സെന്റ് മേരീസ് എൽ പി എസ് ചെറുതന

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 8 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35416 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എൽ പി എസ് ചെറുതന
വിലാസം
ചെറുതന

ചെറുതനപി.ഒ,
,
690517
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9495439358
ഇമെയിൽ35416haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ബി.ഷാജി
അവസാനം തിരുത്തിയത്
08-03-201935416


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

    ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ  ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു.
   അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ ഈ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു.
  2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.
  ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.

നിലവിലെ അദ്ധ്യാപകർ

ശ്രീ. ബി.ഷാജി ( ഹെഡ് മാസ്റ്റർ )

ശ്രീമതി.ജാസ്മിൻ.റ്റി.എ ( എൽ.പി.എസ്സ്.എ )

ശ്രീമതി.അനിഷ കൃഷണൻ എം.ജി ( എൽ.പി.എസ്സ്.എ )

ശ്രീമതി.മഹേശ്വരി മോഹൻ ( എൽ.പി.എസ്സ്.എ )

ശ്രീമതി.ധന്യ നായർ ( പ്രീ-പൈമറി ടീച്ചർ )

ശ്രീമതി.മറിയാമ്മ ജോൺ ( പ്രീ-പൈമറി ടീച്ചർ )

മറ്റു ജീവനക്കാർ

ശ്രീമതി.ജലജകുമാരി.ബി

ശ്രീമതിഉഷാകുമാരി ( ആയ പ്രീ-പൈമറി )


സ്കൂളിന്റെ പ്രത്യേകതകൾ

   @ പരിചയസമ്പന്നരായ അദ്ധ്യാപകർ                   
   @ ടേം പരീക്ഷകൾ                      
   @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ )
   @ യൂണിറ്റ് പരീക്ഷകൾ                             
   @ കല-കായിക പ്രവർത്തിപരിചയ പരിശീലനം പ്രീ-പൈമറി  
   @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
   @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം         
   @ വിവിധ സ്കോളർഷിപ്പുകൾ                
   @ യോഗപരിശീലനം
   @ സ്മാർട്ട് ക്ലാസ്സറൂം                               
   @ ഡാൻസ് പരിശീലനം                  
   @ വാഹന സൗകര്യം
  പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 106കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പപ്രീ-പൈമറിഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

  # സ്കൂൾ ഗ്രന്ഥശാല
       വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉൾപ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികൾ അവരു‍ടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
  # സ്മാർട്ട് ക്ലാസ് റൂം
       പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു.

പ്രീ-പൈമറി

 =വിദ്യാലയത്തിലെ മറ്റ് ഭൗതീകസൗകര്യങ്ങൾ=
     1. ക്ലാസ് മുറികൾ                                              8
     2. കുടിവെള്ളസൗകര്യം                                     10 ടാപ്പുകൾ
     3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി               1
     4. കളിസ്ഥലം                                                  ഉണ്ട്
     5. റാമ്പ്                                                          1
     6. അടുക്കള                                                      1
     7. കക്കൂസ്
          1. ആൺകുട്ടികൾ                                         2
          2. പെൺകുട്ടികൾ                                        3
     8. മൂത്രപ്പുര                                  
          1. ആൺകുട്ടികൾ                                        10
          2. പെൺകുട്ടികൾ                                       10
     9. കമ്പ്യൂട്ടർ 
                ഡെസ്ക്ടോപ്പ്                                       4
                 ലാപ്പ്ടോപ്പ്                                          1
        ഇന്റെർനെറ്റ്                                                 1
        പ്രൊജക്ടർ                                                     2

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി തങ്കമ്മഎൻ.ഡി
  • ശ്രീ. നാരായണ കാർണവർ.എൻ
  • ശ്രീ. സുകുമാരപിള്ള.കെ
  • ശ്രീമതി രാധാമണിയമ്മ എസ്സ്
  • ശ്രീമതി മാധവിക്കുട്ടിയമ്മ.എസ്സ്
  • ശ്രീമതി വിജയ ലക്ഷ്മി ദേവി.റ്റി..ജെ
  • ശ്രീമതി വിജയമ്മ.ജി
  • ശ്രീമതി പത്മാവതിയമ്മ എം.കെ
  • ശ്രീമതി അജിതകുമാരി.ആർ.കെ
  • ശ്രീമതി ലീന എം ഈപ്പൻ
  • ശ്രീമതി കെസിയ സി.റ്റി
  • ശ്രീമതി സിന്ധുകമാരി പി.എസ്സ്
  • ശ്രീമതി ആശ എസ്സ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ഹരികുമാർ ( മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ )
  2. ശ്രീ. ശ്രീകുമാർ ( ഹെഡ് ഓഫ് ദി ഡിപ്പാർട്ട് മെൻറ്, സ്റ്റാറ്റിസ്റ്റിക്സ്, കേരള സർവകലാശാല )
  3. ശ്രീ. സി.പ്രസാദ് ( മുൻ ജില്ലാ പഞ്ചായത്ത് അംഗം )
  4. ഡോ..സഞ്ചു ( വി. എസ്സ്.എം.ഹോസ്പിറ്റിൽ )
  5. കുമാരി.മഞ്ചു ( എൻഞ്ചിനീയർ )
  6. ശ്രീ. യദുകൃഷ്ണൻ പാരാ ഒളിമ്പിക്സ് ജേതാവ് )

വഴികാട്ടി

{{#multimaps:9.320483, 76.441669 |zoom=13}}