നിർമ്മല ഹൈസ്കൂൾ കബനിഗിരി

Schoolwiki സംരംഭത്തിൽ നിന്ന്


നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

നിർമ്മലഹൈസ്കൂൾ, കബനിഗിരി ,പിഒ പുൽപള്ളി
,
673579
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04936 234514
ഇമെയിൽnirmalakabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലി തോമസ്
അവസാനം തിരുത്തിയത്
09-08-2018Nirmalakabanigiri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിർമലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവർത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത് സാർത്ഥകമായ 36 വർഷങ്ങൾ

ചരിത്രം

മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 ‍-ബഹു.ഫാ.വിൻസൻറ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,

100%Result-1982

പരേതനായ ശ്രീ ജോസഫ് പാറയ്ക്കൽ എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ 1-ന് ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.

സ്ഥലനാമചരിത്രം

കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു

പുൽപ്പള്ളിയെന്ന പുല്ലുഹള്ളി

പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് പുൽപ്പള്ളി യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി സുൽത്താൻ ബത്തേരി താലൂക്കിലാണ് പുൽപ്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.

കബനിനദി

കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. നീളം - 234 കി. മീ.

സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട് ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ‌്മുറിയാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം ടോപ്പ്സ്കോറേഴ്സ്
1984 - 1985 28 100% ബിജു കുര്യൻ
1985 - 1986 65 85% റെജി പി ആർ
1986 - 1987 62 84% അനിൽ ജോൺ
1987 - 1988 74 86% ഷിജി ജോർജ്ജ്
1988 - 1989 123 75% റെഫീക്ക് റ്റി എം
1989 - 1990 145 73% രാജേഷ് റ്റി ജോസഫ്
1990 - 1991 138 67% രംല ടി എം
1991 - 1992 183 87% ടോണിയൊ അബ്രഹാം
1992 - 1993 201 84% കലാരാജ് പി.കെ
1993 - 1994 178 82% സീന വർഗ്ഗീസ്
1994 - 1995 170 76% ബിന്നി കെ ജെ
1995 - 1996 192 71% മനു പി ടോംസ്
1996 - 1997 190 69% ഷീജ പി റ്റി
1997 - 1998 182 72% അനില പി ആർ
1998 - 1999 132 78% ഹിമ ബാബു
1999 - 2000 125 82% മിഥില മൈക്കിൾ
2000 - 2001 145 73% അയോണ അനറ്റ് ജോർജ്ജ്
2001 - 2002 143 83% ടീന ജെയിംസ്
2002 - 2003 152 92% നീതു കെ മാത്യു
2003 - 2004 157 90% അരുൺ കൃഷ്ണൻ
2004 - 2005 154 90% ക്ലിന്റ് ജോളി
2005 - 2006 148 95% ബിൻവി മോളി ടോം
2006 - 2007 139 91% ശിശിര ബാബു
2007 - 2008 142 92% രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി
2008 - 2009 80 99% അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ
2009- 2010 78 98% അമൃത പ്രകശ്‌
2010- 2011 106 99% ആഷ് ലി ജോർജ്,ബിബിൻ ജോസ്
2011- 2012 84 98% അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി
2012- 2013 78 96% രാഗി ബാബു
2013- 2014 94 98% അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ്
2014- 2015 64 98% സാന്ദ്ര ജോസഫ്,അലീന പി.ടി
2015- 2016 69 97% ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക്
2016- 2017 94 93% ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ്
2017- 2018 95 100% 1.ഐറിൻ ഡൊമിനിക് ജോസഫ്

2.അമൽ കെ ഫ്രാൻസിസ് 3.അമിത സുകുമാരൻ 4.അപർണ വിനോദ് 5.അരുണിമ എസ്.ജെ 6.അശ്വതി ഇവാചലിൻ 7.ഡെൽന ഫിലിപ് 8.ദിൽന ജെന്റി 9.ഗ്ലോഡിൻ മാനുവൽ 10.ഗോകുൽ സുനിൽ 11.ജിത്യ പി. രഞ്‌ജിത്ത് 12.മേഘ മരിയ ഇമ്മാനുവൽ 13.നന്ദന രാമകൃഷ്ണൻ 14.നേഹ മരിയ 15.നിയ റോസ് മാത്യു 16.സാന്ദ്ര അഗസ്റ്റിൻ 17.സാഞ്ചൽ സേവ്യർ 18.സോന ജോർജ്ജ് 19.റ്റിറ്റി മറീന ചാക്കോ 20.ടിയ ജോസ്

നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ

പഠന പ്രവർത്തനങ്ങൾ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

നിർമ്മലയുടെ സാരഥികൾ

അദ്ധ്യാപകർ

പേര് പദവി ഫോൺനമ്പർ ചിത്രം
ലൂസി ജോസഫ് സീനിയർ അസിസ്റ്റന്റ് 9526184186
മാധവൻ.വി എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാൻ.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വർക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കൽ എച്ച് എസ് എ കണക്ക് 9995777885
ഷിനി എച്ച് എസ് എ സാമൂഹ്യം 9744020715
ലിൻസി എച്ച് എസ് എ കണക്ക് 9995777885
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റർ.മോളി.പി.സി. എച്ച് എസ് എ മലയാളം 8606718961
സിസ്റ്റർ.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
ജോയ്സൺ ജോൺ Drawing 9446429551
ജിജി കെ പി.ഇ.ടി 9495721950
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിജു വർഗീസ് ഓഫീസ് 9496713356
ബിനു വർഗീസ് ഓഫീസ് 9496713356
ലിജു ജോസ് ഓഫീസ് 7511110116

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ അദ്ധ്യാപകർ

സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ

S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ

1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്

പൂർവ്വ വിദ്യാർഥി സംഘടന

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ​‍ വിദ്യാർഥി ജീവിതം. വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണ​‍. കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ​‍​‍ പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം. പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ.......... ഓർമ്മകൾ സജീവമാണ്​‍ .നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും,ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... കബനിഗിരി നിർമല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

വാർത്തകളിൽ നിർമല

  • മാതൃഭൂമി വാർത്തകൾ*

മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]

  • മലനാട് വാർത്തകൾ *

1.ഡിജുറ്റൽ ഇലക്ഷൻ
2.ഹ്രസ്വചലചിത്ര നിർമ്മാണം
3.റാസ് പ്ബെറി പൈ
4.deligates from karnataka

വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]

വഴികാട്ടി

{{#multimaps:11.85592,76.18012|zoom=13}}

NIRMALA HIGH SCHOOL


"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=452124" എന്ന താളിൽനിന്ന് ശേഖരിച്ചത്