ജി.എൽ.പി.എസ്. മേൽമുറി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{Infobox School | സ്ഥലപ്പേര്= മേൽമുറി | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ.പി.എസ്. മേൽമുറി നോർത്ത്
വിലാസം
മേൽമുറി
സ്ഥാപിതം1924 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206


മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം വാർഡ് പൊടിയാട് പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.

ചരിത്രം

1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് വിദ്യാലയത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു.