ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 20 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43038 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്
വിലാസം
വട്ടിയൂർക്കാവ്

ഗവ.വി.എച്ച്.എസ്.എസ്.വട്ടിയൂർക്കാവ്, വട്ടിയൂർക്കാവ് പി.ഒ.
തിരുവനന്തപുരം
,
695013
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04712360524
ഇമെയിൽgvhsst@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-201943038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്.പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈസ്ക്കൂൾ.സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരുംഅറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു.മണ്ണറക്കോണം എൽ.പി.എസ്.വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി.പിന്നീട് എച്ച്. എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയുംശ്രമഫലമായി 1968 ജൂൺമുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞു. 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടം 3 ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ. 3 ഫിസിക്സ്, കെമിസ്ടി , കണക്ക്, സോഷ്യൽസയൻസ് വിഷയങ്ങൾക്ക് പ്രത്യേക ലാബുകൾ ഐ. ടി ലാബുകൾ 2 വിശാലമായ കളിസ്ഥലം ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം. 1 ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു .സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വർത്തിക്കുന്നു. ശ്രീമതി.ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു. .ഹരിതവിദ്യാലയം പ്രോജക്ട് ഈ വർഷം മുതൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു

ക്ലാസ് മാഗസിൻ

പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

കൗമാര ക്ലബ്ബ്

തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയപദ്ധതിയാണിത് . തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.

നേച്ചർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു

കർഷിക ക്ലബ്ബ്

കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽസയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്. ഗാന്ധിദർശൻ ക്ളബ്ബിന്റെആഭിമുഖ്യത്തിൽ സോപ്പ്, ലോഷൻ, ക്ളീനിംഗ്പൗഡർ തുടങ്ങിയവ നിർമ്മിക്കുന്നു. മിത്രനികേതൻ പോലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു.

എൻ.എസ്സ്. എസ്സ്

നന്മ അവാർഡ്

ഈ വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി.

മാതൃഭൂമി സീ‍ഡ് അവാർഡ്

ലി റ്റി ൽ കൈറ്റ്  : സാങ്കേതിക വിദ്യയിൽ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത് .2018 ലാണ് ലി റ്റി ൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത് 21 കുട്ടികളാണ് 2018 -2020 ഇൽ ഉണ്ടായിരുന്നത് .രണ്ടാമത്തെ ബാച്ചിൽ( 2019 -21 )26 കുട്ടികളും ചേർന്നിട്ടുണ്ട്.

മാനേജ്മെന്റ്

സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1990 -91 ൽ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളാക്കി ഉയർത്തി.

മുൻ സാരഥികൾ

1. രാജേശ്വരി അമ്മ 2. ഉഷാദേവി എൽ എസ് 3. പ്രസന്ന ദാസ് 4.ശ്രീമതി ഉഷ ദേവി 5.ശ്രീമതി ജസീല

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ

പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചർ ശ്രീമതി. പ്രസന്നദാസ് ശ്രീമതി. എൽ. ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്.അവരിൽ ചിലരാണ് സന്തോഷ് സൗപർണിക(സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം) അനീഷ് ദേവ് ഡബ്ബിങ് ആർട്ടിസ്‌റ്

വഴികാട്ടി

{{#multimaps: 8.5245467,76.9865548 | zoom=12 }}