ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42047 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
42047 school.jpg
വിലാസം
പകൽക്കുറി

പകൽക്കുറി പി.ഒ,
,
695604
സ്ഥാപിതം01-06-1915
വിവരങ്ങൾ
ഫോൺ0470 2682056, 0470 2681556
ഇമെയിൽpakalkurihs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്ലെറ്റ് മേരി (ഹയർ സെക്കന്ററി)
നിക്സൺ ( വൊക്കേഷണൽ ഹയർ സെക്കന്ററി)
പ്രധാന അദ്ധ്യാപകൻസുജാത കെ
അവസാനം തിരുത്തിയത്
18-04-202042047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

‍‍‌‌‍ എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ 10 ഡിവിഷനുകളും ഉണ്ട്. ഇപ്പോൾ ഹൈസ്കുൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജാത-യും, ഹയർസെക്കന്ററി പ്രിൻസിപ്പിൾ ശ്രീ സോമശേഖരനും, വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പിൾ ശ്രീ SHAJI സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ഗോപകുമാറിൻറെ നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങൾ സദാ ഊർജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം. ഇപ്പോൾ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച് എസ് ഇ ക്ക് 2 കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും, ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇപ്പോൾ, പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയിൽ എെടി പഠനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ജൂനിയർ റെഡ് ക്രോസ്.

    വളരെ നല്ല രീതിയിൽ ഇവിടെ റെഡ്ക്രോസ് പ്രവർത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ വർഷം(2016-17) യു.പി വിഭാഗത്തിൽ 30 കുട്ടികളും,ഹൈസ്കൂൾ വിഭാഗത്തിൽ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.  ജീവകാരുണ്യ പ്രവർത്തനങ്ങൾ, അവയവദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾഎന്നിവയിൽ എല്ലാ ജെ‍.ആർ.സി കേഡറ്റുകളും സജീവമായി   പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികൾക്ക് ഗ്രേസ് മാർക്കുംലഭിക്കുന്നുണ്ട്.

ഹായ് കുട്ടിക്കൂട്ടം

        2017 ജനുവരി മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഐ ടി യിൽ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " ഹായ് കുട്ടിക്കൂട്ടം " എന്ന സ്റ്റുഡന്റ്സ് സ്കുൾ ഐടി കോ-ഓർഡിനേറ്റർ ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനൽ അവധിക്കാലത്ത്  ഇവർക്ക് പരിശീലനം നൽകി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിൽ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാർത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.

ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം

         2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രൻ, മദർ പി.റ്റി.എ.  പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂൾ  സീനിയർ അധ്യാപിക ശ്രീമതി. സിന്ധു, സീനിയർ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിൻ (അധ്യാപകൻ), ശ്രീമതി. ബിനില (അധ്യാപിക) എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയിൽ പങ്കെടുത്ത 59  കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.

'നാഷണൽ സർവ്വീസ് സ്കീം'

       നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.

ഗാന്ധിദർശൻ'

   ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു.  2016-17 ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

   വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നതിന് അധ്യാപകർ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടൻപാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തിൽ എത്തിക്കാൻ കഴിഞ്ഞു.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

    ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ 2016-17 വർഷത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്.


 ===== ആർട്സ് ക്ലബ്ബ്. =====

മികവുകൾ

       2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു.  SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th. 
       സ്കൂൾ കലോത്സവത്തിൽ 73  പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി.  അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന 'സംഗീർത്ത്'  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തിൽ  തായമ്പക എന്ന ഐറ്റത്തിന്   'A' ഗ്രേഡ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

       1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത 
" ഡോക്ടർ തര്യൻ" ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ 'പാർവതി' നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ 'സൗമ്യാകൃഷ്ണന്' എം എ മ്യൂസിക്കിനും, 'അനീഷിന്' എം എസ് സി സുവോളജിക്കും, 'ചിപ്പി പുഷ്പാംഗദന്' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ 'അഞ്ജന, ശ്രീരാജ്, മൃദുല' എന്നിവർക്ക് എം ബി 'ബി എസ്സിന്' അഡ്മിഷൻ ലഭിച്ചു. 'ശ്രീമതി. ഓമന. സി,,' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ 'ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.

=വഴികാട്ടി

Loading map...