ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി
വിലാസം
തമ്പാനങ്ങാടി

ജി .എൽ .പി .സ്‌കൂൾ വെട്ടിക്കാട്ടിരി
,
വള്ളുവങ്ങാട് സൗത്ത് പി.ഒ.
,
676521
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഇമെയിൽglpsvettikkattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18563 (സമേതം)
യുഡൈസ് കോഡ്32050600902
വിക്കിഡാറ്റQ64566824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ എം വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം ആസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സജിത സുഭാഷ്
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിൽ മഞ്ചേരി സബ്ജില്ലയിൽ പണ്ടിക്കാട് പഞ്ചായത്തിൽ സ്ധിതി ചെയ്യുന്ന നൂറാം വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന സ്കൂളാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി

ചരിത്രം

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി.1919 ലാണ് സ്കൂൾ സ്ഥാപിതമായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

പാണ്ടിക്കാടിൻ്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന തമ്പാനങ്ങാടി കറുകമണ്ണ ഇല്ലം എന്ന തമ്പാൻ കുടുംബമാണ് വിദ്യാഭ്യാസത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ പരിവർത്തനത്തിന് നാന്ദി കുറിച്ചു കൊണ്ട് വിദ്യാലയം ആരംഭിച്ചത്.ഒറ്റമുറി കെട്ടിടത്തിൽ ഓത്തുപള്ളി ആയാണ്  വിദ്യാലയത്തിൻ്റെ തുടക്കം. പിന്നീട് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.തമ്പാൻ കുടുംബം പിന്നീട് വിദ്യാലയം സർക്കാരിന് വിട്ട് നൽകി.തുടർന്ന് ദീർഘനാൾ വടകകെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു പോന്നു.തുടർന്ന് വായിക്കുക

ഭൗതിക സൗകര്യങ്ങൾ

വെട്ടിക്കാട്ടിരി ജിഎൽപി സ്കൂളിൽ  നിലവിൽ  2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട് . എല്ലാ റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ബൾബ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ മുറികളിലും ഉണ്ട്. കിണർ, പൈപ്പ്ലൈൻ എന്നീ കുടിവെള്ള സൗകര്യങ്ങൾ ,ആവശ്യത്തിന് പൈപ്പുകൾ ,കുട്ടികളുടെ എണ്ണത്തിന്  അനുസരിച്ചുള്ള ടോയ്ലറ്റുകൾ,പെൺകുട്ടികൾക്കുള്ള ടോയ്ലറ്റുകൾ,adapted ടോയ്ലറ്റുകൾ എന്നിവ പ്രത്യേകമായും  സ്കൂളിൽ ഉണ്ട് . സ്റ്റോർ റൂമോട് കൂടിയ അടച്ചുറപ്പുള്ള   അടുക്കളയും വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും സ്കൂളിൻ്റെ സൗകര്യങ്ങളിൽപ്പെടുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ നടപ്പാതയും കുട്ടികൾക്കായി ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൻ്റെ നേട്ടങ്ങളാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മികവാർന്ന പഠന,പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.Talent lab ,'SPEAK' എന്ന പേരിൽ നടത്തി വരുന്ന english empowerment programme,കുട്ടികളുടെ സഹകരണത്തോടെയുള്ള ജൈവപച്ചക്കറിത്തോട്ട നിർമാണം,പൂന്തോട്ട നിർമാണം എന്നിവ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ടാലൻ്റ് ലാബ്
  • Health ക്ലബ്


വഴികാട്ടി

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 20 ആം വാർഡിൽ ആണ് ജി എൽ പി സ്കൂൾ വെട്ടിക്കാട്ടിരി സ്ഥിതി ചെയ്യുന്നത്.പാണ്ടിക്കാട് മഞ്ചേരി റോഡിൽ തമ്പാനങ്ങാടിയിൽ റോഡിന് വലതു വശത്തായി സ്കൂൾ കാണാം.


{{#multimaps:11.10712091773041, 76.21629452249| zoom=18}}