ജി ജി എച് എസ് കുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി ജി എച് എസ് കുന്നംകുളം
വിലാസം
കുന്നംകുളം

കുന്നംകുളം പി.ഒ,
തൃശൂർ
,
680503
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഫോൺ04885223072
ഇമെയിൽhmgmghsskkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ കുട്ടികളുടെ എണ്ണം=330(അപ്പർ പ്രൈമറി ,ഹൈസ്കൂൾ)‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈജ പി എസ്
പ്രധാന അദ്ധ്യാപകൻശ്രീ.ഹുസ്സൈൻ
അവസാനം തിരുത്തിയത്
13-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്.മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിലുള്ള ഈ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അനവധീ പ്രസിദ്ധരായ മഹത്തായ വ്യക്തികൾ വിദ്യയാർജ്ജിച്ച വിദ്യാലയമാണിത്

ചരിത്രം

കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളിൽ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസൽമിഷൻ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനിൽക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങൾ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂർ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിൽഉളളസ്ഥലത്ത് ലോവർ സെക്കന്ററി ഇംഗ്ളീഷ്സ്കൂൾ ആയി തുടങ്ങി.ശങ്കരയ്യർ.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററർ.പനയ്കൽ മാത്തു മാനേജരും പനയ്കൽ പാത്തപ്പൻ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളിൽ 50 കുട്ടികൾ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂൾ സ്ഥാപിച്ച വർഷം.3 കൊല്ലം കഴിഞ്ഞ് 1902 ൽ പൂർണ്ണ ഹൈസ്കൂളായി.പനയ്കൽ ഐപ്പൂർ പാത്തപ്പനായിരുന്നുഅപ്പോൾ മാനേജർ.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളിൽ ഉണ്ടായിരുന്നു.പനയ്കൽ കുടുംബത്തിലെ അനന്തര തലമുറ ധൂർത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാൽ സ്കൂൾ നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സർക്കാർ നടത്തിപ്പിന് വിട്ടു കൊടുത്തു.


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്ക് 1കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഒരു ലൈബ്രറി ,സയൻസ് ലാബു്, പാചകപ്പുര ,സൊസൈററി മുറി, മൾട്ടീമീ‍ഡിയ മുറി എന്നിവ സ്കൂളിലുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഉൽപാദനകേന്ദ്രം (പ്രവർത്തിപരിചയം).
  • കായികം (തായകോണ്ട)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ചിത്രം= | }}


മാനേജ്മെന്റ്

ഹൈസ്ക്കൂൾ അധ്യാപകർ

ഹെഡ് മാസ്ററർ-ശ്രീ.ഹുസ്സൈൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീമതി.ബേബീ ജയശ്രി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  • ‍ഡോ.എം.ലീലാവതി

വഴികാട്ടി

{{#multimaps:10.64922,76.07206 |zoom=10}}).


  • ഗുരുവായൂർറോ‌ഡിൽ കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായിസ്ഥിതിചെയ്യുന്നു.
  • മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിൽ|


1905 - 13 (വിവരംലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1998 - 2000 (സൗമിനി എൻ)
2000 - 01 (ലളിത. കെ.എ)
2001 - 02 (വി.വി.ലില്ലി)
2002 - 03 (വിജയകുമാരി. കെ)
2003 - 04 (പി.എ.മേരി)
2004- 07 (നാൻസി സക്കറിയ)
2007- 08 (തങ്കമണി ടി.കെ)
2008 - 09 റീത്ത വർഗ്ഗീസ്
"https://schoolwiki.in/index.php?title=ജി_ജി_എച്_എസ്_കുന്നംകുളം&oldid=468002" എന്ന താളിൽനിന്ന് ശേഖരിച്ചത്