സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25858ups (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ
25858 s.jpg
വിലാസം
Thattampady പി.ഒ,
,
683511
വിവരങ്ങൾ
ഫോൺ04842671992
ഇമെയിൽkarumalurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25858 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSALINE.M.D
അവസാനം തിരുത്തിയത്
03-02-202225858ups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ കരുമാല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ലിറ്റിൽ ട്രീസാസ് യു. പി. സ്കൂൾ കരുമാല്ലൂർ.

ചരിത്രം

സീറോ മലബാർ സഭയിലെ പ്രഥമ സന്യാസിനി സമൂഹമായ സി. എം. സി.1866ഫെബ്രുവരി 13ആം തിയതി സാമൂഹ്യ സമുദ്ധാ രകനും അദ്ധ്യാത്മിക ആചാര്യനുമായി, ഒരു കാലഘട്ടത്തെ മുഴുവൻ ധന്യമാക്കിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽ കൂനമ്മാവിൽ സ്ഥാപിതമായി. ദൈവജനത്തിന്റെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ക്രിസ്തീയ രൂപീകരണമാണ് സി എം സി യുടെ ലക്ഷ്യം. വിദ്യാഭ്യാസം പ്രധാന പ്രേക്ഷിത പ്രവർത്തനമായി സ്വീകരിച്ചിരിക്കുന്നു. സിഎംസി സഭയിൽ ആതുര ശുശ്രൂഷാ രംഗത്തും സിസ്റ്റേഴ്സ് സേവനം അനുഷ്ഠിക്കുന്നുണ്ട്. നാല് സഹോദരിമാരാൽ കൂനമ്മാവിൽ പനമ്പ് മഠത്തിൽ ആരംഭിച്ച സിഎംസി സഭ ഇന്ന് ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു. 24 പ്രൊവിൻസുകളുള്ള സിഎംസി സഭയുടെ അങ്കമാലി മേരിമാതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 5 അപ്പർ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് 1952 ആരംഭിച്ച സെ. ലിറ്റിൽ ട്രീസാസ് യുപിസ്കൂൾ കരുമാലൂർ.

ഭൗതികസൗകര്യങ്ങൾ

  1. ചാപ്പൽ

പ്രാർത്ഥന അന്തരീക്ഷത്തിൽ കുട്ടികൾ വളരുന്നതിന് സഹായകമായ രീതിയിൽ അവർക്ക് പ്രാർത്ഥിക്കുവാൻ സ്കൂളിനോട് ചേർന്നുള്ള ചാപ്പലിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അഖണ്ഡ ജപമാലയിലും മാസാദ്യ വെള്ളിയാഴ്ചകളിലെ കുർബാനയിലും കുട്ടികൾ മുടങ്ങാതെ പങ്കെടുക്കുന്നു.

2. ലൈബ്രറി

വായിച്ചു വളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു ഇതിൽ ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപ്പെടുന്നതും ആയ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എളുപ്പത്തിനു വേണ്ടി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ലൈബ്രറിയിൽ ഓരോ കുട്ടികളും ലൈബ്രറി തയ്യാറാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു. ആയിരത്തിൽ പരം പുസ്തകങ്ങളുടെ ഒരു വിപുലമായ ശേഖരമാണ് ഈ സ്കൂളിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.

3. കമ്പ്യൂട്ടർ ലാബ്

വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 15 കമ്പ്യൂട്ടർ ഉള്ള ഒരു ലാബ് ആയതുകൊണ്ട് എല്ലാ കുട്ടികൾക്കും തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.

4. മീഡിയ റൂം

ഒരു മുറി കുട്ടികൾക്ക് മീഡിയ റൂം ആയി ഒരുക്കിയിട്ടുണ്ട്. ടീച്ചേഴ്സിന് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിൽ ഉള്ള സോഫ്റ്റ്‌വെയർ ഓട് കൂടിയ പ്രൊജക്ടറും ടിവിയും ആയതുകൊണ്ട് പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികളെ കാണിക്കുവാനുള്ള സൗകര്യവുമുണ്ട്.

5. പ്ലേ ഗ്രൗണ്ട്

വളരെ വിശാലമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാനസികോല്ലാസത്തിനും സഹായിക്കുന്ന രീതിയിൽ നിശ്ചിതസമയം അവർക്ക് ഈ പ്ലേഗ്രൗണ്ട് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നു. പ്രത്യേകമായി ഫുട്ബോൾ കോച്ചിംഗും നൽകിവരുന്നു.

6.സ്കൂൾ ബസ്

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂളിൽ ബസ് സർവീസ് നടത്തുന്നു. എല്ലാ ഭാഗങ്ങളിലേക്കും ബസ് സർവീസ് ഉള്ളതിനാൽ ദൂരെയുള്ള കുട്ടികൾക്കുപോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിനു മുന്നേ എത്തിച്ചേരാൻ സാധിക്കുന്നു

7.ലാബ്

ശാസ്ത്രപരമായി പഠിച്ച വിവരങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥർ ആയ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും മറ്റു പ്രവർത്തനങ്ങളും ലാബിൽ നടത്തിവരുന്നു.

8.പാർക്ക്

കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി കുട്ടികൾക്കായി വളരെ മനോഹരമായ ഒരു പാർക്ക് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്

9.പാചകപ്പുര

രണ്ടു സ്ഥിരം പാചക കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വയ്ക്കുകയും സമയമാകുമ്പോൾ ഓരോ ക്ലാസിലെയും കുട്ടികൾ ഡൈനിങ് ഹാളിൽ വന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് മുട്ടയും പാലും കഴിക്കുന്നതിനു വേണ്ടി ഇത്തരത്തിലുള്ള സൗകര്യം തന്നെയാണ് നമ്മൾ ഒരുക്കിയിരിക്കുന്നത്.

10. ഗാർഡൻ

കുട്ടികളിൽ പ്രകൃതി സ്നേഹം അംഗീകരിക്കുന്നതിനായി വളരെ മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധ തോട്ടവും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

11. സ്റ്റേജ്

കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഒരു ഓപ്പൺ സ്റ്റേജ് ഇവിടെ ക്രമീകരിച്ചിരിക്കുന്നു. വളരെ വിശാലമായ ഗ്രൗണ്ട് കൂടിയ ഒരു സ്റ്റേജ് ആണിത്.

12. കൗൺസിലിംഗ് റൂം

കുട്ടികളുടെ മാനസിക വളർച്ച ലക്ഷ്യമാക്കി കുട്ടികൾക്ക് കൗൺസിലിംഗ് നൽകിവരുന്നു. അതിനായി ഒരു പ്രത്യേക റൂമും നമ്മൾ സജ്ജീകരിച്ചിട്ടുണ്ട്.

13. സ്പോർട്സ് റൂം

വളരെ സജ്ജീകരണങ്ങളോടും കൂടിയ ഒരു സ്പോർട്സ് റൂം നമ്മൾ ഒരുക്കിയിട്ടുണ്ട്. അതിൽ  ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • സി.സൈമൺ
  • സി.ഫോർച്ചുനേറ്റ്
  • സി.ഇൻഫെന്റ് ട്രീസ
  • സി.ജോൺ ഫിഷർ
  • സി.ആർലിൻ
  • സി.ലിനറ്റ്
  • സി.ശാന്തി മരിയ
  • സി.ലിസ തെരേസ്
  • സി.ശാലിനി
  • സി.ഹിത
  • സി.റോസ് ജെയിംസ്

നേട്ടങ്ങൾ

2019-ഉണർവ് ബെസ്റ്റ് സ്കൂൾ അവാർഡ്

ബെസ്റ്റ് അധ്യാപികഅവാർഡ് (സജിന കെ. കെ )

ബെസ്റ്റ് HM(സി. ഹിത )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവ. ഫാ. പോൾ കൈത്തൊട്ടുങ്ങൽ

റവ. ഫാ. ജോഷി കലപ്പറമ്പത്ത്

റവ. ഫാ. ഡിബിൻ ആലുവശേരി

റവ. ഫാ. ഷിബു ഇടക്കൂട്ടത്തിൽ

ശ്രീമതി ലില്ലി ഇ. ജെ (അധ്യാപിക)

ഡോ. ജോസുകുട്ടി

സി. ഹിമ  (സി. എം. സി

സിബിൻ തോമസ് (എഞ്ചിനീയർ )

മി. ബ്രൂസ്‌ലി (എഴുത്തുകാരൻ)

ഡോ.സി. സിനി (സി എം സി )

വഴികാട്ടി

Loading map...