ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ | |
---|---|
പ്രമാണം:/home/user/DesktopGVHS MEPPAYUR1.jpg | |
വിലാസം | |
മേപ്പയ്യൂർ മേപ്പയ്യൂർ.പി.ഒ, , കോഴിക്കോട് 673 524 | |
സ്ഥാപിതം | 10 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04962676246 |
ഇമെയിൽ | vadakara16014@gmail.com |
വെബ്സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപൻ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് ) |
പ്രധാന അദ്ധ്യാപകൻ | പ്രേമരാജൻ ആർ. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും 500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്. ശ്രീ ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി പി കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്.. യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. 1957 മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്. ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്. 6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി നിലവിൽ വന്നു. MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു. 1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു. ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിലായി അഞ്ച് ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ മുൻ എം എൽ എ ശ്രീ എ കണാരന്റെ ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു.
ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൂൾ വളർന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടർ ലാബ് എന്നിവ സ്വന്തമായുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.660306" lon="75.756226" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.531161, 75.71228 gvhss meppayur </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 16014
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ