ജി. വി. എച്. എസ്. എസ്. മലമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 26 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) (image size)


പ്രമാണം:Thsclip2.gif
പ്രമാണം:Thsclip1.gif

സ്വാഗതം - ജി വി എച്ച് എസ് എസ് മലമ്പുഴ

വീഡിയോ ഗാലറി ഹലോ ഇംഗ്ലീഷ് ശ്രദ്ധ നവപ്രഭ
ജി. വി. എച്. എസ്. എസ്. മലമ്പുഴ
വിലാസം
മലമ്പുഴ

മലമ്പുഴ പി.ഒ,
പാലക്കാട്
,
678651
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0491-2815243
ഇമെയിൽmalampuzha.gvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ ശ്രീ. മുരളി ടി എൻ
പ്രധാന അദ്ധ്യാപകൻ ശ്രീമതി. ദേവിക കെ സി
അവസാനം തിരുത്തിയത്
26-08-201921068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ.
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.
ചരിത്രം
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു


വഴികാട്ടി