ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 8 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ, ചാവടിനട, വെങ്ങാനൂർ പി ഒ
,
695523
സ്ഥാപിതം17 - ആഗസ്റ്റ് - 1885
വിവരങ്ങൾ
ഫോൺ04712480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി.എൻ ഡി
പ്രധാന അദ്ധ്യാപകൻബി.കെ.കല.
അവസാനം തിരുത്തിയത്
08-11-201844050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ.

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ‍ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എമാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ‍, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമളകുമാരി, എസ്.സതികുമാരി, എൻ രാമക്യഷ്ണൻ നായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻ രാധാക്യഷ്ണൻ നായർ പി.മോഹനൻ‍‍‍‍‍‍‍‍‍ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.

വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ ഗ്രാമം

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെങ്ങാനൂർ ചരിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകനാടിന്റെ നാൾവഴിയിലൂടെ

സ്കൂൾ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിന്റെ സ്ഥാനം.

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഒരു ഡിവിഷൻ ഈ വർഷം അനുവദിച്ചതാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.
സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ വിക്കി അവാർഡ്

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി. 29.09.2018 ശനിയാഴ്ചയായിരുന്നു അവാർഡ് പ്രഖ്യാപനം. 2018 ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി. പി ആർ ദീപ, പ്രസന്നകുൂമാരി എസ്,ഷീബ ടി എ, സുവി എസ് എന്നീ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിന്റെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയതിനുള്ള സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനപുരസ്കാരമാണ് നമുക്ക് ലഭിച്ചത്.

ഹൈടെക് സ്കൂൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 17 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം. ഇവിടത്തെ ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക മാസ്റ്റർ പ്ലാൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു.

എസ് എം എസ് അലേർട്ട്

ഒരു സ്ക്കൂളിന്റെ ചിട്ടയായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യം വേണ്ടത് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വിവര വിനിമയമാണ്‌. അതിനാൽതന്നെ രക്ഷകർത്താക്കളെ വിവരങ്ങൾ അറിയിക്കാൻ സ്കൂളിൽ എസ് എം എസ് അലേർട്ട് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അടൽ ടിങ്കറിംഗ് ലാബ്

യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (എെ.എെ.എം)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

സാരഥികൾ

ഹെഡ്‌മിസ്ട്രസ്
പ്രിൻസിപ്പൽ
പി ടി എ പ്രസിഡന്റ്
....................................ഭരണ സാരഥികൾ..................................... അധ്യാപകർ........................ ഔദ്യോഗിക സാരഥികൾ...........
വെങ്ങാനൂർ ഒാഫീസ് വാർഡ് മെമ്പർ - മിനി വേണുഗോപാൽ പ്രീ പ്രൈമറി ഹെഡ്‌മിസ്ട്രസ് - ബി കെ കല
വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - ശ്രീകല ലോവർ പ്രൈമറി പ്രിൻസിപ്പൽ - എൻ ഡി റാ​ണി
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ - ഷീലാ ഭദ്രൻ അപ്പർ പ്രൈമറി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ - ലത കുമാരി ഹൈസ്ക്കൂൾ
കോവളം നിയോജക മണ്ഡലം എം എൽ എ -എം വിൻസൻറ് ഹയർ സെക്കന്ററി
തിരുവനന്തപുരം എം പി - ശശി തരൂർ അനധ്യാപകർ

പി ടി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംരക്ഷണസമിതി

സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല സംരക്ഷണസമിതിയാണ് നമ്മുടെ സ്കൂളിലുള്ളത്.മുൻ ഹെഡ്മാസ്റ്ററായിരുന്ന പ്രഭാകരൻസാറിന്റെ നേതൃത്വത്തിലാ​ണ് പ്രവർത്തനം.


പ്രവർത്തനങ്ങൾ

modelvenganoor.blogspot.in

പഠന പ്രവർത്തനങ്ങൾ................... പാഠ്യേതര പ്രവർത്തനങ്ങൾ.............. സർഗ വാസനകൾ/ഇ വിദ്യാരംഗം....... മികവ്
*ദിനാചരണങ്ങൾ പ്രവർത്തനങ്ങൾ കഥകൾ പഠനം
* ക്ലാസ്സ് റും പ്രവർത്തനങ്ങൾ അധ്യാപക ശാക്തീകരണം കവിതകൾ കല
* ക്ലാസ് ലൈബ്രറി സ്കൂൾബാന്റ് ട്രൂപ്പ് ചിത്രങ്ങൾ കായികം
* പഠനയാത്രകൾ സ്കൂൾ വിക്കി കരാട്ടെ
മറ്റുള്ളവ

ടാലന്റ്ക്ലബ്ബ്

കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്

സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്.

പ്രശ്നോത്തരി

സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കോളർഷിപ്പ്

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അധ്യാപകർ

  • 1981-84 -നാൻസൻ എച്ച്
  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രൻ.പി.
  • 1991-95 -പ്രഭാകരൻ.കെ.കെ.
  • 1995-98 -അംബികദാസൻ നാടാർ
  • 1998-2000 -ശ്യാമളകുമാരി.ആർ.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണൻ നായർ.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആർ
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *
  • ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.
  • ഡോ.ശ്രീനാഥ്.എസ്.പി, (2008)
  • ഡോ.അർജുൻ.എസ്.(2008)
  • അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
  • ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തു‍ഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.
  • ഡോ.ബിനീഷ് (2005)
  • ഡോ.പ്രിൻസി ലാലി.,ആയുർവേദം
  • ഡോ.ജിൻസി.
  • കിഷോർ.(2000), കൂടംകുളം
  • ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
  • ജഡ്ജ്.ശ്രീ.ഹരിഹരൻ *
  • ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
  • ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് *




വഴികാട്ടി

{{#multimaps: 8.4017036, 77.0121| width=670px | zoom=14 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ചിത്രശാല

ചിത്രശാല 2018-19

ചിത്രശാല 2017-18