ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ് പൊതു വിദ്യാലയ സംരക്ഷണ യജ്ഞം .

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 2 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) (' '''പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ''' '''2017 ജനുവരി 27 വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍


                                                  


രാവിലെ 10 മണിക്ക് സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി അസംബ്ലിയില്‍ ചേര്‍ന്ന് കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം, ഹരിത ബോധവത്കരണം എന്നിവ നടത്തി. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും ഹെഡ്മാസ്റ്റര്‍ നജീബ്, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മുനീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി. സ്റ്റുഡന്‍ര് പ്രതിനിധി ധനിസ നന്ദി പ്രകാശിപ്പിച്ചു.