സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ
[[File:‎|frameless|upright=1]]
വിലാസം
തെള്ളിയൂർ

തെള്ളിയൂർ പി ഒ
,
689544
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9847200465
ഇമെയിൽcharlsthomasthelliyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37630 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാൾസ് തോമസ്
അവസാനം തിരുത്തിയത്
19-11-2020Readytostudy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. തെള്ളിയൂർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥലവാസികൾ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌.പിന്നീട് മലങ്കര കത്തോലിക്കാ തിരുവല്ലാ അതിരൂപതാ മാനേജ്‍മെന്റ് ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തിവരുന്നു.

ഭൗതികസാഹചര്യങ്ങൾ

സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. അങ്കണവാടിയും പ്രവർത്തിക്കുന്നു. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

മികവുകൾ

ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു.

അധ്യാപകർ

  1. ചാൾസ് തോമസ് - പ്രഥമാധ്യാപകൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കയ്യെഴുത്തു മാസിക -
  • പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
  • പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട്

ക്ളബുകൾ

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

മാത്‍സ് ക്ലബ്ബ്

സുരക്ഷാ ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി