നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം

Schoolwiki സംരംഭത്തിൽ നിന്ന്
08:13, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം

മല്ലശ്ശേരി പി ഒ,
പത്തനംതിട്ട
,
മല്ലശ്ശേരി പി ഒ പി.ഒ.
,
689646
സ്ഥാപിതം30 - 5 - 1949
വിവരങ്ങൾ
ഫോൺ04682335681
ഇമെയിൽnetajihspramadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38062 (സമേതം)
എച്ച് എസ് എസ് കോഡ്3100
യുഡൈസ് കോഡ്32120300303
വിക്കിഡാറ്റQ87595986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപ്രമാടം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഡി ഇ ഒ
സ്കൂൾ വിഭാഗംഹയർ സെക്കന്ററി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
അവസാനം തിരുത്തിയത്
27-01-2022Jacobdaniel
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . 1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ SSLC പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും 36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തുടർന്ന് വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രോജക്ട് ഗണിതം
  • വിജയശ്രീ പ്രോജക്ട്
  • എഴുത്തുകാർ സംസാരിക്കുന്നു
  • പാഠത്തിന്റെ നടകാവിഷ്‌ക്കാരം.
  • നാടകീയ സംഭാഷണാവതരണം
  • വിജയ മധുരം
  • ആയിരം മഴക്കുഴികൾ
  • കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം
  • കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം.
  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം.
  • നേതാജി ഹെൽത്ത് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ യൂട്യൂബ് ചാനൽ
  • ഫോൺ ചലഞ്ച്
  • റീച്ചാർജ് കൂപ്പൺ ചലഞ്ച്
  • ഫൗണ്ടേഴ്സ് സ്കോളർഷിപ്പ്
  • നേതാജി അമർ ജ്യോതി.
  • പൾസ് ഓക്സീമീറ്റർ ചലഞ്ച്

മാനേജ്മെന്റ്

ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ.സി ഫിലിപ്പ് 1950-1963
2 ശ്രീ.കെ .കെ സോമശോഖരൻ 1963-1988
3 ശ്രീ.സി കെ മാത്തുണ്ണി 1988-1988
4 ശ്രീ..ത്രിവിക്രമൻ നായർ 1988-1992
5 ശ്രീമതി.മേരിജോൺ 1992-1995
6 ശ്രീമതി.ആനന്ദവല്ലിയമ്മ 1995-1996
7 ശ്രീമതി.പാറുക്കൂട്ടിയമ്മാൾ 1996-1996
8 ശ്രീ വി ശശികുമാർ 1996-1999
9 ശ്രീ ആർ മൂരളീധരൻ ഭട്ടതിരി 1999-2000
10 ശ്രീ എ. ഇ. ഗീവർഗീസ് 2000-2001
12 ശ്രീ ജെ പ്രസന്ന കുമാർ 2001-2002
13 ശ്രീ എൻ കെ മുരളീധരൻ 2002-2007
14 ശ്രീമതി. പി. എ. മോളിക്കുട്ടി 2007-2014
15 ശ്രീ.മോഹൻ കെ ജോർ‍ജ് 2014-2016
16 ശ്രീ.എൻ. രവികുമാർ 2016-2018
17 ശ്രീ.ജയകുമാർ. കെ 2018-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
  • വർഗ്ഗീസ് പി തോമസ് (ഡി. വൈ.എസ്. പി)
  • ഡോ. എൽദോ ഈശോ ഉമ്മൻ (മെഡിസിൻ)
  • ഹാപ്പി ജീ നായർ (പൈലറ്റ്)
  • ഡോ. അനുജ തങ്കപ്പൻ (മെഡിസിൻ)
  • ഡോ. ലക്ഷ്മി പണിക്കർ (മെഡിക്കൽ ഓഫീസർ)
  • അനു കോവൂർ - മീഡിയ പേഴ്സൺ
  • ഡോ. ഹരിത ദാമോദരൻ
  • ഡോ. വിനു സുഗതൻ  (ആയുർവേദ)
  • സിസിലി വി ഡി - ഹെഡ്മിസ്ട്രസ്സ്, ഗവ എൽ പി തെങ്ങും കാവ്

നേട്ടങ്ങൾ

  • എസ്.എസ്.എൽ.സി പരീക്ഷയിൽ 225 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
  • 76 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി

മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*എൻ. എസ്. എസ് (നാഷ്ണൽ സർവീസ് സ്കീം)

വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം, ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം, നെൽകൃഷി വിത്ത് പാകലും കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്. ഹയർ സെക്കന്ററി വിഭാഗം എക്കണോമിക്സ് അധ്യാപകൻ ശ്രീ അരുൺ മോഹൻ ആണ് പ്രോഗ്രാം കോർഡിനേറ്റർ.

* ഭൂമിത്ര സേന ക്ലബ്

കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു.      വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു.

     പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ  വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.

      ഭൂമിത്രസേന ക്ലബ്ബിനെ കുറിച്ച് കൂടുതൽ അറിയാനായി ക്ലബ്ബിന്റെ ചില പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ താഴെ നൽകുന്നു.

☘️  പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ.

☘️ പ്രകൃതി പഠനയാത്രകൾ

☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു.

☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു.

☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.

☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു.. 🪴

☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്‌ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋

ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്‌ കോഓർഡിനേറ്റർ



* മാതൃഭൂമി സീഡ് ക്ലബ്‌

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.

* നല്ല പാഠം യൂണിറ്റ്

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.

* സൗഹൃദ ക്ലബ്‌

വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.

* കരിയർ ഗൈഡൻസ് ആൻഡ് ഫോക്കസ് പോയിന്റ്

പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു.

ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ
ക്രമനമ്പർ പേര്
1 ""സ്കൗട്ട് & ഗൈഡ്സ്""
2 വിദ്യാരംഗം കലാ സാഹിത്യ വേദി
3 ജൂണിയർ റെഡ്ക്രോസ്
4 ക്ലാസ് മാഗസിൻ


38062-HONOURFROMEDUCATIONMINISTER.jpg|വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആദരം </gallery>



മികവുകൾ

2020 -21 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 240 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.

എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) തിരുവനന്തപുരത്തു വച്ചു നടന്ന അനുമോദന യോഗത്തിൽ 7500 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. ലക്ഷ്മി പ്രിയ വരച്ച ചിത്രം ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിക്കു സമ്മാനിക്കുകയും ചെയ്തു. A G മഹേശ്വർ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പെരിയാർ കടുവാസങ്കേതം സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി

വായന പക്ഷാചരണം വായന അനുഭവ കുറിപ്പ് മത്സരം ജില്ലാതലം. HS ഒന്നാം സ്ഥാനം : ശ്രീപ്രിയ രാജേഷ് രണ്ടാം സ്ഥാനം: സ്നേഹ എസ് നായർ. മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം 2021 മലയാളം കവിതാലാപനം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഫ്രിൻ അഷീർ. ദേശീയ ഉപഭോക്‌തൃ വാരാചരണം - ജില്ലാതല പെയിന്റിംഗ് മത്സരം - ഒന്നാം സ്ഥാനം. ലക്ഷ്മിപ്രിയ വി. മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ISRO യും മലയാള മനോരമയ പഠിപ്പുരയും ചേർന്ന് നടത്തിയ സയൻസ് ഫിഷൻ രചനാ മത്സരത്തിൽ 5000 പേരിൽ നിന്ന് 7 C യിലെ എം.എസ്.അരുന്ധതിയെ തെരഞ്ഞെടുത്തു.

നേതാജി ഹയർ സെക്കൻററി സ്കൂളിൽ 8Dയിൽ പഠിക്കുന്ന ആകാശ്.എസ്സ് എന്ന കുട്ടി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹനായി. മത്സര ഇനങ്ങൾ - സ്ഥാനം

1)MQ quiz conducted by Malayala Manorama : Cash prize

2) ജവഹർ ബാലമഞ്ച് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സപ്താഹ് വാരാഘോഷത്തോട് അനുബന്ധിച്ചു നടന്ന ജില്ലാ തല ക്വിസ് മത്സരം :2nd Prize 3) AKSTU ജനയുഗം സഹപാഠി ക്വിസ് (അറിവുത്സവം ) മത്സരം HS കോന്നി സബ്ജില്ലാതലം :1st prize

4കോന്നി ലോക്കൽ അസോസിയേഷൻ നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരം :2 nd prize

5)ശിശുദിനാഘോഷത്തോടനുബന്ധിച്ച് HSSTA സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മത്സരം: 3rd Prize

2019 -20 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 240 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു.

ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 4 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു. ഇതിൽ 3 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ, ഇംപ്രൊ വൈസ്ഡ്) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ നിന്നും 2 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ ജില്ലാതലത്തിൽ മത്സരിച്ച സയൻസ് ഡ്രാമ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാന തലത്തിൽ ഡ്രാമ എ ഗ്രേഡ് കരസ്ഥമാക്കി. നേതാജിയിലെ അധ്യാപകനായ ശ്രീ മനോജ് സുനി സാറിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകത്തിൽ 8 കുട്ടികളാണ് പങ്കെടുത്തത്.

സംസ്ഥാന തല മത്സരത്തിൽ പ്രോജക്ട്, സ്റ്റിൽ ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് നടത്തിയ സി വി രാമൻ പേപ്പർ പ്രെസൻ്റേഷനിൽ അനുഷ വി ദാസിന് എ ഗ്രേഡ് ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത കുട്ടികൾക്ക് ബി ഗ്രേഡ് ലഭിച്ചു. കൂടാതെ ഇൻവെസ്റ്റ് ഗേറ്ററി പ്രോജക്ട് വിഭാഗത്തിൽ നോയ്മി ബെന്നി എ ഗ്രേഡ് കരസ്ഥമാക്കി. ഊർജോത്സവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല മത്സരങ്ങളിൽ സാനിയ ,ലക്ഷ്മി ദിലീപ് എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ മത്സരത്തിൽ സ്വാതി സുനിലും കാർട്ടൂൺ മത്സരത്തിൽ അജേഷ് കൃഷ്ണയും പങ്കെടുത്ത് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ബി.ആർ.സിയിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ അഭിജിത്ത് .പി.പ്രദീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ് ജില്ലാതല ശാസ്ത്ര രംഗം കോന്നിയിൽ വച്ച് നടത്തപ്പെട്ടു. കുട്ടികൾ പങ്കെടുക്കുകയും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. മലേറിയ - ഡെങ്കു വാരാചരണത്തിൻ്റെ ഭാഗമായുള്ള ക്വിസ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുക്കുകയും താലൂക്ക്തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു.

ശാസ്ത്ര മേളയിൽ സബ് ജില്ലാ തലത്തിൽ യു പി വിഭാഗം പ്രോജക്ട് , സ്റ്റിൽ മോഡൽ എന്നിവയ്ക്ക് ഒന്നാം സ്ഥാനവും ഇപ്രൊവൈസ്ഡ് രണ്ടാം സ്ഥാനവും വർക്കിംഗ് മോഡലിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഓവറോൾ നേടി.

യു.പി വിഭാഗംഊർജ്ജോത്സവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല മത്സരത്തിൽ അഭിനവ് കൃഷ്ണ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അ ർജ്ജുൻ , ആൻ മേരി മാത്യൂസ് എന്നിവർ ക്വിസ് മത്സരങ്ങളിൽ വിജയികളാകുകയും ചെയ്തു. ജില്ലാ ഉപന്യാസമത്സരത്തിൽ അഞ്ജിത ഒന്നാംസ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തിലും പങ്കെടുത്ത് സമ്മാനാർഹയായി. സബ് ജില്ലാതല ശാസ്ത്രരംഗം പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മേഖലാതല യുറീക്കാ വിജ്ഞാന പരീക്ഷയിൽ മാളവികയും അഞ്ജിതയും വിജയികളായി

2019-20 U.S.S വിജയികൾ 1) മാളവിക അജിത് 2) ശ്രീപ്രിയാ രാജേഷ് ശ്രീ പ്രിയ രാജേഷ് - ഗിഫ്റ്റഡ് അവാർഡ്

ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാതലത്തിൽ HS വിഭാഗം 13 ഇനങ്ങളിൽ പങ്കെടുത്തു. അതിൽ 8 കുട്ടികൾ ജില്ലാതല മൽസരത്തിന് അർഹരായി. ഗണിത ശാസ്ത്ര ക്വിസ് മൽസരത്തിൽ ജില്ലാതലത്തിൽ ഏണസ് റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി.സംസ്ഥാന തലത്തിൽ എട്ടാംസ്ഥാനം നേടുകയും ചെയ്തു. രാമാനുജൻ പേപ്പർ പ്രെസൻ്റേഷനിൽ അഞ്ജലി എ , സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ A grade നേടുകയും ചെയ്തു. സാമൂഹ്യശാസ്ത്ര മേളയിൽസബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 6 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു.സബ്ജില്ലാ ശാസ്ത്രമേള യിൽ സാമൂഹ്യശാസ്ത്രമേളക്ക് ഓവറോൾ ലഭിക്കുകയും ചെയ്തു. ഇതിൽ 3 ഇനങ്ങൾ (സ്റ്റിൽ മോഡൽ, ക്വിസ്, പ്രസംഗം ) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ശാസ്ത്രരംഗം സോഷ്യൽ സയൻസ് വിഭാഗത്തിൽ അഞ്ജന സന്തോഷ് പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി സെലക്ഷൻ ലഭിച്ചെങ്കിലും കൊറോണ വിതച്ച ഈ പ്രതിസന്ധിഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കാനായില്ല.

കോന്നി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നേതാജിയുടെ ലക്ഷ്മി ദിലീപ് Std 9, അർജുൻ ജി നായർ std 7

മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തോട് അനുബന്ധിച്ച് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് നടത്തിയ പ്രജ്ഞ 2019 സ്റ്റേറ്റ് ലെവൽ ക്വിസ് കോമ്പറ്റീഷനിൽ നേതാജി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും അഭിജിത്ത് പി പ്രദീപും ഗോവിന്ദ് കൃഷ്ണൻ ജെ യും പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി കേരള നടപ്പിലാക്കിയ അമൃതകിരണം മെഡിക്കൽ ഐക്യൂ മത്സരത്തിൽ ഒന്നാം സ്ഥാനം നേതാജിയുടെ ഗൗരി കൃഷ്ണയ്ക്കും ലക്ഷ്മി ദിലീപിനും ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം വളരെ ഭംഗിയായി നടന്നു പോകുന്നു. ലിറ്റിൽ കൈറ്റ്സ് ലേക്ക് വരുന്നതിനു കുട്ടികളിൽ വളരെയധികം താല്പര്യമുണ്ട് . കഴി കഴിഞ്ഞ വർഷം സ്റ്റേറ്റ് ലെവലിൽ വരെ നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ൽ നമ്മുടെ സ്കൂളിന് ജില്ലാതലം രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലും കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ട്. ജില്ലയിൽ നിന്നും സ്റ്റേറ്റ് ലെവലിലേക്ക് നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഏണസ്റ്റോ എസ് ടോം എന്ന വിദ്യാർത്ഥി സ്റ്റേറ്റ് ലെവലിൽ പങ്കെടുത്തത് അഭിമാനകരമായ നേട്ടമാണ്.

ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം നേതാജിയ്ക്ക്

സംസ്ഥാന നാടകമത്സരം A ഗ്രേഡ് നേതാജി എച്ച്എസ് ന്

കോന്നി ഉപജില്ല ശാസ്ത്രമേളയിൽ യുപി വിഭാഗത്തിലും ഹെെസ്ക്കൂൾ വിഭാഗത്തിലും ഓവറോൾ നേതാജിയ്ക്ക്

പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രമേള ഓവറോൾ നേതാജിയ്ക്ക് .

തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്

കലാരംഗത്തും മികവ് പുലർത്തുവാൻ നേതാജി ഹയർ സെക്കൻ്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്..ലഹരി വിരുദ്ധ ദിനത്തിൽ 21 കുട്ടികൾ പങ്കെടുത്ത പെയിന്റിംഗ് പ്രദർശനം നടത്തി. ലക്ഷ്മി പ്രിയ, സ്നേഹ.എസ്.നായർ എന്നിവരുടെ പെയിന്റിംഗുകൾ എക്സൈസ് ഡിപ്പാര്ട്ട്മെൻറിനു കൈമാറി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നേതാജിയിൽ വെച്ചു നടത്തിയ പോസ്റ്റ് കാർഡ് ചിത്രരചനാ മത്സരത്തിൽ 60-ൽപരം കുട്ടികൾ പങ്കെടുത്തു.ശിശുക്ഷേമ സമിതി കോഴഞ്ചേരിയിൽ വച്ചു നടത്തിയ ജില്ലാ കലോത്സവത്തിൽ ഭരതനാട്യം, നാടോടി നൃത്തം,ക്വിസ്സ്, ചിത്രരചന, എന്നിവയിൽ കുട്ടികൾ ഒന്നാം സ്ഥാനം നേടി.തുടർന്ന് തിരുവനന്തപുരത്തു വച്ച് സംസ്ഥാന തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുത്തു.വി കോട്ടയത്തു വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ, ജലച്ചായം എന്നിവയിൽ Up, Hട വിഭാഗങ്ങളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കവിതാ രചന ഇംഗ്ലീഷ് Hട, കുച്ചുപ്പുടിHട, മോഹിനിയാട്ടം Hട, ഭരതനാട്യംHs, മോണോ ആക്ട് Hട മിമിക്രിHs എന്നിവയിലും ഒന്നാം സ്ഥാനത്തെത്തി. റാന്നി MSHSSൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ ഇവർ പങ്കെടുത്തു. ചിത്രരചനയിൽ ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ ഹരിശ്രീ രണ്ടാം സ്ഥാനവും നേടി. കാസർഗോഡ് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ലക്ഷ്മിപ്രിയ വി. പങ്കെടുത്തു. വിവിധ ഡിപ്പാർട്ട് മെന്റുകളും സംഘടനകളും നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ലക്ഷ്മിപ്രിയ വി, സ്നേഹ എസ് നായർ എന്നിവർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉപന്യാസം,ക്വിസ് എന്നിവയിൽ ലക്ഷ്മി ദിലീപ് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തി. ശിശുക്ഷേമ വകുപ്പ് വർണ്ണോത്സവം 2019 നടന്ന ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം, അരുന്ധതി, പ്രമാടം നേതാജി സ്കൂൾ VI th സ്റ്റാൻഡേർഡ്.

കായിക രംഗത്തും മികവുകൾ നേടിയിട്ടുണ്ട്.സബ് ജില്ല അത് ലറ്റിക്ക് മത്സരങ്ങളിൽ ചാമ്പ്യന്മാർ. റവന്യൂ ജില്ല സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റുകളിൽ മികച്ച പങ്കാളിത്തം... ഗയിംസ് ഇനങ്ങളായ വോളിബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് , സൈക്കിൾ പോളോ ,ബാഡ്മിൻ്റൺ ,ചെസ്സ് എന്നീ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തലത്തിൽ സെലക്ഷൻ . 2019 ൽ സ്പയിനിൽ നടന്ന world roller skating championship ൽ അഭിജിത്ത് അമൽ രാജ് എന്ന കുട്ടി ഗോൾഡ് മെഡൽ നേടിലോക ചാമ്പ്യനായി .ബാഴ്സിലോണയിൽ ഭാരതത്തിന്റെ പതാക വാനിൽ ഉയർത്തി അഭിജിത്ത് അമൽ രാജ് +2 വിദ്യാർത്ഥി.ആയോധനകലകളായ കരാട്ടെ, തായ്ക്കൊണ്ടൊ ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. തിരുവല്ല മർത്തോമ കോളേജിൽ നടന്ന മുൻ എം.എൽ.എ ഉമ്മൻ തലവടി സ്മാരക ഇന്റർ സ്ക്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നേതാജി റണ്ണറപ്പ് കിരീടം' നേടി. മാൻ ഓഫ് ദ മാച്ചായി ഹരിക്യഷ്ണ .ബി യും ബെസ്റ്റ് ബാറ്റ്സ്മാനായി അജിൻ എസ്സും തെരഞ്ഞെടുക്കപ്പെട്ടു.


സ്വാതന്ത്ര്യദിന പരേഡിൽ നേതാജിയുടെ മൂന്ന് സേനാ വിഭാഗത്തിനും ഒന്നാം സ്ഥാനം നേടി.

പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ സ്ക്കൗട്ട് റെഡ്ക്രോസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഗെെഡ്സ് ട്രൂപ്പിന് രണ്ടാം സ്ഥാനവും ലഭിച്ചു.

ദിനാചരണങ്ങൾ

2021-22 ദിനാചരണങ്ങൾ

ജൂൺ 5- ലോക പരിസ്ഥിതി ദിനം- സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു വൃക്ഷത്തൈ വീതം നൽകിവരുന്നു.

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - മയക്കുമരുന്ന് ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പ്രദർശനം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ജൂലൈ 11- ലോക ജനസംഖ്യ ദിനം -  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപന്യാസ രചനാ മത്സരവും,ക്വിസ് മത്സരവും നടത്തി.

ജൂലൈ -16 ദേശീയസ്കൂൾ സുരക്ഷാ ദിനം ദിനം - സ്കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടത്തി

ഓഗസ്റ്റ് 6,9- ഹിരോഷിമ, നാഗസാക്കി ദിനം - വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളെയും കൊണ്ട് സഡാക്കോ സസാക്കി കൊക്ക് നിർമ്മാണം നടത്തി.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - സ്കൂളിൽ ദേശീയ പതാക ഉയർത്തി. വീഡിയോ പ്രദർശനം നടത്തി  ക്വിസ്മത്സരം, ഉപന്യാസമത്സരം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടത്തി.

ഓഗസ്റ്റ് 17- കർഷകദിനം - ഗോപാലൻ നായർ അവറുകൾ വന്നു കൃഷിയെപ്പറ്റിയുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ്‌ നടത്തി. കുട്ടികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ചു

സെപ്റ്റംബർ 5- ലോക അദ്ധ്യാപകദിനം - അന്നേ ദിവസവും കുട്ടികൾ അധ്യാപകരായി മാറി.

സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം -  അന്നേദിവസം സ്കൂളിന് ചുറ്റുമുള്ള പ്രായമായവർക്ക്‌ കമ്പ്യൂട്ടർ ക്ലാസ്സ് എടുത്തുകൊടുത്തു.

ഒക്ടോബർ 1- ലോക വൃദ്ധ ദിനം - മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റ ആവശ്യകതയെ സംബന്ധിച്ച് ഗ്ലാസ് എടുത്തു. ക്ലബ് മെമ്പേഴ്സിനെ കൂട്ടി ഭവനങ്ങളിൽ എത്തി സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഒക്ടോബർ 2- ഗാന്ധി ജയന്തി - സ്കൂളിൽ സേവനവാര ദിനമായി ആഘോഷിച്ചു. അന്നേദിവസം സ്കൂളിൽ കുട്ടികൾക്ക് കപ്പയും, കാന്താരി ചമ്മന്തി,കാപ്പി എന്നിവ നൽകി.

നവംബർ 1- കേരളപ്പിറവി ദിനം

ഈ ദിനത്തോടനുബന്ധിച്ച് 1956ന് മുൻപും ശേഷവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കൊണ്ട് ഉപന്യാസ രചന മത്സരം നടത്തി

നവംബർ 14- ശിശുദിനം   - ക്വിസ് മൽസരം നടത്തി. ശിശു ദിന സന്ദേശം കുഞ്ഞുങ്ങൾക്ക് ഫാദർ ജേക്കബ് ഡാനിയേൽ നൽകി.

നവംബർ 26- ഭരണഘടനാ ദിനം

ഈ ദിനവുമായി ബന്ധപ്പെട്ട അംബേദ്കർ അനുസ്മരണം വീഡിയോ പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ കൊളാഷ് എന്നിവ സംഘടിപ്പിച്ചു

ഡിസംബർ - 10

മനുഷ്യാവകാശ ദിനം

ബോധവൽക്കരണ ക്ലാസ്സ് നടത്തി

ജനുവരി 24- ദേശീയ ബാലികാ ദിനം

രാജ്യത്ത് ഇന്ന് പെൺകുട്ടികളുടെ ദിനം പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബാലികാദിനം ആചരിക്കുന്നത് എന്നാൽ ഇന്ത്യയിൽ . 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വതിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല

ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പോലും കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.



01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പ്രമാടം നേതാജി ഹൈസ്കൂളിൽ 2020-21 നടന്ന ദിനാചരണങ്ങൾ

ജൂൺ

ജൂൺ 5 ലോക പരിസ്ഥിതി ദിനം , പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതിക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . പരിസ്ഥിതി സൗഹൃദ ബാഗ് നിർമ്മാണം | പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു. ജൂൺ 12, ലോക ബാലവേലവിരുദ്ധ ദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട ബോധവത്കരണ online ക്ലാസ്സുകൾ നടത്തി. June 19: ഗ്രന്ഥശാലാസംഘത്തിൻറെ സ്ഥാപകനായ പി.എൻ. പണിക്കർ മലയാളികൾക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഓൺലൈൻ മീറ്റിംഗിലൂടെ വി. എൻ പണിക്കരുടെ സന്ദേശമായ വായിച്ചുവളരുക എന്ന പ്രതിജ്ഞ കുട്ടികൾക്ക് ഹെഡ് മാസ്റ്റർ ചൊല്ലി കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്കൂളുകളിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങും നടന്നിരുന്നു. June 21 , ലോക യോഗ ദിനം : യോഗാ ദിനത്തിൽ കുട്ടികൾക്കായി വിവിധ ബോധവത്കരന്ന ക്ലാസ്സുകൾ നടന്നിരുന്നു. യേഗാദിനത്തിന്റെ പ്രാധാന്യം യോഗ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം തുടങ്ങിയ അറിവുകൾ കുട്ടികൾക്ക് നൽകി. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം : വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമായി മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരായി ഈ ദിനം ജനത ആചരിക്കുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കതിരെ അന്താരാഷ്ട്ര തലത്തിൽഒരു ഓർമ്മപ്പെത്തലായി June 26 ലേക ലഹരിവിരുധ ദിനമായി ആചരിക്കന്നു . കുട്ടികളേയും സമൂഹത്തെയും ബോധവത്കരിക്കാനായി പ്രത്യേക വെബനാർ ക്ലാസ്സുകൾ, പോസ്റ്റർ നിർമാണം ,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപിച്ചിരുന്നു.

ജൂലൈ

ജൂലൈ 5 ബഷീർ അനുസ്മരണം ( ചരമദിനം). നേതാജി സ്കൂളിലെ വിവിധ ക്ലാസ് കളിലെ വാട്ട്സ് അപ്പ് കൂട്ടായ്മയിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിൻ്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന, ക്വിസ് മത്സരം എന്നിവ നടന്നു.കൂടാതെ 9-ാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ബഷീറിൻ്റെ ഓർമ്മക്കുറിപ്പായ അമ്മ എന്നപാഠത്തെ അടിസ്ഥാനമാക്കി മലയാള അദ്ധ്യാപകനായ മനോജ് സുനിസാർ നാടകീയ ശബ്ദരേഖ തയ്യാറാക്കി ആവിഷ്ക്കരിച്ചു . ജൂലൈ 21-ചാന്ദ്ര ദിനം. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ്, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈൻ കൂട്ടായ്മയിലൂടെ നടത്തി. ജൂലൈ 26-കാർഗിൽ വിജയ ദിനം. സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ദേശം അടങ്ങിയ പോസ്റ്റർ, പ്ലക്കാർഡ് ഇവതയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തു. ജൂലൈ 27-അബ്ദുൾ കലാം ചരമ ദിനം. 8,9ക്ലാസ്സിലെ കുട്ടികൾ അബ്ദുൾ കലാമിന്റെ ജീവചരിത്രകുറിപ്പ്, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡ് എന്നിവ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

ഓഗസ്റ്റ്

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6- ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം ,ഓഗസ്റ്റ് 15-സ്വാതന്ത്യദിനം ഇവ നടത്തപ്പെട്ടു ഓൺലൈൻ ആയി നടത്തിയ ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. ഹിരോഷിമ ദിനത്തിൽ സ ഡോക്കോസാക്കി കൊക്കുകൾ ഉണ്ടാക്കി ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു." യുദ്ധം മാനവരാശിയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസം നടത്തി. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ക്വിറ്റ് ഇന്ത്യാ സമരമെന്നും 1942ൽ നടന്ന ഈ സമരത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ പ്രസംഗം , ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങൾ നടത്തി.

സെപ്റ്റംബർ

സെപ്റ്റംബർ 5- ദേശീയ അദ്ധ്യാപക ദിനം : ദേശീയ അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങൾ അയക്കുകയും ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിക്കുകയും ഓൺലൈനായി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ അദ്ധ്യാപകരുടെ ഫോട്ടോകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുകയും ചെയ്തു. സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം: ലോക സാക്ഷരതാ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ കൈമാറി. സെപ്റ്റംബർ 14- ദേശീയ ഹിന്ദി ദിനം: ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയിലുള്ള പോസ്റ്ററുകൾ നിർമിച്ചു. ഹിന്ദി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. സെപ്റ്റംബർ 16- ഓസോൺ ദിനം: ഈ വർഷത്തെ ഓസോൺ ദിന സന്ദേശം: 'ജീവന് ഓസോൺ'. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, മുദ്രാ ഗീതങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ എന്നിവ നടത്തി. സെപ്റ്റംബർ 29- ലോക ഹൃദയ ദിനം: ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ ഹൃദയ ദിനവുമായി ബന്ധപ്പെട്ട് ഹൃദയത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമുള്ള സെമിനാറുകൾ സംഘടിപ്പിച്ചു.

ഒക്ടോബർ

ഒക്ടോബർ 2 - ഗാന്ധിജയന്തി  : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ സേവാദിനമായും അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം ഇവ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.ഗാന്ധി സൂക്തങ്ങൾ കുട്ടികളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ അയച്ചു. ഒക്ടോബർ 4 - 10 ബഹിരാകാശ വാരം : ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു . അതിൻ്റെ ഭാഗമായി ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ 'റീച്ച് ഔട്ട് റ്റു സ്റ്റുഡൻ്റ്സ് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, പ്രവർത്തനം എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വിജ്ഞാനപ്രദവും ചിന്തോദ്വീപകവുമായിരുന്നു. ഐ.എസ്.ആർ.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 5 - ലോക അദ്ധ്യാപക ദിനം: അദ്ധ്യാപകരോടുള്ള ആദരസൂചകമായി ഒക്ടോബർ 5 ന് ഓൺലൈൻ സന്ദേശങ്ങൾ തയാറാക്കിയും പോസ്റ്ററുകൾ നിർമ്മിച്ചും കുട്ടികൾ ഈ ദിനം ആഘോഷിച്ചു .കൈൻ മാസ്റ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുട്ടികൾ വീഡിയോ നിർമ്മിച്ചു. ഒക്ടോബർ - 15 ലോക വിദ്യാർത്ഥി ദിനം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ശാസ്ത്ര- സാങ്കേതിക - രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഓർമ്മിക്കുന്ന ഒരു ദിനം കൂടിയാണിത്.അബ്ദുൾ കലാമിൻ്റെ മഹത് വചനങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ.യും മനോരമ പഠിപ്പുരയും ചേർന്നു നടത്തിയ സയൻസ് ഫിക്ഷൻ രചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. 7-ാം ക്ലാസിൽ പഠിക്കുന്ന എം.എസ് .അരുന്ധതി 3 - )o സ്ഥാനം കരസ്ഥമാക്കി . ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം: ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി, ഭക്ഷണം പാഴാക്കാതിരിക്കൽ എന്നീ വിഷയങ്ങളിൽ ടീച്ചേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ വഴി ബോധവത്ക്കരണം നടത്തി.

നവംബർ

നവംബർ 1, കേരളപ്പിറവി - കേരള സംസ്ഥാനം രൂപീകരിച്ച നവംബർ 1ആണ് കേരളപ്പിറവി. Covid 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മത്സരങ്ങൾ എല്ലാം online ആയി നടത്താൻ സാധിക്കൂ എന്ന പരിമിതി ഉണ്ട്. "മലയാളഭാഷ യുടെ പ്രാധാന്യം " എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസ മത്സരം നടത്തി. കൂടാതെ കഥരചന, കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളും സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. തുടർന്ന് BRC തലത്തിൽ കവിത രചനയിൽ Swathy Sunil ഒന്നാം സ്ഥാനം കരസ്ഥമാക്കി. നവംബർ 14, ശിശുദിനം - ചാച്ചാജി യുടെ ജന്മദിനം -ശിശു ദിനം ആയി നാം ആചാരിക്കുന്നു. ശിശുദിന ത്തോട് അനുബന്ധിച്ചു സ്കൂൾ തലത്തിൽ കഥ രചന, കവിത രചന, ചിത്രരചന, പ്രസംഗം, stamp design എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

*ഐ ടി ക്ലബ്

*ലിറ്റിൽ കൈറ്റ്സ്

സ്കൂൾ ഫോട്ടോകൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവലംബം

[1]

വഴികാട്ടി

{{#multimaps:9.24699,76.79544| zoom=13}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ

ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ടയിൽ നിന്നുംഏകദേശം മൂന്നര കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഉള്ളത്. പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക .അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിൻ്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിൻ്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

  • 02. കോന്നി ഭാഗത്തു നിന്നും വരുന്നവർ

ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നിയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ളത്. പത്തനംതിട്ട - പൂങ്കാവ് - പ്രമാടം- പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി ,ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇൻ്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിൻ്റെഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.