ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 14 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നാടോടി വിജ്ഞാനകോശം

കൊടക്കല്ലുകൾ

കൊടക്കല്ല്

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.

ഗതാഗതം

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.

ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ

പെരുമ്പറമ്പിൽ‍ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ‍ രണ്ട് അറകളോട്‌ കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു.

നന്നങ്ങാടി

നന്നങ്ങാടി

അരീക്കോട് ഉഗ്രപുരത്തുനിന്ന് കണ്ടെത്തിയ രണ്ടായിരത്തോളം വർഷം പഴക്കമുള്ള നന്നങ്ങാടി.ചാലിയാർ പുഴയുടെ തീരത്തായി ജനാർദനൻ കോട്ടപ്പുറത്ത് എന്നയാളുടെ പറമ്പിൽനിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ നന്നങ്ങാടി ലഭിച്ചത്. വസ്തുക്കൾ തൂക്കിയിടാൻ മണ്ണിൽ നിർമിച്ച കൊളുത്തുകളാണ് ഇവയുടെ പ്രത്യേകത. മധ്യഭാഗത്ത് 85 സെന്റീമീറ്ററാണ് വ്യാസം. കൊത്തിക്കിളച്ചെടുക്കുന്നതിനിടെ ഇവ പൊട്ടിത്തകർന്നിട്ടുണ്ട്. മരിച്ചയാളുടെ അസ്ഥിക്കഷ്ണങ്ങൾ, മൺപാത്രങ്ങൾ എന്നിവയും ഇതിനകത്തുണ്ടായിരുന്നു.ഇളയിടത്തുപറമ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മഹാശിലായുഗകാലത്തെ മനുഷ്യർ താമസിച്ചിരുന്നു. ഇവരുടെ ശവസംസ്‌കാരത്തിനുള്ളതാണ് നന്നങ്ങാടി. മരണാനന്തര ജീവിതത്തിലേക്ക് ഉപകരിക്കുന്നതെന്നുകരുതുന്ന വസ്തുക്കളാണ് നന്നങ്ങാടിയിൽ അടക്കംചെയ്യുക പതിവ്.

നമ്പൂതിരി ഇല്ലങ്ങൾ

നമ്പൂതിരി ഇല്ലം

ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ ‍നിന്നും മനസ്സിലാക്കാം. ഊർങ്ങാട്ടിരിയിലെ മൂർക്കനാട്‌ എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്.

പട്ടാളക്യാമ്പ്

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയിൽ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു.ഈ ക്യാമ്പിന്റെ ഗ്രൗണ്ടിൽ വച്ച് ബ്രട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയിരുന്നു.ഇങ്ങനെയാന് ഫുട്ബോൾ ലഹരി അരീക്കോട്ടേയ്ക്ക് എത്തുന്നതും കേരളത്തിലെ ഫുട്ബോളിന്റെ മെക്കയായി അരീക്കോട് അറിയപ്പെടുന്നതും

സ്ഥലനമോൽപത്തി

ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു. അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

അരീക്കോട്ടെ കുംഭാര കോളനി

കുംഭാര കോളനി

അരീക്കോട് താഴത്തങ്ങാടിക്ക് കൊണ്ടോട്ടി നേർച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്.ഇവിടെത്തെ തങ്ങൾകടുംബത്തിനും മറ്റും മൺപാത്ര നിർമാണത്തിനായി എത്തിയവരാണ് അരീക്കോട് ഹയർ സെക്കൻഡറിക് സമീപം, കുടിയേറി പാർക്കുന്ന ഉഗ്രപുരം കലിയംകുളം കുംഭാര കോളനി നിവാസികൾ. ആദി ആന്ധ്രക്കാരായിട്ടാണ് ഇവർ അറിയപ്പെടുന്നത്.പ്രത്യേക ഭാഷയും സംസ്ക്കാരവും ഇവരുടെതായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ്‌ ഇത് .

  • പ്രത്യേകതകൾ
കുംഭാര കോളനി

ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു‍. തെലുങ്കിനോട്‌ സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത്‌ . കു :- ശിവൻ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ് . ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ ) കുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.

  • ഐതിഹ്യം
കുംഭാര കോളനി

ദേവലോകത്ത്‌ ദേവന്മാരുടെ പൂജനടക്കുന്ന സമയത്ത് കർമ്മങ്ങൾക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോൾ ദേവന്മാരെല്ലാം അസ്വസ്ഥരായി . ഉടൻ തന്നെ ദേവന്മാരെല്ലാം ശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ശിവൻ അതിനുള്ള പരിഹാരമായി മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു . അയാൾക്ക്‌ മണ്ണ് കൊണ്ട് കുടങ്ങൾ ഉണ്ടാക്കാനുള്ള വരം കൊടുത്തു . കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി , മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ വിയർപ്പും ചളിയും , ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദർശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തിൽ നിന്ന് കുംഭം വേർപ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു . ശിവൻ തുപ്പി കൈ നനച്ച് കുംഭത്തിന്റെ അടിഭാഗം മൂട്ടി . തുപ്പി അശുദ്ധിയായ പാത്രത്തിന്റെ അശുദ്ധി മാറ്റുന്നതിന് വേണ്ടി ശിവൻ പറഞ്ഞു “ചുടു കുശവ ” . ഉടനെതന്നെ കുംഭം ചുളയ്ക്ക് വെച്ച് ചുട്ടെടുത്തു . അങ്ങനെയാണ് കുശവൻ എന്നറിയപ്പെട്ടത്‌

  • സവിശേഷതകൾ

ചക്രംകുംഭാര സമുദായത്തിന്റെ ജീവിതത്തിൽ ഒരു കുട്ടി ജനിക്കുന്നതും ആ കുട്ടിക്ക് വേണ്ട കർമ്മങ്ങൾ ചെയുന്നതും , കല്യാണ നിശ്ചയ്മായാലും , കല്ല്യാണമായാലും , മരണാനന്തര ചടങ്ങുകളായാലും , എല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്നവരാണ് ഇവർ.

ഒരു സ്ത്രീ ഗർഭിണിയായാൽ എഴാം മാസം ഭർതൃഗ്രഹത്തിൽ നിന്നും ഭാര്യ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുന്നു .” കൂട്ടികൊണ്ട് പോകുക” എന്നാണു ഈ ചടങ്ങിനെ പറയുന്നത് . ഇതിനു മുന്നേ മന്ത്രവാദ ശൈലിയിലുള്ള ഉഴിഞ്ഞുകളയലുണ്ട് . ചെഷ്ട്ടയെ കളയുക എന്ന ഉദ്ദേശത്തോടെയാണ് ഇതു ചെയ്യുന്നത് . പ്രസവിക്കുന്നത് വരെ ഭാര്യ വീട്ടിലാണ്‌ നിൽക്കുന്നത് . പ്രസവിച്ച പുല പതിനഞ്ച് ദിവസമാണ് . പ്രസവിച്ച് കഴിഞ്ഞാൽ മൂന്നാം ദിവസം മണ്ണാത്തി വന്ന് പച്ച മഞ്ഞളും മുഞ്ഞയുടെ ഇല എന്നിവ ചേർത്ത് കുട്ടിയെ കുളിപ്പിച്ച് മാറ്റുടുപ്പിക്കും , അതുവരെ വീട്ടിലുള്ള മറ്റുള്ളവരാരും കുട്ടിയെ തൊടുവാൻ പാടില്ലായിരുന്നു . ഇതിൽ മൂന്ന് ദിവസം കൂടുബോൾ മണ്ണാത്തി വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിക്കണം. ആദ്യത്തെ മൂന്ന് ദിവസം മണ്ണാത്തി മാറ്റ് കൊണ്ട് വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിച്ച് ഒരു വാഴയിലയിൽ കിടത്തി ചുറ്റിലും ചാണകം തളിക്കുന്നു . അതിനു ശേഷമാണ് വീട്ടുകാർ കുട്ടിയെ എടുക്കുന്നത് . പതിനഞ്ചിനെ പെറ്റപെല പോ കുന്ന ദിവസം മണ്ണാത്തി വന്ന് കർമ്മങ്ങൾ കഴിഞ്ഞു പോ കുബോൾ അവർക്കുള്ള അവകാശം കൊടുക്കുക പതിവായിരുന്നു . നെല്ല് , അരി , പണം എന്നിവയ്ക്ക് പുറമേ പ്രസവിച്ച സ്ത്രീ പതിനഞ്ച് ദിവസം ഉപയോഗിച്ചിരുന്ന മുണ്ടുകളും മറ്റു സാധനങ്ങളും മണ്ണാത്തിയ്ക്ക് കൊടുത്തിരുന്നു . പ്രസവിച്ച സ്ത്രീ “ഇരുപത്തെട്ട്” ദിവസം കഴിയാതെ അടുക്കളയിൽ കയറാൻ പാടില്ല എന്നത് വളരെ നിർബന്ധമായും അന്നും ഇന്നും ഇക്കൂട്ടർ അനുവർത്തിച്ചു വരുന്നു .

ഇരുപത്തിയെട്ടാം ദിവസമാണ്‌ “കാതുകുത്ത്‌” , “ചരട് കെട്ടൽ” എന്നിവ നടത്തി വന്നിരുന്നത് . ഇതിന്റെ അവകാശം അച്ഛനും അമ്മാവനും ആണ് . പണ്ടുകാലങ്ങളിൽ ഈ ചടങ്ങകൾ വളരെ ഗംഭീരമായി തന്നെയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഇതു നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത് .

ഇന്നത്തെ പോലെ ചെക്കനും പെണ്ണും കണ്ടു ഇഷ്ട്ടപ്പെട്ടായിരുന്നില്ല കല്ല്യാണം നടന്നിരുന്നിരുന്നത് . കാരണവന്മാർ പോയി പെണ്ണിനെ കണ്ടു ഇഷ്ട്ടപ്പെട്ടാൽ നിശ്ചയതിനുള്ള ചടങ്ങുകൾ തുടങ്ങുകയായി . നിശ്ചയം എന്നതിനെ “അച്ചാരം” എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു ദിവസം തീരുമാനിച്ച്‌ ചെക്കന്റെ വീട്ടുക്കാർ പെണ്ണിന്റെ വീട്ടിലേയ്ക്ക്‌ വരുന്നു . എല്ലാവരും എത്തി നിലവിളക്ക് കൊളുത്തിവെച്ചു നാക്കിലയിൽ അഞ്ചേകാൽ രൂപ അച്ചാര പണം വെച്ച് “ഇന്ന സ്ഥലത്തെ ഇന്ന തറവാട്ടിലെ ഇന്ന ആളുടെ മകനെ ഇന്ന സ്ഥലത്തെ ഇന്ന തറവാട്ടിലെ ഇന്ന ആളുടെ മകളെ കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു . അതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ” എന്ന് മൂന്ന് തവണ വിളിച്ച് ചോദിക്കും . വിളിച്ച് ചോദിച്ച് കഴിഞ്ഞ് അച്ചാര പണമെടുത്ത് ചെക്കന്റെ വീട്ടുക്കാര് പെണ്ണിന്റെ അച്ചന്റെയോ അമ്മാവന്റെയോ കൈയ്യിൽ കൊടുത്ത് “അച്ചാരം” ഉറപ്പിക്കുന്നു . പെണ്ണിന്റെ വീട്ടുക്കാര് ചെക്കന്റെ വീട്ടുക്കാരുടെ വേണ്ടപ്പെട്ടവരെ നേരിട്ട് കണ്ട് ക്ഷണിക്കണം . ഇവർക്കിടയിലെ പ്രധാന ചടങ്ങായിരുന്നു ഇത് , അല്ലാത്ത പക്ഷം അവർ പങ്കെടുക്കുമെങ്കിലും ഭക്ഷണം കഴിക്കില്ല . നിശ്ചയത്തിന് ശേഷമുള്ള ഏതൊരു ചടങ്ങിനും ഇക്കാര്യം പറഞ്ഞിരിക്കണം ഇല്ലെങ്കിൽ തെറ്റ് പറയുക പോലുള്ള ചടങ്ങുകളും ഇവർക്കിടയിൽ നിലനിന്നിരുന്നു . അതിനുശേഷം എല്ലാവരുടെയും ഒഴിവിനനുസരിച്ച് ഒരു ദിവസം ഒത്തുകുടി കല്ല്യാണത്തിന്റെ തിയ്യതി നിശ്ചയിക്കുന്നു . ഇത്തരത്തിലുള്ള പ്രധാനച്ചടങ്ങുകൾക്കെല്ലാം ഇവർക്കിടയിൽ അഞ്ച് ഉപവിഭാഗങ്ങളുടെയും കാരണവന്മാർ ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു.

ചടങ്ങ് കല്ല്യാണ ദിവസത്തെ ഇവരുടെ വേഷവിതാനങ്ങൾക്ക് വളരെയധികം പ്രത്യേകതയുണ്ടായിരുന്നു . പഴയകാല നാട്ടുരാജാക്കന്മാരെ ഓർമ്മിപ്പിക്കും വിധത്തിലുള്ള വേഷമാണ് വരനെ ഉടുപ്പിക്കുന്നത് . വെള്ളമുണ്ട് കൊണ്ട് തറ്റുടുത്ത്‌ പട്ടുകൊണ്ട് കുപ്പായം ഉണ്ടാക്കിയാണ് ധരിച്ചിരുന്നത് . കൂടാതെ തലയിൽ കീരിടം ധരിക്കുന്ന പതിവും നിലനിന്നിരുന്നു . മുത്തുകളാൽ അലന്ക്രതമായ രാജാക്കന്മാരുടെ സ്ഥാനമാനങ്ങളായ കിരീടവുമായി വളരെ സാമ്യം ഉണ്ടായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കിരീടത്തിന് . ഇതായിരുന്നു വരന്റെ വേഷം . വധു സെറ്റ് സാരിയുടുത്തു വിവിധ ആഭരണ ഭൂഷയായാണ് വരുന്നത് . വേഷവിതനത്തിലെ ഏറ്റവും പ്രത്യേകത , കല്യാണ ദിവസം സാരി യുടുക്കുബോൾ ബ്ലൌസ്‌ ഉപയോഗിച്ചിരുന്നില്ല . സാരിയുടെ മുന്താണി തലയിലൂടെ ഇട്ട് മുഖം മാത്രം കാണിച്ചു കൊണ്ടാണ് വധുവിന്റെ ഇരുത്തം . പഴയ കാലത്ത്‌ നബൂതിരിമാരുടെ കല്ല്യാണത്തിന് വധുവിനെ ഒരുക്കുന്ന പോലെയാണ് കുംഭാര സമുദായത്തിലും വധുവിനെ ഒരുക്കുന്നത് . ഇവർക്ക്‌ മൂക്കുത്തി ധരിക്കണം എന്നത് നിർബന്ധമായിരുന്നു .

ആദ്യ ദിവസം ഉച്ചയോടു കുടി വരനും വരന്റെ വീട്ടുക്കാരും വധുവിന്റെ വീട്ടിലേയ്ക്ക്‌ വരുന്നു ഭക്ഷണം കഴിച്ചതിന് ശേഷം ക്രിയകൾ ആരംഭിക്കുകയായി . ഇവരുടെ ഇടയിൽ നിന്നുള്ള ഒരാൾ തന്നെയാണ് കർമ്മങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് . വാദ്യഘോഷങ്ങളോടെയാണ് പെണ്ണിനെ പന്തലിലേയ്ക്ക് ഇറക്കി കൊണ്ടുവരുന്നത്‌ . ചെക്കനേയും പെണ്ണിനേയും സാക്ഷിയിരുത്തി കുംഭരന്മാരുടെ പ്രധാന ദേവീ സങ്കൽപ്പമായ മാരിയമ്മദേവിയുടെ മണ്ഡപത്തിന് മുന്നിൽ വെച്ച് ഇരുപത്തിനാല് ക്രിയകളോട് കൂടിയാണ് ചടങ്ങ് ആരംഭിക്കുന്നത് . ഇരുപത്തിനാല് ക്രിയകൾക്കും വധുവരന്മാർ പന്തലിലുണ്ടാവണമെന്നതാണ് രീതി . വരനെയും വധുവിനെയും വേഷഭൂഷാദികളോടെ അണിയിക്കുന്നതും ഇവിടെ തന്നെയാണ് . ആദ്യത്തെ ദിവസത്തെ കർമ്മങ്ങൾ കഴിഞ്ഞതിനു ശേഷം രണ്ടാം ദിവസം തുടങ്ങുന്നത് വരന്റെ താടി വടിക്കുന്നതും , രണ്ടുപേരുടെ നഖം മുറിക്കുന്നതും ഇതോടപ്പം തന്നെയാണ് . മുടി മുറിക്കുന്നത് പരമ്പരാഗതമായി അവകാശമുള്ള അമ്പട്ടെൻമാരാണ് . പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ ചട്ടിയിൽ നാമക്കട്ട ഇട്ട് ഉരച്ച് വെള്ളത്തിൽ കലക്കി രണ്ടു പേരുടേയും മുഖത്ത് ഈർക്കിലികൊണ്ട് കുത്തുകളിടുന്നു. ഇതു വളരെ പ്രധാനപ്പെട്ട ചടങ്ങാണ് . ഇതോടു കൂടി രണ്ടാം ദിവസത്തെ ചടങ്ങ് അവസാനിച്ചു.

മൂന്നാം ദിവസമാണ്‌ കല്ല്യാണത്തിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് . താലി കെട്ടോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത് . കുംഭാര സമുദായർക്കിടയിൽ താലി കെട്ടുന്നതിന് മുഹൂർത്തം നോക്കുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല . സൂര്യനുദിച്ചുവരുന്ന സമയമാണ് മുഹൂർത്തം .ആ സമയത്ത് മറ്റൊരു തരത്തിലുള്ള വിഘ്നങ്ങൾ ഉണ്ടാവുകയില്ല എന്നതാണ് ഉദയ സമയത്തിന്റെ പ്രത്യേകതയായി ഇവർ കരുതുന്നത് . മഞ്ഞ ചരടിൽ താലി കോർത്താണ് താലി കെട്ടുന്നത് . താലികെട്ട് കഴിഞ്ഞു വരുന്ന ആദ്യത്തെ ചടങ്ങിന് മാത്രമാണ് രണ്ടുപേരും ചെരുപ്പ് ഉപയോഗിച്ചിരുന്നുള്ളൂ . ഈ ചടങ്ങിനു ശേഷം പച്ചരി ശർക്കരയിൽ കുഴച്ച് കൊടുക്കുന്നു . മധുരം കൊടുക്കുക എന്നതിന്റെ മറ്റൊരു രൂപമായിരുന്നു ഇത് . അതിനു ശേഷം അഞ്ചു പാനികളിൽ മഞ്ഞ വെള്ളം നിറയ്ക്കുന്നു ഈ കലങ്ങളെ “മജ്ഞപ്പാനി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . രണ്ടു പാനികളിൽ വെള്ളമെടുത്ത് വരനും വധുവും പരസ്പരം തലയിൽ കൂടി ഒഴിക്കുന്നു . അതിനു ശേഷം ഒരു കുടം ഏറ്റി പുഴയിലോ , കുളത്തിലോ പോയി കുളിച്ചു വരുന്നു . കുളിച്ചു വരുമ്പോൾ മധുരവുമായിട്ടാണ് തിരിച്ചു വരുന്നത് . കല്ല്യാണ ചടങ്ങിനോടനുബധിച്ച് വളരെ രസകരമായ മറ്റൊരു ചടങ്ങാണ് ഒരു പാനിയിൽ സ്വർണ്ണവും , വെള്ളിയും ഇട്ട് രണ്ടു പേരും ഒരുമിച്ച് പാനിയിൽ കൈയിട്ടു എടുക്കണം . ഈ പ്രക്രിയ മൂന്ന് തവണ ചെയുന്നു . മൂന്ന് പ്രാവശ്യവും ആർക്കാണോ സ്വർണ്ണം ലഭിക്കുന്നത്‌ അവർ ഭാവി ജീവിതത്തിൽ ഭാഗ്യമുള്ളവരായിരിക്കും എന്നും , വെള്ളി ലഭിക്കുന്നവർക്ക് ഭാഗ്യം കുറവായിരിക്കും എന്നും ഈ ചടങ്ങിലൂടെ ഇവർ വിശ്വസിക്കുന്നു . ചില സ്ഥലങ്ങളിൽ വധുവിനെ പന്തലിലേയ്ക്ക് ഇറക്കുമ്പോൾ നിലവിളക്ക് കൊളുത്തി മഞ്ഞ വെള്ളം , കറുപ്പ് വെള്ളം എന്നിവ ഓട്ടുകിണ്ണത്തിൽകലക്കി ചെക്കന്റെ പെങ്ങന്മാര് വരനെയും വധുവിനെയും മൂന്ന് തവണ ഉഴിഞ്ഞു ഒരുവശത്തേയ്ക്ക് ചരിച്ച് കളയുന്നു . ഇതിനുശേഷം രണ്ടു പേരുടേയും കാലുകഴുകിയാണ് വീട്ടിലേയ്ക്ക് കയറ്റുന്നത് . (കാലുകളിലൂടെയാണ് ചേഷ്ട്ടകൾകയറുന്നത് എന്നത് പൊതുവേ ഉള്ള ഒരു വിശ്വാസമാണ്) ചേഷ്ട്ടകളെ കളയുന്നതിനാണ് കാലുകഴുകുന്നത് . ഇതോടുകൂടി കല്ല്യാണത്തിന്റെ പ്രധാന ചടങ്ങുകൾ അവസാനിക്കുന്നു .

അഞ്ച് ഉപജാതിയിലെയും കാരണവന്മാർക്ക് ഭക്ഷണം കൊടുത്തതിന് ശേഷം മാത്രമേ മറ്റുള്ളവർ ഭക്ഷണം കഴിക്കുവാൻ പാടുള്ളു എന്നൊരു ചടങ്ങുകൂടി ഇവർക്കിടയിൽ ഉണ്ട് . പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കന്റെ വീട്ടിലേയ്ക്ക്‌ പപ്പടം, പഴം എന്നിവ കൊണ്ട് പോകുന്ന ചടങ്ങ് ഉണ്ടായിരുന്നു . കല്ല്യാണം കഴിഞ്ഞതിന്റെ ആദ്യരാത്രി പെണ്ണിന്റെ വീട്ടിലാണ്. പെണ്ണിന്റെ വീട്ടിലേയ്ക്ക്‌ പോകുന്നതിനെ “നല്ലരിത്തത്തിന് പോകുക” എന്നാണ് പറയുന്നത് . മുപ്പത്തിമുക്കോടി ദേവകളെ സാക്ഷി നിറുത്തിയാണ് ഇവർക്കിടയിൽ കല്ല്യാണം നടത്തിയിരുന്നത് . അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞവർ തമ്മിൽ പിരിയുകയോ , ഒഴിവാക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു . അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ ഇവരിലാരെങ്കിലും മരിച്ചതായി അറിഞ്ഞാൽ പുല കുളിക്കണം എന്നതാണ് ഇവരുടെ സമുദായ നടപടി .

മരണാനന്തര ചടങ്ങുകൾക്ക് ഇവർക്കിടയിൽ വ്യത്യസ്തമായ ഒരു സ്വഭാവം നമുക്ക് കാണാൻ കഴിയും . അച്ഛൻ താവഴിയാണ് പുലബന്ധം . അമ്മ വഴി യാതൊരു വിധത്തിലുള്ള പുലബന്ധവും ഇല്ല. മരിച്ച് കഴിഞ്ഞാൽ ശവശരീരം മറവ് ചെയ്യുകയാണ് പതിവ് . പതിനഞ്ചു ദിവസമാണ്‌ ഇവരുടെ പുലയെടുക്കുന്നത് . പുല അവസാനിക്കുന്ന ദിവസം പുഴയിൽ പോയി മരിച്ചയാളുടെ പ്രതിമ ഉണ്ടാക്കി അതിൽ അദ്ദേഹത്തെ ആവാഹിച്ച് തിരിച്ച് കൊണ്ടുവരുന്നു . ഇതിന് പുറമേ മരിച്ച കാരണവന്മാരെയും ആവാഹിക്കാറുണ്ട് . ഭർത്താവ് മരിച്ചതാണെങ്കിൽ പതിനഞ്ചാം ദിവസത്തെ കർമ്മത്തോടെയാണ് സ്ത്രികൾ താലി പൊട്ടിക്കുന്നത് . ഈ ദിവസത്തെ ബലിയിടൽ വീട്ടിലാണ് . ഇതിന് പുറമേ മറ്റൊരു ദിവസത്തിലും ഇക്കൂട്ടർ പുറത്തുപോയി ബലിചെയ്യാറുണ്ട് .പിണ്ഡം വയ്ക്കുന്ന പതിവ് ഇവർക്കിടയിൽ ഇല്ല . വിധവകളുടെ താലിപൊട്ടിക്കുന്നത് തലയിൽ കുടി മുണ്ട് ഇട്ടതിന് ശേഷമാണ് . മറ്റൊരു വിധവയ്ക്ക് മാത്രമായിരുന്നു താലി പൊട്ടിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നത് . പൊട്ടിച്ച താലി ഉപേക്ഷിക്കാറില്ല . സൂക്ഷിച്ചു വയ്ക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിന് എടുക്കുകയോ ആണ് പതിവ് . കർമ്മങ്ങൾ കഴിയുന്നത്‌ വരെ വിധവ “മുണ്ട സാരി” ഉടുത്താണ് ഇരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രികളെ മുണ്ട എന്നാണ് പറഞ്ഞിരുന്നത് . അതുകൊണ്ട് തന്നെ അവരുടുക്കുന്ന വസ്ത്രത്തെ മുണ്ട സാരി എന്ന് പറയുന്നു .

പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പല ആചാരങ്ങളും നാമ മാത്രമായിരിക്കുന്നു . ഭീമമായ ചെലവും ബന്ധുക്കളുടെ സാന്നിന്ധ്യ കുറവുമാണ് ഈ ഒരു വലിയ ജീവിതരീതി അസ്തമിച്ചു കൊണ്ടിരിക്കുന്നത് .

പാത്രം നിർമ്മിക്കുന്നത്‌നല്ല ദിവസം നോക്കി ആലയിൽ പൂജ ചെയ്തതിന് ശേഷമാണ് പാത്രങ്ങൾ നിർമ്മിക്കുവാൻ ആരംഭിക്കുന്നത് . കളിമണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവിൽ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയിൽ വടി വെച്ച് ചക്രം വേഗത്തിൽ കറക്കി ,ചക്രത്തിലെ കളിമണ്ണിൽ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം . അതിന് മിനുസം വരുത്തുന്നതിനുവേണ്ടി ഇടയ്ക്കിടയ്ക്ക്‌ ഒരു തുണികഷ്ണം വെള്ളത്തിൽ മുക്കി തുടയ്ക്കണം പാത്രം പൂർണ്ണ രൂപത്തിൽ എത്തിയ ശേഷം ചക്രത്തിന്റെ കറക്കം നിറുത്തി നൂലുപയോഗിച്ച് അതിനെ ചക്രത്തിൽ നിന്നും വേർപ്പെടുത്തണം ഇങ്ങനെ വേർപ്പെടുത്തിയ പാത്രത്തെ മെഴുക് പരുവത്തിൽ ആകുന്നതു വരെ വെയിലത്ത്‌ വെയ്ക്കണം . പിന്നീട് അതിനെ എടുത്തു അടിഭാഗം കൊട്ടി മൂടണം . വീണ്ടും അതിനെ വെയിലത്ത്‌ വെച്ച് രണ്ടാം കൊട്ട് നടത്തിയ ശേഷം വെയിലത്ത്‌ ഉണങ്ങാൻ വെക്കണം . ഉണങ്ങിയ പാത്രം എടുത്ത് ചെമ്മണ്ണ് തേച്ച് വീണ്ടും ഉണക്കണം . ഉണങ്ങിയ പാത്രത്തിന് ഉറപ്പ് കിട്ടുന്നതിനു വേണ്ടി അതിനെ ചൂളയ്ക്ക് വെയ്ക്കും . ചൂളയിൽ അശുദ്ധിപെടാതിരിക്കുന്നതിന് വേണ്ടിയാണ് ത്രിശൂലമായി പരിഗണിക്കുന്ന ചക്രംതിരിക്കുന്ന വടിവെയ്ക്കുന്നത് . ഇങ്ങനെയാണ് പാത്രങ്ങൾ ഉണ്ടാക്കുന്നത് . ഈ പാത്രങ്ങൾ സ്ത്രീകളാണ് തലച്ചുമടായി കൊണ്ട് നടന്ന് വിറ്റിരുന്നത് . ഇപ്പോൾ കച്ചവടക്കാർ മൊത്തമായി കരാർ എടുത്ത് വണ്ടിയിൽ ചന്തയ്ക്കു കൊണ്ട് പോയി വിൽക്കുകയാണ്.

കുഭാരൻമാരുടെ പ്രധാന ദൈവം മാരിയമ്മൻ മധുരമീനാക്ഷിയാണ് . കൂടാതെ ഹനുമാൻ സ്വാമി , വീരഭദ്രൻ , കറുപ്പ് സ്വാമി എന്നി ദേവന്മാരെയും ഇവർ പൂജിക്കുന്നു .

വീരഭദ്രൻ കറുപ്പു സ്വാമിമാരിയമ്മൻ പൂജ മൂന്നു തരത്തിലാണ് ചെയുന്നത് . മുഴുവൻ പൂജ , അര പൂജ ,കാൽ പൂജ . മുഴുവൻ പൂജ മൂന്നു ദിവസമാണ്‌ . ശനിയാഴ്ചയാണ് ഇതു നടത്തുന്നത് . അര പൂജ നടത്തുന്നത് ബുധനാഴ്ച ദിവസങ്ങളിലാണ് . ഇതിന്റെ ചടങ്ങുകൾ രണ്ടു ദിവസത്തോളം നീണ്ടു നിൽക്കുന്നു . കാൽ പൂജ ഏതു ദിവസം വേണമെങ്കിലും നടത്താം . ശനി , ബുധൻ ദിവസങ്ങളിൽ നടത്തുന്ന കർമ്മങ്ങളിൽ കാര്യമായ മാറ്റമില്ലെങ്കിലും മുഴുവൻ പൂജയിലെ കർമ്മങ്ങൾക്ക്‌ കൂടുതൽ പൂജകൾ ഉണ്ട് .മാരിയമ്മയ്ക്കുള്ള പൂജ കഴിഞ്ഞ് ഉത്തമത്തിൽ നടയടച്ച് വീരഭദ്രനും , കറുപ്പ് സ്വാമിക്കുമുള്ള പൂജ അധമത്തിൽ തുടങ്ങുന്നു . വീരഭദ്രനാണ് ചോര കൂടുതൽ കൊടുക്കുന്നത് . നൂറ്റിഒന്ന് ആടുകളെ വെട്ടി ചോര കൊടുത്തിരുന്നു . ഇപ്പോൾ ഒരു ആടിനെയാണ് വെട്ടുന്നത് . മൃഗങ്ങളെ കൊല്ലാൻ പാടില്ലാത്തതുകൊണ്ട് വിരൽ മുറിച്ച് ചോര കാണിച്ച് കർമ്മം അവസാനിപ്പിക്കുകയാണ് . എത്ര തറവാട്ടുക്കാരും കുടുബങ്ങളും പൂജയിൽ പങ്കെടുത്താൽ അവർക്കെല്ലാം പൂജാദ്രവ്യങ്ങൾ കൊടുത്തയക്കണമെന്ന് നിർബന്ധമുണ്ട് . എല്ലാവരും കർമ്മങ്ങൾക്ക് ഒടുവിൽ വ്രതം മുറിച്ചതിന് ശേഷം മാത്രമേ തിരിച്ചു പോകാറുള്ളൂ എന്നത് ഒരു പ്രത്യേകതയാണ് .ഈ പൂജ തുടങ്ങിയാൽ കർമ്മിക്ക് അത് കഴിയുന്നതു വരെ അരി ഭക്ഷണം പാടില്ല . വേറെ ഏതു ഭക്ഷണമായാലും വളരെ കുറച്ചു മാത്രമേ കഴിക്കുവാൻ പാടുള്ളു . ഈ കർമ്മി ഇവരുടെ തറവാട്ടുക്കാരൻ തന്നെയായിരിക്കും .

തിരുവില്ല്വാമല അമ്പലത്തിൽ കുംഭമാസത്തിലെ ഏകാദശി നാളിൽ കുംഭാരന്റെ കുംഭം പുഴയിൽ നിന്നും ആറാടി അമ്പലത്തിലെ കുംഭാരന്റെ പൂജ കൈ കൊള്ളണമെന്നത് അവിടെത്തെ വിശ്വാസങ്ങളിൽ പ്രധാനമാണ് . ഈ കുംഭം കൊണ്ടുവരുന്നത് വളരെ പ്രത്യേകതകളുള്ള പൂജകളോട് കൂടിയാണ് . കുംഭത്തിനു മുന്നിൽ വലിയ പന്തം കത്തിച്ചു കൊണ്ടാണ് വരുന്നത് ആ ദേശത്തെ പ്രധാന കുംഭരന്മാരിൽ ഉയർന്നവരാണ്‌ പന്തവും കുംഭവും എടുക്കുന്നത് . എന്നാൽ വഴിപാടായി നിരവധി പേർ ഇതെല്ലാം ചെയ്യുന്നുണ്ട് . അതെല്ലാം അമ്പലത്തിന്റെ നട വരെ മാത്രമേ കൊണ്ടുപോകു. (പണ്ട് ഹനുമാൻ ലങ്ക ചുട്ടെരിക്കാൻ വാലിൽ പന്തം കത്തിച്ചു എന്നതിന്റെ വിസ്വാസമായാണ് ഈ പന്തം വഴിപാട്‌) കുഭം പോകുന്ന വഴിയിൽ 'കപാലം' എന്നൊരു വഴിപാടുരീതിയുണ്ട് . നിലത്ത് തോർത്തു വിരിച്ച് പൂവ്വൻ പഴം വച്ചിരിക്കും . പിന്നിലേയ്ക്ക് കൈ കെട്ടി മുട്ടുകുത്തിയിരുന്നു വായകൊണ്ടു പഴം എടുക്കണം . ഇങ്ങനെ ചെയ്‌താൽ ഈ വഴിപ്പാട് ആരു ചെയ്യുന്നുവോ , അത് ഹനുമാൻ സ്വാമി കൈ കൊണ്ടുവെന്നാണ് വിശ്വാസം ആർക്കു വേണമെങ്കിലും ഇതു ചെയ്യാം എന്നതും ഒരു പ്രത്യേകതയാണ് . ഇതിന് ഒരു കഥകൂടി ഇവർ പറയുന്നുണ്ട് . പണ്ട് കാലം മുതലേ നടന്നു വരുന്നതായത് കൊണ്ടു ആ കാലത്ത് ഈ പൂജയിൽ പങ്കെടുത്തവരാരും പൂജകഴിയുന്നതു വരെ ഭക്ഷണം കഴിക്കാൻ പാടില്ല അതിനെ അതി ജീവിക്കുന്നതിനെ വേണ്ടിയാണ് ഈ 'കപാലം ' വഴിപാടായ പഴം ആര് എടുക്കുന്നുവോ അവർക്ക് അത് കഴിക്കാം എന്ന രീതി വന്നത്.

കുംഭം അമ്പലത്തിൽ എത്തിയ ശേഷം മൂന്ന് സ്ഥലത്ത് തൊഴണം . കുംഭമാസത്തിലെ ഏകാദശി നാളിൽ മാരിയമ്മയെ പൂജിക്കുന്നില്ല .ദേവിക്ക് കാവലായിരിക്കുന്ന വീരഭദ്രൻ ,കറുപ്പുസ്വാമി എന്നിവരെ ആരാധിക്കുന്നു . പൂജ ചെയ്യുന്നതിനായി ആര്യവേപ്പില ഉപയോഗിക്കുന്നു . ഐശ്വര്യത്തിനും , ക്ഷേമത്തിനും വേണ്ടി വർഷത്തിലൊരിക്കൽ ദേവി പൂജ നടത്തുന്നു . ഈ പൂജയ്ക്ക് തറവാട്ടിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട് .പൂജ തുടങ്ങുന്നതിന് മുമ്പ്‌ എല്ലാ ആളുകളും ചുരുങ്ങിയത് ഇരുപത്തൊന്ന് ദിവസത്തെ വ്രതമെടുക്കണം . വ്രതമെടുക്കുന്നവർ , വ്രതം ഉള്ള വീടുകളിൽ നിന്നും മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു . കൂടാതെ വ്രതം തുടങ്ങുന്നതിന് മുമ്പ്‌ ഇവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ , പാത്രങ്ങൾ എന്നിവയും പുഴയിൽ മുക്കി ശുദ്ധി വരുത്തണം .തറവാട്ടമ്പലത്തിൽ നിന്നും ദേവി വിഗ്രഹം തീർത്ഥ കുംഭം , ശക്തി കുംഭം , ഊരു ചുറ്റുന്ന കുംഭം എന്നീ കുംഭങ്ങളുടെ അകമ്പടിയോടു കൂടി ആറാട്ടിനായി പുഴയിലേയ്ക്ക് കൊണ്ടു പോകുന്നു . ശക്തി കുംഭം ആറാട്ടിനു പോകുന്നതിന് മുമ്പ് ശംഖു നാദം മുഴക്കി ഊരിലെ , ചുരുങ്ങിയത്‌ ഏഴു വീടെങ്കിലും ചുറ്റി ക്ഷേമം അന്വോഷിക്കണം എന്നൊരു ചടങ്ങുകുടിയുണ്ട് . വിഗ്രഹം എടുക്കുന്നതിനും , കുംഭം എടുക്കുന്നതിനും തലമുറകളായി ഓരോ അവകാശികൾ ഉണ്ടായിരിക്കും . പൂജയിൽ പങ്കെടുക്കുന്ന എല്ലാവരും പുഴയിൽ എത്തിയതിനു ശേഷം പൂണൂൽ ധരിക്കണം . പുഴയിൽ വാഴകൈ കൊണ്ട് പന്തമുണ്ടാക്കി നടുവിൽ മണലുകൊണ്ട് പീഠം ഒരുക്കി ഹനുമാനെ പീഠത്തിൽ ഇരുത്തി നാമകല്ല് തളികയിൽ തേച്ച് കുറിവരച്ച് (അംശം കുറഞ്ഞ ചു ണാമ്പിനെയാണ് നാമം എന്നുപറയുന്നത് ) മണ്ണാത്തിയുടെ മാറ്റ് (മണ്ണാത്തി കാരം ഉപയോഗിച്ച് കഴുകിയ തുണി ഇതിനു അശുദ്ധിയില്ല എന്നാണു പറയുന്നത് ) പന്തലിന്റെ മുകളിൽ ഇട്ട് വിഗ്രഹത്തിന് നേരെ കുമ്പിട്ട്‌ നിന്ന് വായ മൂടിക്കെട്ടി പൂജിക്കുന്നു . ശ്വാസം വിഗ്രഹത്തിന് മേൽ പതിക്കാതിരിക്കാനാണ് വായ മൂടികെട്ടുന്നത് . പൂജാകർമ്മങ്ങൾക്ക് മന്ത്രോചാരണത്തിന് പകരം പാട്ടുകളാണ് പാടിയിരുന്നത് . പുഴയിൽ നീരാടിയ ദേവിയെ ഉടുക്കുപാട്ടിന്റെയും , താലത്തിന്റെയും , ശക്തി കുംഭത്തിന്റെയും അകമ്പടിയോടെ വീട്ടിലേയ്ക്ക്‌ കൊണ്ടുപോരുന്നു. തിരിച്ചെത്തിയ ദേവിയെ സ്തുതിച്ചു കൊണ്ട് ഒരു ദിവസം നീണ്ടുനിൽക്കുന്ന കർമ്മങ്ങൾ കഴിക്കുന്നു . ഈ കർമ്മങ്ങൾക്കൊടുവിൽ കാവൽക്കാരായ വീരഭദ്രനും ,കറുപ്പുസ്വാമിക്കും കോഴിയെ വെട്ടി കുരുതി കൊടുക്കുന്നതോടു‌ കുടി പൂജ അവസാനിക്കുന്നു

നാടൻ പദകോശം.

മലപ്പുറം കോഴിക്കോട് തൃശൂർ

ഉമ്മ - ഇമ്മ
ഉപ്പ - ഇപ്പ
മരുമകൾ - മരോൾ
മരുമകൻ - മരോൻ
രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
വീട് - പെര
സ്‌കൂൾ - ഇസ്‌കൂൾ
ടിൻ - ടിന്ന്
പൈസ - കായ്
കളിപ്പാട്ടം - കളിസമാനം
റിബ്ബൺ - മുടിമ്മകുത്തി
പാദസ്വരം - പാൽസാരം
മെഴുകുതിരി - മെയ്തിരി
മുകളിലേക്ക് - മോള്ക്ക്
തായെക്ക് - തായ്‌ത്തക്ക്
വീട്ടിൽകൂടൽ - കുറ്റുസ
അരിവാൾ - ആര്യക്കത്തി
കായവര്ത്തത് - വാർത്തായ്ക്ക
മിക്സര് - മിച്ചർ
ബലൂൺ - ബീർപ്പെട്ടി
കത്രിക - കത്തിരി
പെൻസിൽ കട്ടർ - കൂർപ്പിക്കണത്
നിനക്ക് - അനക്ക്
അവൾക്ക് - ഓൾക്ക്
മണവാട്ടി - പുത്യണ്
മണവാളൻ - പുത്യാപ്ള
സിറ്റ്ഔട്ട് - കോലായി
കരയുക - നോലോൽക്യ
ചീത്തപറഞ്ഞു - ബാക്കർഞ്ഞു
വിശന്നു - പയ്ച്ചു
വിഴുങ്ങി - മൂൺങ്ങി
താമസിച്ചു - പാർത്തു
ചുണ്ണാമ്പ് - നൂറ്
പുകയില - പോല
ഇല - എല
വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി
ബേക്കറി - ചീരണി
പഴം - പയം / ബായക്കാ
ശർക്കര - ചക്കര
പഞ്ചസാര - പഞ്ചാര
കുട - കൊട
തലയണ - തൽക്കാണി
ഓട്ടോറിക്ഷ - ഓട്ടോെർഷ
കശുവണ്ടി - പറങ്ക്യങ്ങാ
ചങ്ങാതി - ചെങ്ങായി
കഴുകി - മോറി
വരു - വരീ
മണ്ണെണ്ണ - കാസറ്റ്
കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ
ജ്ജ് - നീ
ഇങ്ങൾ - നിങ്ങൾ
ഓൻ - അവൻ
ഓൾ - അവൾ
ഓൽ - അവർ
ഇച്ച് - എനിക്ക്
അനക്ക് - നിനക്ക്
മൂപ്പര് - അങ്ങേര്
ഇമ്മ - ഉമ്മ
ഇപ്പ- ഉപ്പ
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
പുത്യേണ്ണ് - പുതുനാരി, നവവധു
പുത്യാപ്ല - പുതുമാരൻ, നവവരൻ
എങ്ങട്ടാ - എങ്ങോട്ട്
എവ്ട്ക്കാ - എവിടേക്ക്
ചെത്തുക - പറ്റിക്കുക
നമ്പുക - വിശ്വാസത്തിലെടുക്കുക
പത്രാസ് -പ്രൗഢി
കുടി - വീട്
പെര - പുര
പെർത്യേരം - വിപരീതം
എറേമ്പറം - പിന്നാമ്പുറം
വാരുക - പരിഹസിക്കുക
കൊയപ്പം - കുഴപ്പം
കായി - പണം
എമ്മാന്തരം - വലിയ കാര്യമായിപ്പോയി

നീ -- ഇഞ്ഞി
നിനക്ക് -- എണക്ക്
നിൻറെ -- ഇൻറെ
എനിക്ക് -- ഇങ്കി
അവൻ -- ഓൻ
അവർ -- ഓർ
ഞങ്ങൾ -- ഇമ്മൾ, ഞാള്
ഞാൻ -- ഞമ്മൾ
അവിടെ -- ആടെ
ഇവിടെ -- ഈടെ
ആയിരുന്നു -- അയിനു
വീട് -- പൊര, അങ്ങ്
വീട് താമസം -- കുട്ടൂസ്സ
വരമ്പ് -- കണ്ടി
പറമ്പ് -- കണ്ടം
പ്ലേറ്റ് -- വസി
കിണർ -- കെനറ്റ്
വെള്ളം -- തണ്ണീ
ഇരിക്കുക -- കുത്തിയിരിക്കുക
ഉരുണ്ട പാത്രം -- കുടുവൻ ചെമ്പ്
റേഷൻ കാർഡ് -- കവുപ്പൻ
മൈദ -- മർക്കിനി പൊടി
പഴുതാര -- കരിങ്കണ്ണി
ചിലന്തി -- മണ്ണാചൻ
പപ്പായ -- കറമൂസ്സ
തോട്ടി -- കൊക്ക
ഇറങ്ങുക -- കീയുക
ആൺകുട്ടി -- ചെക്കൻ, കുണ്ടൻ
കട -- പീട്യ
വായ -- തൊള്ള
മുഖം -- മീട്
വയർ -- പള്ള
ഈഴവർ -- തീയ്യന്മ്മാർ
പശു -- പയ്യ്
ചേട്ടൻ -- ഏട്ടൻ , കുട്ട്യേട്ടൻ
ചേച്ചി -- ഏച്ചി
ചന്ദ്രക്കാരൻ മാങ്ങാ -- പടുമാങ്ങ
വീമ്പു പറയുക -- പായ്യാരം പറയുക
ഇടവഴി -- എടോയി
ചെറിയ കട -- കുമിട്ടി പീട്യ
ഭ്രാന്ത് -- പ്രാന്ത്
കാശ് -- കായി
വാഴക്കുല -- കായി
മല്ലി -- കൊത്തമ്പാല
മടൽ -- മട്ടൽ
തെങ്ങോല -- ഓലക്കണ്ണി
വാഴ കുടപ്പൻ -- മാമ്പ്
വാഴപിണ്ടി -- ഉണ്ണി കാമ്പ്
ബുദ്ധിമുട്ടിക്കുക -- സുയിപ്പാക്കുക , ബേജാറാക്കുക
കവിൾ -- ചെള്ള
ചെമ്പോത്ത് -- ഉപ്പൻ കാക്ക
പുളി -- പുളിങ്ങ
മച്ചിങ്ങ -- വെളിച്ചില്
വരാന്ത -- കോലായി
ഗോലി -- കോട്ടി

ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്
ശവി = മോശമായവൻ
ചുള്ളൻ = ചെറുപ്പക്കാരൻ
ചുളളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു
കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ / വികാരമില്ലാത്തവൻ
വെടക്ക്/അലമ്പ് / അൽ‌ക്കുൽത്ത് = മോശ്ശം
ഡാവ് = ചെറുപ്പക്കാരൻ / പൊങ്ങച്ചം
ക്‌ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പോങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മറെ ആന്റപ്പേട്ടൻ = നമ്മുടെ ആന്റപ്പേട്ടൻ
പ്രാഞ്ചി= ഫ്രാൻസിസ്
ജോസ്പ്പ് = ജോസഫ്
അയിൽക് = അതിലേക്ക്
ഇയിൽക്ക് = ഇതിലേക്ക്
ചപ്പട റോള് = തൊന്ന്യവാസം
അപ്പിടി = മുഴുവൻ
ഏടേൽക്കോടെ=ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
കലിപ്പ് = ദ്വേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഓട്ടർഷ/ ഗുച്ചാൻ = ഓട്ടോറിക്ഷ
ചോയ്‌ക്ക്‌ = ചൊദിക്ക്
മോന്ത / മോറ് = മുഖം
വാൾപോസ്റ്റായി = നിലംപരിശായി
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ
മത്താപ്പ് = മന്ദബുദ്ധി
കിർക്കന്മാർ = പോലീസ്
ബുഡ = വയസൻ
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
തലയടിക്കുക / ഓസുക = സൌജന്യം തേടുക
കിണ്ണന് കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം
നടാടെ = ആദ്യമായി
ഊര = ചന്തി
എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ
ചീള് കേസ് = നിസ്സാരകാര്യം
ഗുമ്മില്ല = രസമില്ല
അലക്ക് = അടി
ഒട്ടിയഡാക്കൾ = മെലിഞ്ഞവർ
ചടച്ചു = കോലംകെട്ട
ഓളീട്വാ = കൂവുക
ചെമ്പെട്‌ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ
ചെമ്പ് റോള്= നല്ല സ്റ്റൈൽ
വല്യെ എയിമില്യ്സ്റ്റോ = അത്ര നന്നയിട്ടില്ല.
പൊയ്യേരാ വടന്ന് = പോടാ
പുഷ്പന് | പുഷ്പിക്കുക = ശ്രിങ്കരിക്കുന്നവന് | ശ്രിങ്കാരം
കുറുങ്ങുക = പഞ്ചാരയടിക്കുക
അയ്പുട്ട്യേട്ടന് = അയ്യപ്പന് കുട്ടി ചേട്ടന്.
രാവുണ്ണ്യാര്‌ = രാമനുണ്ണി നായര്
ഗോയിന്നുട്ടി = ഗോവിന്ദന് കുട്ടി
പാട്രാക്കല്‌ = പാട്ടുരായ്ക്കല്‌
മന്ന = മന്ദബുദ്ദി
തറവാട്‌ = ഗിരിജ തീയറ്ററ്‌
സൊപ്ന = സപ്ന തീയറ്ററ്‌
പെട്ടി=നിതംബം
ബോട്ട്=പഴയ ബസ്സ്
ചപ്പട്ട വണ്ടി=പഴയ വണ്ടി
ബെലാംട്ടി-പെനാൽറ്റി കിക്ക്
ഉമ്പ=മൃഗം
പീസ് പടം=അശ്ലീല സിനിമ
മേട്ട=സ്കൂളിലെ പ്രശ്നക്കാരൻ(കുട്ടിറൌഡി)
ഐസാരൻ=ഐസ് ഫ്രൂട്ട് വിൽക്കുന്ന ആൾ
ഓമ്പ്ലൈറ്റ്=ഓം‌ലെറ്റ്
മഴ കൊടുത്തു=ഇടിച്ചു,മർദ്ദിച്ചു
മാമു=ചോറ്
ചിർക്ക്യ=ചിരിക്കുക
ജോറായി=നന്നായി