സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർപി.ഒ,
ഇരവിപേരൂർ
,
689542
സ്ഥാപിതംജുണ് - ജുണ് - 1910
വിവരങ്ങൾ
ഫോൺ04622664430,9947020441
ഇമെയിൽstjohnsevpr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌&ഇംഗീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി അന്നമ്മ രന്ജിനി ചെറിയാൻ
പ്രധാന അദ്ധ്യാപകൻശ്രീ സ്റ്റീഫൻ ജോർജ്
അവസാനം തിരുത്തിയത്
31-12-202037010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.

സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലി‍ഷ്‌ വിദ്യാലയമാണ്.

പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു. തുടർന്ന് 1924-ൽ ഹൈസ്കൂൾ ആയി മാറി. ചെറുകര, സി പി. തോമസ്  ആദ്യത്തെ ഹെഡ്മാസ്റ്റർ. 2000-ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി. ആദ്യത്തെ പ്രിൻസിപ്പൽ പുത്തൻ പറമ്പിൽ വൽസാ വർഗീസ്. സ്കൂളിന്റെ,  ആപ്തവാക്യം 'DUTY FIRST' എന്നാണ്.

ഇപ്പോഴത്തെ മാനേജർ:  പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ

ട്രഷറർ:  ശ്രീ. എം. ഒ. ഐപ്പ്  തെങ്ങുമണ്ണിൽ

പ്രിൻസിപ്പൽ : ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാൻ

ഹെഡ്മാസ്റ്റർ: ശ്രീ. സ്റ്റീഫൻ ജോർജ്

ചരിത്രം

1910 മെയിൽ ഒരു മി‌ഡി‍ൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. സി.പി . തോമസന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിൽ പുതിയ സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നിർമ്മിച്ചു ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
പ്രമാണം:37010-image3.png
school

ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.

2018- 20 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായ ശ്രീമതി. ഏലിയാമ്മ തോമസ് ,

ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

  • എൻ.സി.സി
    പ്രമാണം:37010ncc-1.png
    school
    2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.      ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക  ഉണ്ടായി. ഇതിലൂടെ  ലഹരി ഉപയോഗങ്ങളുടെ  ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു.  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ  30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും  എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്..
  • കായികം *ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട) *2019-2020 സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* 2019-20 ലും തുടർച്ചയായി 11 ആമത് തവണയും പത്തനംതിട്ട റവന്യൂ ജില്ല അത് ലറ്റിക്സ് മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. *സംസ്ഥാനതലത്തിൽ 4 മെഡലുകൾ* സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 മെഡലുകൾ നേടി പത്തനംതിട്ട ജില്ലയുടെ അഭിമാനം ഉയർത്തി. 1.വിജയ് ബിനോയി (ജാവലിൻ ത്രോ-1st) 2.വിജയ് ബിനോയി (ഡിസ്കസ് ത്രോ-2nd) 3.വിജയ് ബിനോയി (ഷോട്ട്പുട്ട്-3rd) 4.അജനാസ്.P.S (ഷോട്ട്പുട്ട്-3rd) *ജൂനിയർ വിഭാഗം* ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ഭരത് രാജ് നമ്മുടെ സ്കൂളിലെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സംഭാവനയാണ്. *കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ* ഇരുവിപേരൂരിൽ രൂപീകരിക്കുവാൻ സഹായിച്ച ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:N.രാജീവ് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. *തുടർച്ചയായി രണ്ടാം തവണയും നെറ്റ് ബോൾ* (ജൂനിയർ,സീനിയർ) സംസ്ഥാന തല ചാമ്പ്യൻഷിപ്പ് നിലനിർത്തി. സ്പോർട്സ് കൗൺസിൽ നെറ്റ് ബോൾ കോച്ച് ആയ ഗോഡ്സൺ റെഞ്ചിയോടുള്ള കടപ്പാട് അറിയിക്കുന്നു. *നെറ്റ്ബോൾ* ദേശീയ നിലവാരത്തിൽ കേരളാടീമിൽ മഞ്ജിമ,അയന,പാർവ്വതി,ലക്ഷ്മി,ജയകൃഷ്ണൻ,അമൽ,അഖിൽ(സീനിയർ) പാർത്ഥൻ,അലൻറ്, പ്രിൻസ് നൈനാൻ,സജന(ജൂനിയർ) എന്നിവർ ഇടം നേടി. *സംസ്ഥാന തല ഇൻ്റർ ക്ലബ്ബ്* ജൂനിയർ മത്സരങ്ങളിൽ വിജയികളായവർ: 1.ആദിത്യൻ.C.ബിനു(ട്രിപ്പിൾ ജംപ് 2nd) 2.അശ്വിൻ.D (1500 2nd) 3.സനോ കുര്യൻ (400m 3rd) 4.വിജയ്ബിനോയി (ജാവലിൻ ത്രോ 2nd) 5.ഏബൽ മാത്യു സാം (ഡെക്കാത്തലൻ 3rd) *ദേശീയ മത്സരങ്ങളിൽ* ആദിത്യൻ.C.ബിനു, അജനാസ്, വിജയ് ബിനോയി എന്നിവർ പങ്കെടുത്തു.
  • മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
പ്രമാണം:37010-sports13.png
sports

കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.

  • ക്ലാസ് മാഗസിൻ.
  • ജൂനിയർ റെഡ് ക്രോസ്സ്
  • അന്തർദേശിയ റെഡ് ക്രോസ്സ്  സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം  തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത  എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്.  മഹാനായ ഹെൻറി ഡ്യുറന്റ്  റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ   St  John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. 2019-20 ൽ ക്ലാസ് 10 ലെ 14 കേഡറ്റസ് ലെവൽ പാസ്സാവുകയും സെമിനാർ  ൽ പങ്കെടുക്കുകയും SSLC   പരീക്ഷയിൽ ഗ്രേസ്മാർക്ക്  ന് അർഹരാവുകയും ചെയ്തു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.2018 ൽ പ്രളയ ദുരന്തകാലത്തും 2020 ൽ കോവിഡ് എന്ന പേമാരി ബാധിച്ചപ്പോളും നമ്മുടെ കേഡറ്റ്‌സ് സജീവ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.  ഇപ്പോൾ ശ്രീമതി കവിത. എസ്  ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.                     z JRC കൗൺസിലർ                         Kavitha. S

  • വിദ്യാരംഗം കലാ സാഹിത്യ വേദി. 2020 21 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രസിഡന്റായി പ്രസീദ യും (Std 10),സെക്രട്ടറിയായി അതുല്യ കൃഷ്ണയും (Std 9) പ്രവർത്തിച്ചുവരുന്നു. വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി.  എ.  അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്,  കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു വരുന്നു ജില്ലാ മത്സരങ്ങളിൽ കവിതാ രചനക്ക് പ്രസിദ പി സമ്മാനാർഹരായതായി. അതുല്യ കൃഷ്ണ, ആദിത്യ എന്നിവർ സർഗോത്സവങ്ങളിൽ മികവുപുലർത്തി. നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട്  ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ്‌ ക്ലബ്

ശ്രീമതി ലിനി തോമസിന്റെയും ശ്രീ സിബി ജോർജ് മാത്യുവിനെയും നേതൃത്വത്തിലാണ് സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്.എല്ലാവർഷവും ജൂണിൽ തന്നെ സയൻസ് ക്ലബ്ബിന്റെ അംഗങ്ങളെ കണ്ടെത്തുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്യും. എല്ലാ തിങ്കളാഴ്ചയും ഒരു മണിക്കാണ് സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ശാസ്ത്ര അപബോധം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഓരോ ടാസ്ക്കുകൾ കുട്ടികൾക്ക് നൽകിവരുന്നു.ഇതിൽ മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ, ചിത്രരചന, ക്വിസ് കോമ്പറ്റീഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. COVID 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ഈ വർഷം സയൻസ് ക്ലബ് അംഗങ്ങളെ കണ്ടെത്തിയത്. കോവിഡ വൈറസ് കാരണം വീടുകളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഒരു പരിധിവരെ കുറയ്ക്കാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. ഈ വർഷം സയൻസ് ക്ലബ്ബ് വേൾഡ് ഓസോൺ ഡേ യും, വേൾഡ് സ്പേസ് വീക്കും,  പരിസ്ഥിതി ദിനവും, സയൻസ്ഡേയും സെലിബ്രേറ്റ് ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന, പ്രസംഗ മത്സരം,ചിത്രരചനാ മത്സരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് അനുമോദനങ്ങൾ അറിയിക്കുകയുണ്ടായി . കുട്ടികളുടെ കഴിവുകൾ പുറംലോകം അറിയാൻ വേണ്ടി ഓരോ ദിനാചരണങ്ങളുടെ വീഡിയോ തയ്യാറാക്കുകയും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.  കൊറോണവൈറസ് പാൻഡെമിക് ഇന്റെ കാലത്ത് ഇത്രയും മനോഹരമായ രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകാനുള്ള കാരണം കുട്ടികളുടെ ശാസ്ത്രത്തോടുള്ള ജിജ്ഞാസ തന്നെയാണ്.

  • ഐ റ്റി ക്ലബ് ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. 2018- 20 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായ ശ്രീമതി. ഏലിയാമ്മ തോമസ് , ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
  • സോഷ്യൽ സയൻസ്‌ ക്ലബ്,
  • *സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*
    കുട്ടികളിൽ സാമൂഹിക അവബോധം  വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ  നൽകിവരുന്നു. 2020 21 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനം ശ്രീ ഫിലിപ്പ് സാർ (റിട്ടേഡ് പ്രിൻസിപ്പാൾ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) നടത്തുകയുണ്ടായി. കുട്ടികൾക്ക് അനുഗ്രഹീതമായ രീതിയിൽ ഒരു സന്ദേശം നൽകി. ബാലവേല വിരുദ്ധ ദിനാചരണത്തിൽ ഊടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് അവബോധം ഉണ്ടായി. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങൾ ഓടും ബന്ധപ്പെട്ട് നടന്നു. സ്വാതന്ത്രദിനം (ആഗസ്റ്റ് 15) ഒക്ടോബർ 2 (ഗാന്ധിജയന്തി) ദേശീയ ഉത്സവം (ഓണം), നവംബർ ഒന്ന് (കേരളപ്പിറവി), നവംബർ 14 (ശിശുദിനം) പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി മത്സരങ്ങൾ നടത്തി ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജസ്റ്റിനും (Std 10) ആദിത്യ (Std 8) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. റെജി ജോസ് മാത്യു.
  • ഇക്കോ ക്ലബ്,
  • മാത്തമാറ്റിക്സ് ക്ലബ്

== മാനേജ്‌മെന്റ് =:

  • സ്ഥാപകർ
  • Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട്
  • Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ
  • Late. ശ്രീ. കുരുവിള ഉമ്മൻ ശങ്കരമംഗലം തെങ്ങു മണ്ണിൽ



മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ശ്രീ പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ മാനേജറായി പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജും ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. സി.പി തോമസ്

ശ്രീഎം ജി ജോർജ്

ശ്രീ.ഓ ഐയ്‌പ്

ശ്രീ. എ എം ജോർജ്

ശ്രീ കെ കെ സക്കറിയ

ശ്രീ ഐ എം മാത്യു .

ശ്രീ കെ സി.മാത്യു

ശ്രീമതി ലീലാമ്മഎബ്രഹാം.

ശ്രീമതി മേരി കുരുവിള

ശ്രീ.ഐയ്‌പ്ശ്രീ

ശ്രീ.പി.എം.മാത്യു

ശ്രീമതി.ലീലാമ്മ എബ്രഹാം

ശ്രീമതി ബേബി വർഗീസ്

ശ്രീ.പി ഐ ചാക്കോ

ശ്രീ.ചെറിയാൻ പി ചെറിയാൻ

ശ്രീമതി .അന്നമ്മ ജോർജ്

ശ്രീമതി.മറിയാമ്മ വർക്കി

ശ്രീമതി. K.വൽസ വർഗീസ്

ശ്രീ. ജേക്കബ് മാത്യു

ശ്രീമതി. റോസാ ജോബ്

ശ്രീമതി. സൂസമ്മ കെ എബ്രഹാം

ശ്രീമതി. ചേച്ച ജോൺ

ശ്രീ. പി റ്റി ജോൺ

ശ്രീ സാബു ജോസഫ്

1942 - 51 ജോൺ
1951 - 55 എ എം ജോർജ്
1955- 58 കെ കെ സക്കറിയ
1958 - 61 ഐ എം മാത്യു
1961 - 72 കെ സി.മാത്യു
1972-81 ലീലാമ്മഎബ്രഹാം
1982 - 84 ഉമ്മൻ ഐപ്പ്
1983 - 86 ഫാദർ പി എം മാത്യു
1986- 89 ലീലാമ്മ എബ്രഹാം
1989 - 94 ബേബി വർഗീസ്
1994 - 95 പി ഐ ചാക്കോ
1994-1995 പി ഐ ചാക്കോ
1995-96 ചെറിയാൻ പി ചെറിയാൻ
1996-97 അന്നമ്മ ജോർജ്
1997-98 മറിയാമ്മ വർക്കി
2001 - 03 വത്സ വർഗീസ്
2003- 03 ജേക്കബ് മാത്യു
2004- 05 റോസാ ജോബ്
2008 - 14 ചേച്ച ജോൺ
2014-2016 പി റ്റി ജോൺ
2016-2020 സാബു ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മോസ്റ്റ്‌ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു.

ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg


1.മോസ്റ്റ്‌ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു

2.മോസ്റ്റ്‌ റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു

3.സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു

4.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി

5.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ്‌ ഖത്തർ

6.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു

7.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ്‌ റിപ്പോർട്ടർ 'THE HINDU'

8.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)

9.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്,  കേരളത്തിൽ നിന്നും  MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)

10.ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

11.ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.

12.കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)

മോസ്റ്റ്‌ റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു

സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു

ഈശോ എ ജോൺ :എൻ.സി.സി.യി ലെ ഓൾ ഇന്ത്യ ബെസ്റ് എൻ സി സി കേഡറ്റ് മാസ്റ്റർ


.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി.

.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ്‌ ഖത്തർ

.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു

.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ്‌ റിപ്പോർട്ടർ 'THE HINDU'


.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)


.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്,  കേരളത്തിൽ നിന്നും  MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)


ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.

ശ്രീ കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)


ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html


സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )


സി എ മാത്യു

വർഗീസ് ജോർജ്

Dr.വർഗീസ് ജോർജ്‌

Dr.എം എൻ ജോർജ്

ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor,മഹാത്മാഗാന്ധി സർവ്വകലാശാല

ശ്രീമതി എലീ കുരുവിള:വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ നഴ്സിങ് സൂപ്രണ്ടഡും  ബോർഡ് ഓഫ് നേഴ്സിങ് എഡ്യൂക്കേഷനിലെ ആദ്യ ഇന്ത്യൻ ഡീനും ആയിരുന്നു ഇരവിപേരൂർ ശങ്കരമംഗലത്ത് തെങ്ങു മണ്ണിൽ ഏലി കുരുവിള.മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ഹ്യൂമാനിറ്റിസിൽ  ബിരുദാനന്തര ബിരുദം നേടിയ ശേഷം ആതുരസേവനം ലക്ഷ്യമാക്കി നേഴ്സിങ് മേഖലയിലേക്ക് കടന്നുവരികയായിരുന്നു. നേഴ്സിംഗ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം വെല്ലൂർ സി എം സി യിൽ ട്യൂട്ടറായും പ്രൊഫസറായും പ്രവർത്തിച്ചു.സി എം സി യിൽ നിന്ന് വിരമിച്ചശേഷം തമിഴ്നാട്ടിലെ ഒട്ടൻചിത്രം നഴ്സിംഗ് സ്കൂളിന്റെ പ്രിൻസിപ്പലായും കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയുടെ നേഴ്സിങ് ഡയറക്ടറായും പ്രതിഫലമില്ലാതെ സേവനമനുഷ്ഠിച്ചു.ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നഴ്സിംഗ് മേഖലയിൽ നിന്ന് വന്ന ആദ്യ പ്രസിഡന്റ് ആയിരുന്നു.ആതുരസേവന രംഗത്തെ മികവിന് 1982ൽ  രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.നഴ്സിങ്  ലോകത്ത് മിസിസ്‌  എ  കുരുവിള എന്നാണ് അറിയപ്പെടുന്നത്.പരേതരായ ടി  കെ കുരുവിള യുടെയും അന്നമ്മയുടെയും മകളാണ്.അവിവാഹിതയാണ്.2020 ഡിസംബർ 6ന് അന്തരിച്ചു.

തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html

THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.

ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.


ഡോക്ടർ മാത്യു കുരുവിള ,ശ്രീചിത്തിരതിരുനാൾ ഹോസ്‌പിറ്റൽ തിരുവനന്തപുരം



.







==


വഴികാട്ടി

{{#multimaps:9.384045, 76.640628| zoom=15}}