ജി.എൽ.പി.എസ്. കല്ലിങ്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:04, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കല്ലിങ്കാൽ
വിലാസം
കല്ലിങ്കാൽ

കല്ലിങ്കാൽ.പി.ഒ.ചിത്താരി.
,
671316
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽhmglpskallingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ01
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്‍‍ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽഒാലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികൾ പ്രവർത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴൽക്കിണറുകൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം‍‍
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നു

== മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭന.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാരൻ.

==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കല്ലിങ്കാൽ&oldid=392184" എന്ന താളിൽനിന്ന് ശേഖരിച്ചത്