വി വി എച്ച് എസ് എസ് താമരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
വി വി എച്ച് എസ് എസ് താമരക്കുളം
36035 logo1.png
36035 new photo.jpg
വിലാസം
താമരക്കുളം

താമരക്കുളം
,
ചാരുംമൂട് പി.ഒ.
,
690505
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0479 2382160
ഇമെയിൽvvhsstklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36035 (സമേതം)
എച്ച് എസ് എസ് കോഡ്04042
യുഡൈസ് കോഡ്32110601009
വിക്കിഡാറ്റQ87477586
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ948
പെൺകുട്ടികൾ862
ആകെ വിദ്യാർത്ഥികൾ1810
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ363
പെൺകുട്ടികൾ265
ആകെ വിദ്യാർത്ഥികൾ628
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി എച്ച് നായർ
പ്രധാന അദ്ധ്യാപകൻശ്രീ എ എൻ ശിവപ്രസാദ്
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അനിതകുമാരി
അവസാനം തിരുത്തിയത്
21-03-2023Vvhss thamarakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം. വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക,സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യം,സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം,വിദ്യാലയ ശുചിത്വം,ലഭിച്ച അംഗീകാരങ്ങൾ,കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്.ഇതിൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഋഷികേശ് ഹരിയെ ബെസ്റ്റ് പെർഫോർമായി തിരഞ്ഞെടുത്തുത് ഏറെ അഭിമാനം നൽകുന്നു. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും, പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ,രക്ഷിതാക്കൾ,സാമൂഹ്യ പ്രവർത്തകർ ,പൂർവ്വവിദ്യാർഥികൾ,നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു.നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.

ചരിത്രം

1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു. ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി. കൂടുതൽ കാണുക

മാനേജ്മെന്റ്

പാലയ്ക്കൽ കൊച്ചുപിള്ള നായർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ പാലയ്ക്കൽ ശങ്കരൻ നായർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ പി രാജേശ്വരി യാണ് നിലവിലെ മാനേജർ.

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വ‍‍ർഷം
1 ശ്രീ. എൻ. രവീന്ദ്രൻ നായർ 1968-1980
2 ശ്രീ. കെ. മുരളീധരൻ നായർ 1980-1999
3 ശ്രീമതി. കെ. ഓമനയമ്മ 1999-2000
4 ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ 2000-2003
5 ശ്രീ. പി. എ. ജോർജ് കുട്ടി 2003-2004
6 ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍ 2004-2005
7 ശ്രീമതി. കെ. വിജയമ്മ 2005-2006
8 ശ്രീമതി. ബി. ശശികുമാരി ‍ 2006-2008
9 ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി 2008-2011
10 ശ്രീമതി. ജെ. വിമലക‍ുമാരി 2011-2013
11 ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ 2013-2014
12 ശ്രീമതി.സുനിത ഡി പിള്ള 2014-2022
13 ശ്രീ. എ.എൻ.ശിവപ്രസാദ് 2022-

തനതു പ്രവർത്തനങ്ങൾ‍

36035 logo1.png*കായികരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന വി. സോജൻ ,പ്രശസ്ത ശില്പി ചുനക്കര രാജൻ, മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി വി.കെ.ഗംഗാധരൻ,SIETഡയറക്ടർ അബുരാജ്  തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.കൂടുതൽ വായിക്കുക.

ഓൺലൈൻ ഇടം

36035 logo1.png'ഹരിതവിദ്യാലയം
36035 logo1.pngഫേസ്‌ബുക്ക്
36035 logo1.pngയൂട്യൂബ് ചാനൽ

ഡോക്യുമെന്ററികൾ

36035 logo1.png' മണ്ണറിവ്
36035 logo1.png'നന്മമരം
36035 logo1.png'തളിര് നല്ല നാളെയ്ക്കായി

മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ

36035 logo1.pngസ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 11 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
  • കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

Loading map...