ജി എഫ് എൽ പി എസ് മടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി എഫ് എൽ പി എസ് മടപ്പള്ളി
വിലാസം
മടപ്പള്ളി

മടപ്പള്ളി കോളേജ് പി.ഒ,
വടകര
,
673102
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ8111820356
ഇമെയിൽ16243hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16243 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൗമിനി.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയം സ്ഥാപിച്ച അന്നു മുതൽ 2000 ആണ്ടു വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 2000 ൽ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കർ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂൾ കെട്ടിടം പണിയാൻ വേണ്ടി സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപ മുതൽ മുടക്കിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 2000 ആഗസ്റ്റ് 9 മുതൽ പ്രവർത്തിച്ചു വരുന്നു..

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഏല്യാമ്മ
  2. ലീലാമ്മ
  3. പത്മനാഭൻ
  4. സോമൻ
  5. കുഞ്ഞബ്ദുള്ള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ബഹു കേന്ദ്ര മന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രശസ്ത കഥാകാരൻ ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്..

വഴികാട്ടി

{{#multimaps: 11.63744,75.56542 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_മടപ്പള്ളി&oldid=404502" എന്ന താളിൽനിന്ന് ശേഖരിച്ചത്