ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/എന്റെ വെക്കേഷൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വെക്കേഷൻ കാലം
  2020 മാർച്ച്12 നു  ഞങ്ങളുടെ വാർഷികം ആരംഭിക്കുവാൻ തുടങ്ങുകയായിരുന്നു . അപ്പോഴാണ് കോവിട് 19എന്ന മഹാമാരി ഇന്ത്യയിൽ വ്യപിച്ചത്. അതിനാൽ ഞങ്ങളുടെ സ്കൂൾ മാർച്ച് 10നു അടക്കേണ്ടി വന്നു. അതുകൊണ്ടു എല്ലാ വർഷവും നടത്തുന്ന വാർഷികാഘോഷം നിറുത്തേണ്ടി വന്നു.   ഇത് ഞങ്ങൾക്കെല്ലാം വിഷമം ഉണ്ടാക്കുന്ന കാര്യമായിരുന്നു.  എന്നാൽ ആരോഗ്യ വകുപ്പിന്റെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വാക്കുകൾ കേട്ടപ്പോൾ ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി എല്ലാവരും സാമൂഹിക അകലം പാലിക്കണം എന്ന് അറിയാൻ സാധിച്ചു. അതോടൊപ്പം എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയണം എന്ന് മനസിലാക്കി. അത് കൊണ്ട് ഈ വെക്കേഷൻ കാലം വീടിനുള്ളിൽ കഴിയാൻ നിർബന്ധിതരായി. എന്നാലും ഞാനും എന്റെ അനിയത്തിയും കൂടി വീട്ടിലിരുന്നു പടം വരക്കുകയും അക്ഷരങ്ങൾ എഴുതുകയും ടീവി വാർത്തകളും കാർട്ടൂണുകളും കാണുകയും ചെയ്യും. കൂടാതെ അച്ഛനോടും അമ്മയോടും ഒപ്പം ഞാനും അനിയത്തിയും വീടും പരിസരവും വൃത്തിയാക്കുകയും കൃഷികളിൽ സഹായിക്കുകയും ചെയുന്നു. എന്നാലും വെക്കേഷന് ബന്ധു വീട്ടിൽ പോകാനോ ടൂറിനു പോകാനോ സാധിക്കാത്തതിന് വിഷമമുണ്ട്. എന്ത് ബുദ്ധിമുട്ടുകൾ സഹിച്ചും നമുക്ക് ഈ മഹാമാരിയെ തുരത്തണം. സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് ഇതിന്റെ കണ്ണി പൊട്ടിച്ചു ഈ രോഗം പടരാതെ നമുക്ക് കാക്കാം. അതോടൊപ്പം എത്രയും വേഗം ഈ മഹാമാരി നമ്മുടെ രാജ്യത്തു നിന്നും ഒഴിഞ്ഞു മാറുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം. 
ആദിത്യൻ A
4 B ജി.എൽ.പി.എസ്സ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം