സഹായം:എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 12 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ("സഹായം:എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))

എന്റെ നാട്

സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴില്‍ മേഖലകള്‍ 4.സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍ 5.ചരിത്രപരമായ വിവരങ്ങള്‍. 6.സ്ഥാപനങ്ങള്‍ 7.പ്രധാന വ്യക്തികള്‍, സംഭാവനകള്‍ 8.വികസനമുദ്രകള്‍-സാധ്യതകള്‍ 9.പൈതൃകം, പാരമ്പര്യം 10.തനത് കലാരൂപങ്ങള്‍ 11.ഭാഷാഭേദങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. സുവനീറില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം, ഏത് രീതിയില്‍ ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയാവണം. ചര്‍ച്ചയുടെ ഒടുവില്‍ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങള്‍, കുറിപ്പുകള്‍, ചരിത്രശേഖരങ്ങള്‍ , പട്ടികകള്‍, മാപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങള്‍ , മാഗസിനുകള്‍ , വാര്‍ത്തകള്‍, ഫീച്ചറുകള്‍, പഞ്ചായത്ത് വികസന രേഖകള്‍ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സര്‍വ്വേകള്‍ , അഭിമുഖങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീര്‍ സമിതി രൂപീകരിക്കാം. സുവനീര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

"https://schoolwiki.in/index.php?title=സഹായം:എന്റെ_ഗ്രാമം&oldid=3784" എന്ന താളിൽനിന്ന് ശേഖരിച്ചത്