ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskallara (സംവാദം | സംഭാവനകൾ) (.)
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
വിലാസം
കല്ലറ

കല്ലറ PO
കല്ലറ
,
695608
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0472860805
ഇമെയിൽgvhsskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാലി ഗോപിനാഥ്
പ്രധാന അദ്ധ്യാപകൻസുരേഷ്‌കുമാർ
അവസാനം തിരുത്തിയത്
22-09-2020Gvhsskallara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                     തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ   സ്‌ക‌ൂൾ   സ്ഥിതി  ചെയ്യ‌ുന്നത്.   വാമനപ‌ുരത്തിനിപ്പ‌ുറത്ത്   കൊല്ലവർഷം   1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.      ശ്രീമ‌ൂലം  തിര‌ുനാൾ   മഹാരാജാവ്   പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.    അക്കാലത്താണ്   ഈ  പ്രദേശത്ത്  കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്.  1088  ഇടവം എന്നാണ്  സ്‌ക‌ൂളിന്റെ  സ്ഥാപന വർഷത്തെക്ക‌ുറിച്ച്   അറിയാൻ   കഴിഞ്ഞത്.   1957  വരെ   പ്രൈമറി വിഭാഗം  മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ  ഏറ്റവ‌ും  ക‍ൂട‍ുതൽ   ക‍ുട്ടികൾ  പഠിക്ക‍ുന്ന    വിദ്യാലയമാണിത്.   ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും    ആദ്യത്തെ  വിദ്യാർത്ഥി പാറ‌ു  അമ്മയ‌ും ആണ്.    സിനിമാ  പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ ,  പ്രൊഫ.  രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ  ഈ  സ്‌ക‌ൂളിലെ  പ‌ൂർവ വിദ്യാർത്ഥികളാണ്.

കല്ലറ എന്ന ഗ്രാമം

                   സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ.    അനീതിക്കെതിരെ പോരാടി രക്തസാക്ഷികളായ ധീര ദേശാഭിമാനികള‌ുടെ സ്‌മരണകള‌ുറങ്ങ‌ുന്ന ഈ മണ്ണ് സ്വാതന്ത്ര്യ- സമര ചരിത്രത്തിലെ തന്നെ ജ്വലിക്കുന്നത‌ും ധീരോദാത്തവ‌ുമായ ഒര‌േടാണ്.കേരളത്തിലെ പശ്ചിമഘട്ട മലനിരകള‌ുടെയ‌ും അറബി കടലിന്റേയ‌ും മധ്യഭാഗത്തായി സ്ഥിതി ചെയ്യ‌ുന്ന മലയോര ഗ്രാമമാണിത്. തിര‌ുവനന്തപ‌ുരം  ജില്ലയ‌ുടെ  വടക്കേ  അതിർത്തിയോട് ചേർന്ന‌ു   കിടക്ക‌ുന്ന   പ്രദേശമാണ്   കല്ലറ. സംസ്ഥാന പാതയായ എം സി റോഡിലൂടെ 33 കിലോമീറ്റർ സഞ്ചരിച്ച‌ു വാമനപ‌ുരം നദി കടന്നാൽ കാണ‌ുന്ന  നാൽകവലയാണ്  കാരേറ്റ്.   ഇവിടെ നിന്ന‌ും വടക്ക്  കിഴക്ക്  പാലോട്  റോഡില‌ൂടെ " 6 " കിലോമീറ്റർ  സഞ്ചരിച്ചാൽ  കല്ലറ  എന്ന  പ്രദേശത്ത്  എത്തിച്ചേരാം.  ഏകദേശം അൻപത് ചതുരശ്ര കിലോമീറ്റർ   ഉൾപ്പെട‌ുന്ന   ഭ‌ൂവിഭാഗമാണ്   കല്ലറയ‌ുടേത്.     പൊതുവേ   നിമ‌്നോന്നത   നിറഞ്ഞ ഭ‌ൂപ്രക‌ൃതിയാണ്.   ധാരാളം   ക‌ുന്ന‌ുകള‌ും  താഴ്‌വരകള‌ും  കാണപ്പെട‌ുന്ന‌ു.  തെക്കൻ കേരളത്തിൽ ധാരാളം മഴ  ലഭിക്ക‌ുന്ന പ്രദേശമായതിനാൽ ധാരാളം നീർച്ചാല‌ുകൾ കാണപ്പെട‌ുന്ന‌ു.  ഇവിടത്തെ നീരൊഴ‌ുക്കിന്റെ  ശക്തി  കാർഷികവ‌ൃത്തിക്ക്  അന‌ുയോജ്യമായ രീതിയിലാണ്  വിന്യസിക്കപ്പെട്ടിരി- ക്ക‌ുന്നത്. 1910ന് ശേഷമാണ് നമ്മ‌ുടെ പ്രദേശത്ത് പൊതുവിദ്യാലയങ്ങൾ സ്ഥാപിക്ക‌ുന്നത് അത‌ുവരെ ക‌ുടിപ്പള്ളിക്ക‌ൂടങ്ങള‌ും നിലത്തെഴ‌ുത്ത് ശാലകള‌ും നിലനിന്നിര‌ുന്ന‌ു.നമ്മ‌ുടെ പ്രദേശത്ത് സ്ഥാപിച്ച ആദ്യ പൊതുവിദ്യാലയം ആണ് ഗവഃ വി എച്ച് എസ് എസ് കല്ലറ. നമ്മ‌ുടെ പ്രദേശത്ത് സാഹിത്യത്തിൽ ഒര‌ുപാട് സംഭാവനകൾ നൽകിയ  മഹാന്മാർ  ഉണ്ട് .   ഇച്ച‌ുട്ടി  ഗംഗാധരൻ ,  ഇര‌ുള‌ൂർ എൻ കെ ദാമോദരൻ, ആർ വിജയ രംഗൻ, കല്ലറ കൊച്ച‌ു, ഭ‌ുവനൻ മിതൃമ്മല ത‌ുടങ്ങിയ സാഹിത്യകാരന്മാര‌ുടെ  സ്‌മരണകള‌ുറങ്ങ‌ുന്ന മണ്ണാണ് നമ്മ‌ുടെ പ്രദേശം. 1937 - '38 കാലഘട്ടത്തിലെ ജനങ്ങള‌ുടെ ജീവിതം പ്രാകൃത ശൈലിയിലായിര‌ുന്ന‌ു. അധ്വാനിക്ക‌ുന്ന ജനങ്ങൾക്ക് ഭരണക‌ൂങ്ങളിൽ നിന്ന് അനീതികള‌ും, അടിച്ചമർത്തല‌ുകള‌ും, അസമത്വങ്ങള‌ും നേരിടേണ്ടി വന്ന‌ു.  ഈ  അനീതിക്കെതിരെ,  അടിച്ചമർത്ത- ലിനെതിരെ, അസമത്വത്തിനെതിരെ '1114 'കന്നി പതിനാലിന് ചോരപ്പ‌ൂക്കൾ വിരിയിച്ച കല്ലറ പാങ്ങോട് സമരം അരങ്ങേറി. സമരത്തിലെ രക്തസാക്ഷികൾ ആയിര‌ുന്ന‌ു പട്ടാളം കൃഷ്‌ണനും കൊച്ചപ്പിപിള്ളയ‌ും വളരെ വിപ്ലവകരമായ സമരപരമ്പരകൾക്ക് വേദിയായ ധീര ഭ‌ൂമിയാണ് കല്ലറ എന്ന പ്രദേശം.‌ നമ്മ‌ുടെ പ്രദേശം മലഞ്ചരക്ക‌ു വ്യാപാരത്തിൽ പ്രസിദ്ധമായിര‌ുന്ന‌ു. കശ‌ുവണ്ടി വ്യാപാരം, മലഞ്ചരക്ക് വ്യാപാരം, ജൗളി വ്യാപാരം ത‌ുടങ്ങിയവ പ്രദേശത്ത് നില നിന്നിര‌ുന്ന‌ു. പണ്ട് കല്ലറ എന്ന പ്രദേശം കൊച്ചാലപ്പ‌ുഴ എന്നറിയപ്പെട്ടിര‌ുന്ന‌ു.ഒര‌ു പാട് കലാകാരന്മാര‌ുടെ സ്‌‌മരണകൾ ഉറങ്ങ‌ുന്ന മണ്ണ‌ു ക‌ൂടിയാണിത്. കല്ലറ അംബിക, രാധാ തുടങ്ങിയ പ്രശസ്‌ത സിനിമാതാരങ്ങള‌ുടെ ജന്മഭ‌ൂമിയാണ് നമ്മ‌ുടെ പ്രദേശം. കല്ലറ അജയൻ എന്ന കവിയ‌ും കല്ലറ ഗോപൻ എന്ന ഗായകന‌ും നമ്മ‌ുടെ പ്രദേശത്തിലെ പ്രശസ്‌ത കലാ- കാരന്മാരാണ്.  നമ്മ‌ുടെ  സാംസ്കാരിക കലാര‌ൂപമായ  കഥകളിയിൽ  മികച്ച  പ്രകടനം  കാഴ്‌ചവച്ച‌ു  കൊണ്ടിരിക്ക‌ുന്നവർ  പോല‌ും ഉണ്ട്  നമ്മ‌ുടെ  പ്രദേശത്ത്.   നമ്മ‌ുടെ   പ്രദേശത്തെ   കഥകളി  നടനാണ്   തച്ചോണം    ഷിജ‌ു കു‌ുമാർ .   അദ്ദേഹം  രാജ്യത്തിനകത്ത‌ും  പ‌ുറത്ത‌ുമായി   ഒര‌ുപാട്   പ്രകടനങ്ങൾ കാഴ്ചവെച്ച‌ു  കൊണ്ടിരിക്ക‌ുന്ന  വ്യക്തിയാണ്.  ഇങ്ങനെ ഒട്ടനവധി കലാകാരന്മാർക്ക് ജന്മം നൽകിയ    ധീര ഭ‌ൂമിയാണ് കല്ലറ.  ഒട്ടനവധി  ചരിത്രങ്ങള‌ുറങ്ങ‌ുന്ന മണ്ണാണിത്.  ഒര‌ുപാട്  ധീര  രക്തസാക്ഷികള‌ുടെയ‌ും പ്രതിഭാശാലികള‌ുടേയ‌ും സ്‌മരണകൾ ഉറങ്ങ‌ുന്ന  മണ്ണാണിത്.  ചോരപ്പ‌ൂ- ക്കൾ വിരിയിച്ച  ഈ മണ്ണ് സ്വാതന്ത്ര്യസമരചരിത്രത്തിലെ തന്നെ ജ്വലിക്ക‌ുന്ന ഒര‌ു ഏടാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സർഗവായന സമ്പ‍ൂർണ്ണ വായന
  • സ്കൗട്ട് & ഗൈഡ്സ്.
  • ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
  • ക‍ുടനിർമാണ് യ‍ൂണിറ്റ്
  • 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
  • നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരവൃക്ഷം
  • നേർക്കാഴ്ച

ലിറ്റിൽ കൈറ്റ്സ്

                   സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി   " ലിറ്റിൽ കൈറ്റ്സ്  "   എന്ന ക‌ുട്ടികള‌ുടെ   ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,   റോബോട്ടിക്‌സ് ,   ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.   "  ലിറ്റിൽ കൈറ്റ്സ്  "   റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,   2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.   ഇവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോഴ‍ും പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.

സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്

                  2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ STUDENT’S POLICE CADET PROJECT ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം   ലഭിക്ക‍ുന്ന‍ു.   കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ   ക്ലാസ്സ‍ുകൾ ,  കായികക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ   ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ,   ഔട്ട്ഡോർ   ക്ലാസ്സ‍ുകളില‍ൂടെ   ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള   ബഹ‍ുമാനം ,  അർഹരായവരോട്   സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ   എസ്  പി  സി   പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

വിദ്യരംഗം സാഹിത്യ വേദി

ത‍ുമ്പിത‍ുളളൽ


                  2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്   കഴിഞ്ഞ‍ു.   ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയ-  പ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  " ത‍ുമ്പിത‍ുളളൽ“    അവതരിപ്പിച്ച‍ു.   ഏറെ  പ്രശംസ   പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതല-  മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ   പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന   ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ   (  നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ  (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.

സർഗവായന സമ്പ‍ൂർണ്ണ വായന

                  തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത " സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,   ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ    ശേഖരിക്ക‍ുകയ‍ും   സ്‍ക‍ൂളിലെ    എല്ലാ   ക്ലാസ്    മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.   ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്      പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ  , എൽ ആർ ഗിരീഷ്  , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

സ്കൗട്ട് & ഗൈഡ്സ്

               രണ്ട് യ‌ൂണിറ്റ‌ുകളിലായി  അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു.  സ്‌ക‌ൂളിന്റെ  അച്ചടക്ക  പരിപാലനത്തിൽ  ക‌ുട്ടികൾ  സജീവ  പങ്കാളികളാണ്. ചൊവ്വ , വെള്ളി  ദിവസങ്ങളിൽ  സ്‌ക‌ൂളിലെ  അച്ചടക്ക  നിർവഹണം  ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു.  എല്ലാ  വെള്ളിയാഴ്ചയ‌ും  1.00 pmമ‌ുതൽ  2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

                  2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്   " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ   സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും  അധ്യാപകര‍ുയടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു.   അഞ്ച് ലക്ഷം ര‍ൂപാ  മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി   ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..

ക‍ുട നിർമ്മാണ യ‍ൂണിറ്റ്

                   ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു   "  ക‍ുട നിർമ്മാണ യ‍ൂണിറ്റ്  "   നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള  ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് .     യ‍ു പി  യിലെ സ‍ുൽഫിയ ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.

2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ

എസ് പി സി പരിശീലനം  എസ് പി സി പരിശീലനം

നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ

           2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  12   ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.    ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ നടത്ത‌ുന്നതിന‌ുളള  ച‌ുമതല   കേരളത്തിൽ   എസ്  സി  ഇ  ആർ  ടി  ക്കാണ്.      2017   വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും   15   ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടിയിര‍ുന്ന‍ു. 
           2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16  ക‌ുട്ടികൾ നാഷണൽ മീൻസ്  കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.,   ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ ,  അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ  എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 8.7531203,76.9376076 | zoom=12 }}