തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി അധിഷ്ഠിതപഠനത്തിന് ഊന്നൽനൽകിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്നത് . കാര്യക്ഷമമായ ഐ.ടി വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കുവാൻ സ്കൂൾ ഐ.ടി ക്ലബ്ബ് രൂപീകരിക്കുകയും വൈവിധ്യമാർന്ന ഐ.ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു..ഈ വർഷത്തെ ഐ.ടി ക്ലബ്ബ് ജൂലൈ 7-ന് രൂപീകരിച്ചു. 25 കുട്ടികളാണ് ക്ലബ്ബിലുള്ളത്.രക്ഷാധികാരിയായി സ്കൂൾ പ്രിൻസിപ്പാൾ ( പി പി രാജേഷ്) ,അഡ്വൈസറായി സ്കൂൾ ഐ ടി കോർഡിനേറ്റർ (ജിസി ഒലിയിൽ) , കൺവീനറായി സ്റ്റുഡന്റ് ഐ.ടി. കോഡിനേറ്റർ (മുഹമ്മദ് സഹദ് ), ജോയിന്റ് കൺവീനർമാർ (മുഹമ്മദ് തസ്‌ലീം , നസ്റിൻ ) എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്ബിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗിച്ച് സമ്പൂർണ്ണയുടെ ഡാറ്റാ എന്ട്രിക്കായി ക്ലാസ്സ് ടീച്ചറെ സഹായിക്കുന്നതിന് നിയോഗിച്ചു.മലയാളം ടൈപ്പിംഗ് നന്നായി അറിയുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു. 2016-17 അധ്യയന വർഷത്തിൽ സബ്‌ജില്ല ഐ ടി മേളയിൽ വെബ് പേജ് നിർമ്മാണത്തിലും പ്രസന്റേഷനിലും ഒന്നാം സ്ഥാനവും ഐ ടി ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കുട്ടികൾക്ക് സോഫ്‌റ്റ്‌വെയർ പരിശീലനം നൽകുന്നതോടൊപ്പം അവരുടെ സർഗ്ഗശേഷി തിരിച്ചറിയാൻ കൊളാഷ് മത്സരം , ഡിജിറ്റൽ പെയ്‌ന്റിംഗ് മത്സരം ,വെബ് പേജ് നിർമ്മാണ മത്സരം ,ഡിജിറ്റൽ പോസ്റ്റർ മത്സരം മുതലായവ നടത്തുന്നു.ജിയോജിബ്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഗണിത പഠനം രസകരവും എളുപ്പമുള്ളതുമാക്കിമാറ്റുന്നു.വർദ്ധിച്ചുവരുന്ന സൈബർ കുറ്റ കൃത്യങ്ങളെ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകൾ വർഷം തോറും നടത്തിവരുന്നു.ഐ ടി രംഗത്തെ തൊഴിൽ മേഖലയെക്കുറിച്ചുള്ള അറിവ് നൽകാനും ഈ ബോധവത്കരണ ക്ലാസ്സ് കൊണ്ട് പ്രയോജനപ്പെട്ടു.ഇന്റ‌ർനെറ്റിലെ ചതിക്കുഴികൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഈ ക്ലാസ്സുകൾ കൊണ്ട് സാധിക്കുന്നു. 2017-18 അധ്യയന വർഷത്തെ സ്കൂൾ ലീഡറേയും ക്ലാസ്സ് ലീഡർമാരേയും സോഷ്യൽ സയൻസ് ക്ലബ്ബുമായി സഹകരിച്ച് ഐ ടി ക്ലബ്ബിന്റെ സാങ്കേതിക സഹായത്തോടെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ വർഷവും സമ്മതി ഇലക്ഷൻ സോഫ്‌റ്റ് ‌വെയർ ഉപയോഗിച്ച് നടത്തി. അധ്യാപകരായ മണി , പ്രമീള എന്നിവർ പ്രിസൈഡിങ് ഓഫീസർമാറായി . ജനാധിപത്യ തെരഞ്ഞടുപ്പ് രീതിയെ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും മനസ്സിലാകുന്ന രീതിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളോടെയും നടപ്പിലാക്കിയ തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരണവും വാഗ്ദാനങ്ങളും മുറ പോലെ നടന്നു. തെരഞ്ഞെടുപ്പിന്റെ സുതാര്യത കുട്ടികളെ ബോധ്യപ്പെടുത്തി .സ്കൂളിലെ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.