കാരം നടത്തി. വിദ്യാലയത്തിലെ കുട്ടികൾക്കും പെതുജനങ്ങൾക്കും വൃക്ഷതൈ വിതരണം ചെയ്തു. പരിസ്ഥിതിയെ അമ്മയായി കണ്ട് സ്നേഹിക്കുവാനും സംരക്ഷിക്കുവാനുള്ള സാമൂഹ്യബോധം കുട്ടികളിൽ ഉണർത്താനായി

വായനാവാരാഘോഷം

"വായനയെ പ്രോത്സാഹിപ്പിക്കുക വളർത്തുക"എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ വായനാവാരാഘോഷം നടത്തി. വായനയുടെ ആഴങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പുസ്തകസന്ദേ‍ശറാലി നടത്തി .ജന്മദിനസമ്മാനമായി വിദ്യാലയത്തിനൊരുപുസ്തകം കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് നല്കിവരുന്നു.

ഹൈടെക്ക് ക്ലാസ്സ്മുറി

വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് കുട്ടികളിൽ പ‍ഠനാഭിമുഖ്യം വളർത്താൻ ഉതുകുന്ന ഹൈടെക്ക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം കാഞ്ഞൂർ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീ ലോനപ്പൻ നിർവഹിച്ചു.നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവബോധം കുട്ടികളിൽ ഉണ്ടായി.

മാതൃസംഗമം

സെപ്റ്റംബർ 11-ാം തിയതി സ്കൂളിൽ മാതൃസംഗമം നടത്തി.ആ ദിവസത്തിൽ "പ്രതിസന്ധിയിൽ പിൻബലം" എന്ന് ബോധവൽക്കരണ സെമിനാർ നടത്തി.പ്രളയന്തരം എല്ലാം നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അമ്മമാർക്ക് ഇത്തരമൊരു ബോധവൽക്കരണ പരിപാടി കൂടുതൽ ആത്മബലം പകർന്നേകി.ഇപ്ക്കായ് കൗൺസലിംഗ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇതി സംഘടിപ്പിച്ചത്.

കാരുണ്യത്തിന്റെ കൈകൾ

കാരുണ്യത്തിന്റെ കൈകളായി മാനേജ്മെന്റും സന്നദ്ധസംഘടനകളും ചേർന്ന് കാഞ്ഞൂർ, കാലടി, നീലീശ്വരം, മൂക്കന്നൂർ, മഞ്ഞപ്ര, ശ്രീമൂലനഗരം, കരുമാലൂർ, എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ബാഗ്, കുട, നോട്ട്ബുക്ക്, പെൻസിൽബോക്സ് മേരീമാതാ എഡുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ സെപ്തംബർ 6 ാം തിയതി സെന്റ്.ജോസഫിൽ വച്ച് വിതരണം ചെയ്തു. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട നിരവധി കുട്ടികൾക്ക് സഹായം എത്തിക്കുവാൻ വിദ്യാലയം വേദിയായി മാറി. മഹത്തായ സാമൂഹ്യസേവനത്തിന്റെ മാതൃക പകർന്നേകാൻ വിദ്യാലയത്തിനായി.

പച്ചക്കറിത്തോട്ടം

വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. "മണ്ണ് പൊന്നാണ് കൃഷി ജീവനും."എന്ന വലിയൊരു സത്യം ബോദ്ധ്യപ്പെടുത്തി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തിയെടുക്കുവാൻ ഇതിലൂടെ സാധിച്ചുവരുന്നു.

ദുരിതാശ്വാസ ഫണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ ശേഖരിച്ച 23000 രൂപ കൈമാറി. വിദ്യാലയത്തിലെ 90 ശതമാനത്തോളം കുട്ടികൾ പ്രളയദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നവരാണ്.എങ്കിലും ഇത്രരൂപ ശേഖരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കഴിഞ്ഞത് അഭിനന്ദാർഹമാണ്.

'അതിജീവനത്തിനൊരു കൈത്താെങ്ങ്'

അതിജീവനത്തിന്റെ ഭാഗമായി ഒാഗസ്റ്റ് 30ന് കുട്ടികൾക്ക് മാനസിക പിന്തുണ നൽകിയെന്ന ലക്ഷ്യത്തോടെ ഇപ്ക്കായ് കൗൺസിലിംഗ് ട്രൈനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ ശ്രീ അഭിലാഷ്, സുധീർ, ശ്രീ എലികുളം ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ "അതിജീവനത്തിനൊരു കൈത്താങ്ങ്" എന്ന ഏകദിന കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ മനസ്സിൽ പതിഞ്ഞ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ മായ്ച്ചെടുക്കുവാനും പ്രതിസന്ധിയെ നേരിടാനുമുള്ള ആത്മവിശ്വാസം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു.

ലഘുലേഖ വിതരണം

പ്രളയാനന്തരം നാട് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ"എലിപ്പനി,മഞ്ഞപ്പിത്തം എന്നിവ എങ്ങനെ തടയാം"എന്നതിനെക്കുറിച്ചുള്ള ലഘുലേഖ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കി. കാലടിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, ടൗണിലെ കടകൾ വീടുകൾ എന്നിവിടങ്ങളിൽ സെപ്തംബർ 11, 12,13 ദിവസങ്ങളിലായി ഇത് വിതരണം ചെയ്തു.ചെങ്ങൽ പ്രദേശത്ത് പടർന്ന് പിടിച്ചിരുന്ന എലിപ്പനി തടയേണ്ട വിധം എങ്ങനെയെന്ന മുൻകരുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇതിലൂടെ സാധിച്ചു.

'നമ്മളൊന്ന്'

2018 ആഗസ്റ്റിലെ പ്രളയത്തിന് മുമ്പിൽ മനുഷ്യർക്ക് കൈത്താങ്ങായി മാറി. ചെങ്ങൽ സെന്റ് ജോസഫിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സ്നേഹാദരം തേടി.

കൊതുക് ഉറവിട നിർമ്മാർജ്ജനം

ഗവൺമെന്റിന്റെ കൊതുക് ഉറവിട നിർമ്മാർജന പരിപാടിയിൽ വിദ്യലയം പങ്കചേർന്നു.പുതിയെടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസർ ശ്രീ വിനോദ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഈ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തു.സെപ്റ്റംബർ14-ാം തിയതി അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് വിദ്യാലയവും പരിസരവും പൊതുവഴികളും ശൂദ്ധീകരിച്ചു. കുട്ടികൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളർത്തിയെടുക്കുന്ന ശീലം രൂപപ്പെടുത്താൻ ഇത് ഉപകരിച്ചു.

സേവനത്തിന്റെ പാത

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികൾ കാ‍ഞ്ഞൂർ ഗാന്ധിസമിതിയുടെ നേതൃത്വത്തിൽ പ്രളയബാതിത പ്രദേശമായ തുറവുങ്കര ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളും പരിസരവും ഗ്രൗൺഡും കുട്ടികൾ ചെയ്ത ക്രിയാത്മക പ്രവർത്തനം പൊതു സമൂഹത്തിന് മാതൃകയായി മാറി.

പുകയില വിരുദ്ധ ക്യാമ്പയിൻ

പുകയിലയുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒക്ടോബർ 8 ന് ചെങ്ങൽ പ്രദേശത്തെ വീടുകളിൽ കുട്ടികൾ കയറിയിറങ്ങി പുകയില ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.

അന്നദാനം മഹാദാനം

കൂവപ്പടിയിൽ മാനസിക രോഗികളെ താമസിപ്പിച്ചിരിക്കുന്ന അഭയഭവനിൽ 500 അധികം ഉച്ചഭക്ഷണപ്പൊതികൾ ഒക്ടോബർ 9നും, 30നും വിതരണം ചെയ്തു.50 ഉച്ചഭക്ഷണപ്പൊതികൾ കാലടിയിലെ നിർധനർക്ക് വിതരണം ചെയ്തു. കുട്ടികൾ അഭയഭവനിലെ അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തി.പരിഗണന അർഹിക്കുന്ന ഒരുസമൂഹം നമുക്ക് ചുറ്റും ഉണ്ടെന്ന വലിയൊരു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.

ഉണ്മ പ്രളയപ്പതിപ്പ്

ചരിത്രത്തിന്റെ താളുകളിൽ ഓർക്കപ്പെടേണ്ട വിദ്യാലയത്തില പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും ഒരായിരം ഓർമ്മകളെ അക്ഷരങ്ങളിലേക്ക് പകർത്തിയ "ഉണ്മ" എന്ന പ്രളയപ്പതിപ്പ് നവംബർ 1 ന് പ്രകാശനം ചെയ്തു. മാതൃഭാഷ സെമിനാർ അന്നേദിനം സംഘടിപ്പിച്ചു. കേരളീയ സ്മരണകളെ തൊട്ടുണർത്തിയ കേരളനടനം, കുട്ടികളിൽ നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാനുള്ള പ്രചോദനം ഏകി.

ഉണ്മ പ്രളയപതിപ്പ്

അമ്മ ലൈബ്രറി.

അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..

മാജിക്ക് ഷോ.

ചൈൽഡ് ലൈൻ പ്രവർത്തകരായ അഭിലാഷ് വിനോദ് ടീമംഗങ്ങളം നവംബർ 8 ന് വിദ്യാലയത്തിൽ വരികയകയും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു.കുട്ടികളുടെ മാനസിക ശാരീരീക പ്രശ്നങ്ങൾ പീഡനങ്ങൾ എന്നിവ യഥാസമയം അധികാരികളെ അറിയിക്കാനുള്ള ആത്മധൈര്യം വളർത്തിയെടുക്കാൻ ഇതിലൂടെ സാധിച്ചു.

സ്ത്രീശാക്തീകരണം

ചെങ്ങൽ വട്ടത്തറ അംഗൻവാടിയിൽ വച്ച് നവംബർ 27 ന് അമ്മമാർക്കുവേണ്ടി "സ്ത്രീ ശാക്തീര​ണ"ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് കുട്ടികൾ എടുത്തു.രാവിലെ 10 മുതൽ 12.30 വരെയായിരുന്ന പ്രവർത്തന പരിപാടി. ഗ്രാമീണരായ അമ്മമാരിൽ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു.

സ്ത്രീ ശാക്തീകരണ ക്ലാസ്സ്

'സൗജന്യ നേത്ര പരിശോധന ക്യാമ്പ്

നവംബർ 25 ന് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയം കേന്ദ്രമാക്കി പൊതു ജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2019&oldid=674583" എന്ന താളിൽനിന്ന് ശേഖരിച്ചത്