സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി

Schoolwiki സംരംഭത്തിൽ നിന്ന്
04:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ,
കോട്ടയം
,
686580
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04822281049
ഇമെയിൽstmaryshsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി. ലൂസിയാമ്മ കുുര്യൻ
പ്രധാന അദ്ധ്യാപകൻവി.ജെ. തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തീക്കോയി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയി‍. തീക്കോയി ഇടവക 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂള്. തീക്കോയി ഇടവകയിൽ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തില് 1926 ല് ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണു വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്. 1949 ല് 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. 1952 ല് ഇത് ഒരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1998 ല് ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു. 2002 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവര്ത്തിച്ചുവരുന്നു. ആയിരങ്ങള്ക്ക് അറിവിന്റെ നിറവ്, നേരിന്റെ നന്മയും നിര്ലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വലിയവീട്ടിൽ ആണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സ്രി. വി.ജെ തോമസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ഡോ. സി. ലൂസി കുര്യനും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 സി. മറിയാമ്മ കെ ജെ
1950 - 51 കെ.എം ചാണ്ടി
1951 റവ. ഫാ. ജോസഫ് റ്റി.സി
1951 എം. ഡി റോസമ്മ
1951 - 61 റവ.ഫാ. റ്റി എം മൈക്കിൾ
1952 - 53 എ ജെ മാത്യു
1961 - 62 പി.സി ജോൺ
1962- 64 റ്റി. പി ജോസഫ്
1964 - 66 കെ . ഐ. ഇട്ടിയവിര
1966 - 72 എം. എ തോമസ്
19722- 75 റവ. ഫാ. ജോസഫ് കെ.എ
1975 - 78 കെ. ജെ ജോൺ
1978 - 80 പി. എ കുരിയാക്കോസ്
1980 - 81 റ്റി. എം അഗസ്റ്റിൻ‍
1981 - 83 എം. ജെ. ജോസഫ്
1983-85 പി. ജെ മാത്യു
1985 - 87 എം. എം. പോത്തന്
1987 - 90 കെ. സി കുര്യന്
1990 - 92 കെ. ജെ. ജോയി
1992 - 95 ജോയി ജോസഫ്
1995 - 99 റ്റി. വി. ജോര്ജ്
1999 - 00 വി. സി. ജോര്ജ്
2000 - 01 ജോസ് എബ്രാഹം
2001 - 03 ജോര്ജ് ജോസഫ്
2003 - 06 റവ. ഫാ. ജോസഫ് കെ.റ്റി.
2006 - വി. ജെ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജേക്കബ് തോമസ് ഐ.പി.എസ്. സിവില് സപ്ലൈസ് കോര്പ്പറേഷന് മുന് എം.ഡി.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.