ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ,
തിരുവല്ല
,
689115
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04692603682
ഇമെയിൽbalikamatomghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. സുനിത കുര്യൻ
പ്രധാന അദ്ധ്യാപികശ്രീമതി. സുജ ആനി മാത്യു
അവസാനം തിരുത്തിയത്
01-01-2021Balikamatomhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം

തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങലുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.

Read More...

സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള

ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ

ബാലികാമഠത്തിന്റെ ചരിത്രം കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തോട് കണ്ണി ചേർന്നു നിൽക്കുന്നു. കേരളത്തിൽ നവോത്ഥാനത്തിന്റെ കാറ്റ് വീശുകയും വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു കയറ്റം ഉണ്ടാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആനി ബസന്റ് രൂപം നൽകുകയും ഒക്കെ ചെയ്തത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ . കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.

കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു. വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക ജീവിതത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്‍പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.

Read More......

ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്

രജത ജൂബിലി

രജത ജൂബിലി ആഘോഷം 1944 നവംബർ 27 വിപുലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിച്ചു. റിപ്പോർട്ട്

പ്ലാറ്റിനം ജൂബിലി

പ്ലാറ്റിനം ജൂബിലി മഹാമഹം ... റിപ്പോർട്ട്
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു.... തുടർന്നു വായിക്കുക

നവതി

ബാലികാമഠം തൊണ്ണൂറിന്റെ നിറവിൽ ....

മഹാനായ കണ്ടത്തിൽ വർഗീസ് മാപ്പിളയാൽ സ്ഥാപിതമായി 1920ൽ പ്രവർത്തനമാരംഭിച്ച തിരുമൂലപുരം ബാലികാമഠം സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തൊണ്ണൂറാം വർഷത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു....കൂടുതൽ അറിയാൻ


ശതാബ്ദി

മദ്ധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലയിൽ, പ്രത്യേകിച്ച് സ്‍ത്രീ വിദ്യാഭ്യാസ രംഗത്ത് ചരിത്രം കുറിച്ച തിരുമൂലപുരം ബാലികാമഠം ഹയർസെക്കണ്ടറി സ്കൂൾ നൂറിന്റെ നിറവിൽ ശതാബ്ദി ആഘോഷം 2020 ജനുവരി 28, 29 തീയതികളിൽ കേരളത്തിന്റെ വാനമ്പാടി പത്മശ്രി,ഡോ. കെ.എസ് ചിത്ര നിർവഹിച്ചു.

Read More..

മാനേജ്‍മെന്റ്

ഡോ. കെ.സി മാമ്മൻ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുന്നു....തുടർന്നു വായിക്കുക.


സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ
സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - ശ്രീ. ജോർജ് വർഗീസ്

മുൻ സാരഥികൾ

സ്കൂൾ സ്ഥാപകൻ

ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള

സ്കൂൾ മാനേജർമാർ

Mr. K.V. EAPEN
H.G. ALEXIOS MAR THEODOYSIUS
Miss. BROOKES SMITH
H.G. MATHEWS MAR IVANIOS
H.G. DANIEL MAR PHILOXENOS
H.G. JOSEPH MAR PACHOMIOS
V.Rev.RAMBAN THEOPHOROUS COREPISCOPA
Mr. K.C. VARGHESE MAPPILAI
Dr. K.C. MAMMEN
Mr. GEORGE VARGHESE

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1920 - 24 മിസ്. ഹോംസ്
1924 - 56 മിസ്. പി. ബ്രൂക്സ് സ്മിത്ത്
1956 - 61 ശ്രീ. പി. വി. വറുഗീസ്
1961 - 62 മിസ്. അക്കാമ്മ കുരുവിള
1962 - 79 മിസ്. എലിസബേത്ത് കുരുവിള
1979 - 84 ശ്രീമതി. വി. ഐ. മറിയാമ്മ
1984 - 87 ശ്രീമതി. രാജമ്മ ഫിലിപ്പ്
1987 - 97 ശ്രീമതി. സൂസി മാത്യു
1997 - 98 ശ്രീമതി. മറിയാമ്മ കോശി
1998 - 2000 ശ്രീമതി. പി. ജി. റെയ്ചൽ
2000 - 2005 ശ്രീമതി. ഏലമ്മ തോമസ്
2003 - 2016 ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)
2005 - 2019 ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)
2016 - ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)
2019 - ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)

ഹയർ സെക്കണ്ടറിയുടെ ആരംഭം

ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . read..

അധ്യാപകർ

പ്രിൻസിപ്പാൾ ശ്രീമതി. സുനിത കുര്യൻ
ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജ ആനി മാത്യു
ഹെഡ്മിസ്ട്രസ്സ്( എൽ.പി) ശ്രീമതി. ബി. എ ഉഷാദേവി

മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ
മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ
മറ്റ് എൽ.പി അധ്യാപകർ

അനധ്യാപകർ

OFFICE STAFF M M CHACKO (CLERK)

SHIJI MATHEW


SMITHA ABRAHAM


ANITHA .G

LAB ASSISTANT SAJAN VARGHESE

JAMES .T. MAMMEN


LINY MARY THOMAS


SUJA VARGHESE

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്‍കൂൾ ലൈബ്രറി

വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...

കൂടുതൽ വായനയ്ക്ക്

സ്‍കൂൾ ബസ്

സ്കൂളിന്റെ ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി. സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം,വേങ്ങൽ,ചുമത്ര,തേങ്ങേലി, തിരുവൻവണ്ടൂർ വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.

cctv

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

മാനേജ്മെൻറ് വകയായിട്ട് സ്കൂളും ,പരിസരവും, ബോട്ടിംഗ് നിരീക്ഷിക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ മാനേജ്മെൻറ് ചെയ്തു തന്നിട്ടുള്ള ഈ സംവിധാനം ഒരു പരിധിവരെ കുട്ടികളെ ശരിയായ രീതിയിൽ വീക്ഷിക്കുവാൻ സാധിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ നിന്നും കുട്ടികൾ പുറത്തു പോകുന്നത് തടയാൻ സാധിക്കുന്നു. എസ്എസ്എൽസി പരീക്ഷാ സമയത്ത് ക്വസ്റ്റ്യൻ പേപ്പറും മറ്റും സുക്ഷിക്കുന്നതിനും അപരിചിതരായ സന്ദർശക അകത്തുകടക്കുന്നത് തടയാനുംഇതുമൂലം സാധിക്കുന്ന . ഇതിന് മാനേജ്മെൻറിനോടുള്ള കടപ്പാട് അറിയിക്കുന്നു.

ലാബുകൾ

പഠനാനുഭവങ്ങൾ ലളിതമാക്കാൻ സുസജ്ജമായ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ കംപ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.cont.....

ശുചിമുറി

വ്യക്തിശുചിത്വം ഏറ്റവും അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ സൗഹൃദപരമായി ടോയ്‌ലറ്റുകളും വാഷ് റൂമുകളും നിർമ്മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും നിഷ്ഠ പുലർത്തുന്നു.Read..

കളി സ്ഥലം

സ്കൂളിനു മുന്നിൽ വിശാലമായ മൈതാനം ഉണ്ട് . ലോങ് ജംബ് പിറ്റ്, ബാഡ്മിൻറൺ കോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വോളിബോൾ കളിക്കാൻ കോർട്ട് ക്രമീകരിച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ ക്രിക്കറ്റ് ബാറ്റ്മിന്റൻ എന്നിവ കളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.

ഉദ്യാനം

സ്‍കൂൾ ചാപ്പൽ

ബോർഡിങ്ങിൽ താമസിച്ചു പഠനം നടത്തുന്ന കുട്ടികൾക്കും, മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആത്മീയ അന്തരീക്ഷം ഉളവാക്കുന്നത് സ്കൂളിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് സ്കൂൾ ക്യാമ്പസിൽ ഒരു ദേവാലയം നിലനിൽക്കുന്നു. പരമ്പരാഗത വാസ്തു ശിൽപ ശൈലിയിലാണ് ഊ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്.

cont....

സ്‍കൂൾ ബോർഡിംഗ്

ബോർഡിംഗ് ഹോം

സ്‍കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിംഗ് ഹോം പ്രവർത്തിച്ചു വരുന്നു. വിധൂര സ്ഥലങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെ താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ബാലികാമഠം സ്കൂളിന് നല്ല ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ബോർഡിങ് ഉണ്ട്. സ്കൂൾ സ്ഥാപക മിസ് ബ്രൂക്സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു ബോർഡിംഗ് പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ നടന്നുകൊണ്ടിരുന്നത്. ഈ ബോർഡിംഗിലെ ജീവിതം സ്വന്തം വീടിനേക്കാൾ അധികം കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു കാരണം ബോർഡിംഗിലെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നു cont....

സ്‍കൂൾ ഗായക സംഘം

സ്‍കൂൾ ഗായകസംഘം സ്‍കൂളിന്റെ ആരംഭകാലം മുതൽതന്നെ സ്കൂളിന്റേതായ ഗായകസംഘം രൂപീകരിച്ചിട്ടുണ്ട് ആയിരുന്നു ഇപ്പോഴും അത് നിലനിൽക്കുന്നു ഓരോ വർഷവും വിവിധ ക്ലാസുകളിൽ നിന്നും പത്ത് കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു ഓരോ പ്രവർത്തി ദിവസവും ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈശ്വര പ്രാർത്ഥനയോടുകൂടി പഠനം ആരംഭിക്കുന്നു .സ്കൂളിന്റെ പൂർവ്വ അധ്യാപികയായ ശ്രീമതി എം ജെ . സാലി കുട്ടി രചിച്ച ഈണം നൽകിയ "സത്യമാം ദൈവമേ നിത്യ പിതാവേ" എന്ന പ്രാർത്ഥന ഗാനം സ്കൂളിന് എന്നും അഭിമാനമാണ് കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുന്നു.

സ്‍കൂൾ ഗാനം

മഴവെള്ള സംഭരണി

2011-12 വർഷത്തിൽ ശ്രീ. ആന്റെോ ആൻറണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മൂന്നു മഴവെല്ള സംഭരണികൾ സ്‍കൂളിനു ലഭിച്ചു. ഒരു ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും അന്പതിനായിരം ലിറ്ററിന്റെ രണ്ട് സംഭരണിയും സ്‍കൂളിനു ലഭിച്ചു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.

ഹൈടെക്ക്

ബാലികാമഠം ഹയർസെക്കണ്ടറി സ്കൂളും പൂർണ്ണമായി ഹൈടെക്ക് ആയി. ഹയർസെക്കണ്ടറിയിൽ 14 ക്ലാസ്സ്റൂമുകളും, ഹൈസ്കൂളിൽ 10 ക്ലാസ്സ് റൂമും ഹൈടെക്കായി പ്രവർത്തിക്കുന്നു.
സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

ശതാബ്ദി മന്ദിര ഉത്ഘാടനം

ശതാബ്ദി മന്ദിര ഉദ്ഘാടനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
തുടർന്നു വായിക്കുക........

മികവുകൾ

മികവുകളുടെ പടവുകൾ കൂടുതൽ അറിയാൻ..

എസ്സ്.എസ്സ്.എൽ.സി റിസൽട്ട്

ബാലികാമഠം സ്‍കൂൾ തുടർച്ചയായി എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്നു. റിസൽട്ട് അവലോകനം

സംസ്ഥാന ദേശീയ അവാർഡുകൾ

ബാലികാമഠം സ്‍കൂളിന് പൊൻതൂവലുകൾ 2003 ൽ സംസ്ഥാന അവാർഡും 2004 ൽ ദേശീയ അവാർഡും ബാലികാമഠം ഹയർസെക്കണ്ടറി സ്‍കൂളിലെ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി. ഏലമ്മ തോമസ് കരസ്ഥമാക്കി സ്‍കൂളിന്റെ യശസ്സുയർത്തി. അവാർഡ് ജേതാവിന്റെ വാക്കുകളിലൂടെ......... അവാർഡുകൾ വന്ന വഴി

മികച്ച കുട്ടി അധ്യാപിക അവാർഡ്

ബാലികാമഠം സ്‍കൂളിന് പൊൻതൂവൽ കൂടി....

പ്രതിഭകളോടൊപ്പം

വിദ്യാലയം പ്രതിഭകളിലേക്ക് പ്രതിഭകൾക്കൊപ്പം

ഉച്ച ഭക്ഷണം

ഉച്ചഭക്ഷണം

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

ചെലവ് സർക്കാരിൻറെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

കോവിഡ്കാല അധ്യാപനം

കോവിഡിനേയും അതിജീവിയ്ക്കും....... കൂടുതൽ അറിയാൻ....‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • മലയാളം അദ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. മാസത്തിൽ 2 പ്രാവശ്യം മീറ്റിങ്ങു കൂടുന്നു. മൽസരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • ഹിന്ദി ക്ലബ്ബ്
    • സയൻസ് ക്ലബ്ബ്
    • സോഷ്യൽ ക്ലബ്ബ്
    • മാത്സ് ക്ലബ്ബ്
    • എക്കോ ക്ലബ്ബ്
    • നല്ല പാഠം
    • സീഡ്
    • റെഡ് ക്രോസ്
    • കലാകായികമോളകൾ
    • പ്രവൃത്തി പരിചയമേള


ഇവയുടെ പ്രവർത്തന വിവരങ്ങൾ സ്‍കൂൾ വിക്കിയിൽ തന്നെ ആതാത് ക്ലബ്ബ് റിപ്പോർട്ടിൽ കൊടിത്തുണ്ട്

സ്‍കൂൾ ടൂർ

സ്കൂൾ ടൂർ

സ്‍കൂൾ തുടങ്ങിയ കാലം മുതൽക്കെ വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു. ആദ്യകാലങ്ങളിൽ വിനോദയാത്രയ്ക്ക് ആവശ്യമായ ആഹാരം പാകം ചെയ്ത് ഉപയോഗിക്കാൻ വേണ്ട സാധനങ്ങളും മറ്റും ആയിട്ടാണ് ടൂറിസ്റ്റ് ബസ്സിൽ പോയിരുന്നത്. എവിടെയാണ് താമസിക്കുന്നത് അവിടെ അധ്യാപകരും അനധ്യാപകരും കുട്ടികളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത് . പിൽകാലത്ത് ഇതിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഹോട്ടലുകളിലും മറ്റും കുട്ടികൾക്ക് ദോഷകരമല്ലാത്ത ഭക്ഷണം നേരത്തെ തന്നെ ചോദിച്ചു ഏർപ്പാടാക്കിയിരുന്നു. അധ്യാപകരും ഈ സമയത്ത് തങ്ങളുടെ കുടുംബത്തെ വിട്ട് രണ്ടുമൂന്നുദിവസം കുട്ടികളോടൊപ്പം ചിലവഴിക്കുന്നു. Class wise ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത് .എച്ച് എം ,ക്ലാസ് ടീച്ചേഴ്സ് , മറ്റ് അധ്യാപകരും എല്ലാം ഇതിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾ ഈ ഒരു അവസരത്തിനു വേണ്ടി സ്കൂൾ തുറക്കുന്ന സമയം മുതൽ കാത്തിരിക്കുന്നു .എന്നാൽ 2019-20 അധ്യയനവർഷത്തെ covid-19 എന്ന പ്രതികൂല സാഹചര്യത്തിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒക്കെ കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ്.അംബികാദേവി
  • റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
  • ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
  • പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
  • ഡോ. ജാനറ്റ്, Gynecologist
  • Smt. Anu George, Principal Mar Dionysious School Mallappally
  • Prof. Gayathri Devi
  • Prof. Soosy Mathew

ഓർമ്മ കുറിപ്പുകൾ

മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം ഓർമ്മകളിലൂടെ
ബാലികാമഠം എന്റെ രണ്ടാം മാതൃ ഭവനം - പ്രൊഫ. അംബികാദേവി - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ...‍‍
ഹരിത വിദ്യാലയം അരനുഭവം - കുമാരി. ഷാലു എൽസ ജേക്കബ് - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ....
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് ഓർമ്മകളിലൂടെ.....

സ്കൂൾ ആൽബം

സ്‍കൂൾ ക്യാമ്പസ്
സ്‍കൂൾ ചാപ്പൽ
സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്‍കൂൾ ഓഡിറ്റോറിയം
പ്ലാറ്റിനം
navathy
centenary
school assembly
പ്രവൃത്തി പരിചയമേള
ജെ.ആർ.സി
കലോത്സവം
സ്‍കൂൾ ടൂർ
സ്‍കൂൾ ബസ്
സ്മാർട്ട് ക്ലാസ്സ് റൂം
കരാട്ടെ യോഗ
പ്രതിഭകൾക്കൊപ്പം
എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്
ആഘോഷങ്ങൾ

ആഘോഷങ്ങൾ

സ്‍കൂൾ ജീവിത കാലഘട്ടം എന്നും മനസ്സിൽ താലോലിക്കാൻ ആഘോഷങ്ങൾ

കരാട്ടേ , യോഗ

ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ് കരാട്ടെ , യോഗ. കൂടുതൽ അറിയാൻ...

എസ്സ്.എസ്സ്.എൽ.സി മൂല്യനിർണ്ണയക്യാമ്പ്

സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് 2020 മേയിൽ പ്രവർത്തിക്കാൻ സാധിച്ചു. cont...

വഴികാട്ടി