തൃക്കോട്ടൂർ എ.യു. പി സ്കൂൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമാ ദിനം

•പോസ്റ്റർ നിർമ്മാണം •വീഡിയോ പ്രദർശനം •സഡാക്കോ കൊക്ക്      നിർമ്മാണം

•ഹിരോഷിമ ദിന ക്വിസ്

തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു

സ്വാതന്ത്ര്യദിനാഘോഷം

തൃക്കോട്ടൂർ എയുപി സ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തി ഗാനാലാപനം , പ്രസംഗം, പതാക നിർമ്മാണം, കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പതാക നിർമ്മാണത്തിന് അതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭൂരിഭാഗം കുട്ടികളും പതാക നിർമ്മാണത്തിൽ പങ്കാളികളായി. ആഗസ്ത് 15 ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി.

ഗാന്ധിജയന്തി ദിനാഘോഷം തൃക്കോട്ടൂർ എ യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു. ഗാന്ധി ക്വിസ്, ഗാന്ധി തൊപ്പി എന്നിവ ഉണ്ടായിരുന്നു നിർമ്മാണം , പ്രസംഗം, പതിപ്പ് നിർമ്മാണം എന്നിവ ഉണ്ടായിരുന്നു . ഗാന്ധി തൊപ്പി നിർമ്മാണം, കണ്ണട നിർമ്മാണം എന്നിവയുടെ വീഡിയോ വീഡിയോ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു. ഗാന്ധിസ്മൃതി എന്ന വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.

ശിശുദിനാഘോഷം തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. നവംബർ 14 രാത്രി 8 മണിക്ക് നെഹ്റു ക്വിസ് നടത്തി. നെഹ്റു തൊപ്പി നിർമ്മാണം .കുട്ടികൾ തൊപ്പി ഉണ്ടാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തു.

സമൂഹചരിത്രചിത്രരചനോത്സവം

സ്വാതന്ത്ര്യ ത്തിന്റെ  എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായുള്ള സമൂഹ

ചിത്രരചനോത്സവം സംഘടിപ്പിച്ചു. റിട്ടയർ ചെയ്ത് ചിത്രകലാ അധ്യാപകനും സ്കൂളിലെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒറ്റ കാൻവാസിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും നേതാക്കന്മാരുടെയും ചിത്രങ്ങൾ വരച്ചു.