ജി.എൽ.പി. സ്ക്കൂൾ ചാലിയം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി.എൽ.പി. സ്ക്കൂൾ ചാലിയം
വിലാസം
ചാലിയം

ചാലിയം പോസ്റ്റ് ,കോഴിക്കോട് ജില്ല.673301
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpchaliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എം വെലായുധൻ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth

ചരിത്രം

     ലഭ്യമായ രേഖകളനുസരിച്ചു 1924 നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം .മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു .ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം . 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു .റംസാൻ ,അതിവർഷം,കന്നിക്കൊയ്ത്തു,മകരക്കൊയ്ത് ,ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം ,എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു .വെള്ളി ,ഞായർ  എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ .
      തൊണ്ണൂറ്റി മൂന്നോളം വര്ഷം  പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ ,അഡ്വക്കേറ്റുകൾ ,അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട് .2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി pta തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ  അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു .പ്രധാന അദ്ധ്യാപകൻ കെ എം വേലായുധൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ  ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .കെ വി സുലൈമാൻ പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

മുൻ സാരഥികൾ:

          ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ,  ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി  ,കമല

മാനേജ്‌മെന്റ്

           സർക്കാർ

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_ചാലിയം&oldid=574516" എന്ന താളിൽനിന്ന് ശേഖരിച്ചത്