ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര
വിലാസം
കണി‍ച്ചുകുളങ്ങര

കണിച്ചുകുളങ്ങര,
കണിച്ചുകുളങ്ങര പി.ഒ
ആലപ്പുഴ
,
688582
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0478 - 2863900
ഇമെയിൽ34012alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.സുജിഷ
അവസാനം തിരുത്തിയത്
26-09-202034012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 478 കുട്ടികൾ പഠനം നടത്തി വരുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം. 1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ യിൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിന്റെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിന്റെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്​മാസ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു. ഇതിന് ദേവസ്വം ഖജാൻജിയായ ശ്രീ. കെ. കെ. മഹേശന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്. 2016-ൽ സ്ക്കൂൾ ഹൈടെക് പാതയിലെത്തുമ്പോൾ സ്ക്കൂളിനെ നയിക്കുന്നത് ശ്രീ. ഡി. രാധാകൃഷ്ണനാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ വരുന്ന ഭൂമിയിൽ 3 നിലകളിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് 18 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹൈ-ടെക് ക്ലാസ് മുറികളാണുള്ളത്. ഈ മുറികൾ മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ പര്യാപ്തമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 200 ഓളം പേർക്കിരുന്ന് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനായി ചുറ്റു മതിൽ നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച വിശാലമായ കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ എണ്ണത്തിനനുസൃതമായി കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ഗാന്ധിദർശൻ
  • മാത്​സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

കണിച്ചുകുളങ്ങര ദേവസ്വം

മുൻ സാരഥികൾ

  1. പി. വി. ജോൺ (1974-80)
  2. ഇ. ഇ. കേശവക്കുറുപ്പ് (1980-82)
  3. കെ. ആനന്ദവല്ലി (1982-86)
  4. വി. ആർ. കരുണാകരൻ (1986-87)
  5. പി. കെ. സത്യനേശൻ (1987)
  6. എം. ലീലാവതി അമ്മ (1987)
  7. സി. ജെ. ബാലാമണി (1987-93)
  8. സി. പി. സുദർശനൻ (1993)
  9. കെ. ചന്ദ്രമതി അമ്മ (1993-95)
  10. വി. അപരാജിതൻ (1995-98)
  11. പി. അംബിക (1998-99)
  12. വി. ജി. ശോഭന (1999-2000)
  13. എസ്. തുളസി (2000-2001)
  14. സോമശേഖരപ്പണിക്കർ (2001-2005)
  15. കെ. കെ. ശാന്ത (2005-2006)
  16. കെ. എൻ, ലീലാമ്മ (2006-2007)
  17. എൻ. ഗോപി (2007-2009)
  18. കെ. പി. ഷീബ (2009-2010)
  19. എസ്. സുജിഷ (2010 മുതൽ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.6287, 76.3145 | width=300px | zoom=14 }} 


|----

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കു വശം