സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reejadenny (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്രക്ലബ് 2018-19 സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ദിനാചരണങ്ങൾ, സ്കൂൾ തെരഞ്ഞെടുപ്പ് (പാർലമെൻറ്, ക്ലാസ് സഭ) സാമൂഹ്യ ശാസ്ത്ര പ്രദർശനം, വാർത്താ വായന മത്സരം, ഭക്ഷ്യമേള, വീട് അറിയാൻ, സഹവാസക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉണർത്തുവാനായി സെപ്റ്റംബർ 17-ന് ഓസോൺ ദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭൂമിക്ക് ഒരു കുട, സ്തംഭം, പോസ്റ്ററുകൾ തുടങ്ങിയവയുടെ നിർമ്മാണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, മുദ്ര ഗീതങ്ങൾ, റാലി തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു. നവംബർ 1 കേരളപ്പിറവി ദിനവും സമുചിതമായി ആചരിച്ചു. കേരളപ്പിറവി ദിന സന്ദേശം, കേരള ക്വിസ്, പോസ്റ്ററുകൾ കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം, ദൃശ്യാവിഷ്ക്കാരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ദിനത്തിന് വർണ്ണപകിട്ട് ഏകി. സബ് ജില്ലയിലെ ഏറ്റവും നല്ല സോഷ്യൽസയൻസ് ക്ലബ് ആയി തുടർച്ചയായി രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ടു. 1500 രൂപ ക്യാഷ് അവാർഡ് ലഭിച്ചു