ദേവമാതാ ഹൈസ്കൂൾ പൈസക്കരി

Schoolwiki സംരംഭത്തിൽ നിന്ന്
ദേവമാതാ ഹൈസ്കൂൾ പൈസക്കരി
വിലാസം
പൈസക്കരി

പൈസക്കരി പി.ഒ,
പയ്യാവൂർ
,
670633
സ്ഥാപിതം14 - 06 - 1976
വിവരങ്ങൾ
ഫോൺ04602239370
ഇമെയിൽdevamathahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ എം പി
അവസാനം തിരുത്തിയത്
30-09-2020D.M.HS PAISAKARY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ

കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1975 -ൽ സർക്കാർ എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യട്ടർ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട് കോർപ്പറേറ്റ് മാനേജറും, ശ്രി വി എൽ അബ്രാഹം ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.

Image:mgr.jpg|THE MANAGER, Rev Fr .MANI ATTEL


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ. സി.ഡി തോമസ്
  • ശ്രീ. എം.എസ് തോമസ്
  • ശ്രീ. വി.ടി ജെയിംസ്
  • ശ്രീ. ജെക്കബ് അബ്രാഹം
  • ശ്രീ. ജോൺസൺ‌ മാത്യു
  • ശ്രീ. അബ്രാഹം വി . എൽ
  • ശ്രീ. ജോണി തോമസ്
  • ശ്രീ. മോളിയമ്മ ഇ. ജെ
  • ശ്രീ. തോമസ് എം. എ
  • ശ്രീ. പയസ് യൂ.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.085191" lon="75.607481" zoom="15" width="400" height="300" selector="no"> 12.082443, 75.608211, Deva Matha HS Paisakkari ദേവമാത ഹൈസ്ക്കൂൾ പൈസക്കരി </googlemap> |}

  • NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
  • ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം

|}


"https://schoolwiki.in/index.php?title=ദേവമാതാ_ഹൈസ്കൂൾ_പൈസക്കരി&oldid=1028889" എന്ന താളിൽനിന്ന് ശേഖരിച്ചത്