ജി.എൽ..പി.എസ് കൊടലിക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
06:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.എൽ..പി.എസ് കൊടലിക്കുണ്ട്
വിലാസം
കൊടലിക്കുണ്ട്

ഒ.കെ.മുറി പി.ഒ,
മലപ്പുറം
,
676519
സ്ഥാപിതം03 - 11 - 1974
വിവരങ്ങൾ
ഫോൺ049424
ഇമെയിൽgmlpskodalikundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19818 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ.അബ്ദുൽ കരിം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌  കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ  വെച്ചാണ് ഈ സ്കൂളിൻറെ  പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി  ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രാജിസ്ടെർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന  സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തിൽ ഇന്ന് 250  കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എൽ .എ. യുടെ ഫണ്ടിൽ നിന്നും ഒരു തുറന്ന സ്കൂൾ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വർഷത്തിൽ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99  ൽ ബ്ലോക്ക്‌ പഞ്ചായത്തിൻറെ പദ്ധതിയിൽ മൂന്ന് ക്ലാസ്സ്‌ റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05  അധ്യയന വർഷത്തിൽ  എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ൽ ഊരകം പഞ്ചായത്ത് നിർമ്മിച്ച്‌ നൽകിയ  രണ്ടു ക്ലാസ്സ്‌ മുറികളോട് കൂടിയ കെട്ടിടം നിർമ്മിച്ച്‌ നൽകി. ആകെ അഞ്ചു കെട്ടിടങ്ങളുള്ളതിൽ ഒരു ക്ലാസ്സ്‌ മുറി എം.എൽ.എ.ഫണ്ടിൽ നിന്നും  ടി.കെ.ഹംസയുടെ എം.പി.ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു കംപുടറുകൾ കുട്ടികളുടെ കംപുടർ പഠനത്തിന്നായി ഉപയോഗിക്കുന്നു. പി.ടി.എ.വാങ്ങിയതടക്കം നാല് കംപുടറുകൾ ഇപ്പോൾ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ  ആകെ ഒമ്പത് അധ്യാപകർ ഇവിടെ ജോലി ചെയ്യന്നു.  നൂറ്റിപതിനഞ്ചു ആൺകുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ


പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.