ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട

Schoolwiki സംരംഭത്തിൽ നിന്ന്
04:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട
Kulakkada.jpg
വിലാസം
കുളക്കട

കുളക്കട.പി.ഒ,
കൊല്ലം
,
691521
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04742615002
ഇമെയിൽghskulakkada@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ
പ്രധാന അദ്ധ്യാപകൻവിജയലക്ഷ്മി. ബി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തിൽ ആണ്.

ചരിത്രം

കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തിൽ 1910 ൽ മണ്ണടിയിൽ ബ്രാഹ്മണ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വർഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നിൽക്കുന്നു. ഈ പടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതൽവായിക്കാം

ഭൗതികസൗകര്യങ്ങൾ

2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • എൻ.സി.സി.

. Students Police Cadet

. ഫിലിം ക്ലബ്

  ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു. സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി. യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.മോഹൻ ദാസ്
    കെ.പി.സോമരാജൻ
    ഐഷാപോറ്റി

ആൽബം

വഴികാട്ടി