വിയ്യൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 8 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിയ്യൂർ എ എൽ പി എസ്
വിലാസം
വിയ്യൂർ

കൊല്ലം പി.ഒ,
കോഴിക്കോട്
,
673307
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9495411358
ഇമെയിൽschoolviyyurlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീജ കെ പി
അവസാനം തിരുത്തിയത്
08-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.

ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ, മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ, പുഷ്പ എം എ ,ചന്ദ്രി പി എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.

ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 98 വിദ്യാർത്ഥികളും നാല് അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് കൂടാതെ 45 വിദ്യാർത്ഥികളും രണ്ടു അധ്യാപകരുമായി പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നുണ്ട്. പ്രധാന അദ്ധ്യാപിക ജീജ കെ പി വി.കെ ഷൈനി,മൂന്നറാം എം പി, അജനി എ ആർ എന്നിവർ സഹാധ്യാപകരും ഷൈമ,ചന്ദ്രി പി എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.

ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.

കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  2. കുഞ്ഞിരാമൻ മാസ്റ്റർ
  3. ബാലകൃഷ്ണൻ മാസ്റ്റർ
  4. നളിനി ടീച്ചർ
  5. പുഷ്പ എം എ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ രാമചന്ദ്രൻ,
  2. ഡോക്ടർ ഗോപാലകൃഷ്ണൻ,
  3. ഭാർഗവൻ മാസ്റ്റർ
  4. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത്

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=വിയ്യൂർ_എ_എൽ_പി_എസ്&oldid=1070711" എന്ന താളിൽനിന്ന് ശേഖരിച്ചത്