ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കോവിഡ്     

ചൈനയിൽ നിന്നും രൂപപ്പെട്ട ഒരു തരം വൈറസ് ആണ് കൊറോണ. ആദ്യഘട്ടത്തിൽ തന്നെ എല്ലാവരേയ‍ും ഭയപ്പെടുത്തി. കൊറോണയെ തടയാൻ ഡോക്ടേഴ്സിനും മറ്റു വിദഗ്ദർക്കും കഴിഞ്ഞില്ല.കൊറോണ എന്ന കോവിഡ്19 അങ്ങനെ ഇന്ത്യയടക്കം പല രാജ്യങ്ങളിൽ കയറിപ്പറ്റി. വാർത്തകളിലും പത്രങ്ങളിലും കോവിഡ് 19 ആദ്യ തലക്കെട്ടായി മാറി. ചൈനയിൽ ഒരുപാട് ജനങ്ങൾ മരണത്തിന് കീഴടങ്ങി.കോവിഡ് 19 വൈറസിന്റെ വ്യാപനം. അങ്ങനെ കേരളത്തിലും കൊറോണ വൈറസ് കയറിക്കൂടി.പല ജില്ലകളിലും കൊറോണ സ്ഥിരീകരിച്ചു.ഒരുപാട് മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകി.അതുകൊണ്ട് കേരളം മാതൃകായി.

മനുഷ്യൻ, മൃഗങ്ങൾ മറ്റു സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന അറിയപ്പെടുന്നത്. 2002+2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS അതായത് [സഡൺ അക്യൂട്ട് റെസ്പ്പിരേറ്ററി സിൻഡ്രോം] 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.കൊറോണയെ തടയാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി 22ാം തിയ്യതി ആരുംതന്നെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങരുതെന്ന് ശക്തമായി പറഞ്ഞു. ഈ വൈറസ് വന്നതോടെ ഭാരതഭൂമി ചലിക്കാത്ത ഒരവസ്ഥയായി മാറി.ഇനി ഇങ്ങനെയുള്ള വൈറസ് നമ്മുടെ രാജ്യത്ത് പിടിപെടാതിരിക്കാൻ നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം .

ദിൽഷ എം പി
6 C ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം