ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഇന്നീ വഴി വരെ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നീ വഴി വരെ


ഇന്നീയുഗം വരെ എന്തിനോവേണ്ടി നാം തേടിയതൊക്കെയും വ്യർത്ഥമായി
പായുന്നു നമ്മൾ അലയുന്നു നമ്മൾ...... എന്തിന് വേണ്ടിയാണെന്നറിഞ്ഞു.... ഇന്നതിൻ പൊരുൾ നാമറിഞ്ഞു
 

കരയും കടലും ഭൂമിയൊട്ടാകെ നാം വെട്ടിപ്പിടിക്കുന്നു -
തീർന്നീല്ല, ത്വര അശേഷം- അടങ്ങിയിട്ടില്ല ഒട്ടും അത്യാഗ്രഹവും അത്യാർത്തി പൂണ്ടു നാം അന്യഗ്രഹവും കൈകുമ്പിളിൽ ആക്കുവാൻ വെമ്പൽ പൂണ്ടു


കെട്ടിപ്പടുത്തു നാം നിർമ്മാണശാലകൾ കൂട്ടിക്കുഴച്ചു നാം .... ഭയാനകമാം കണ്ടെത്തലുകൾ എല്ലാം തച്ചുടച്ച് മുന്നേറുവാനുള്ള ഈ വ്യഗ്രതയിൽ..... ചിന്താശക്തി നശിച്ചിരുന്നു
   
 
നേടണം ഞാൻ മാത്രമുള്ളൊരു ലോകം എന്ന ഹുങ്കാരത്തോടെ പഠിച്ചവയൊക്കെയും കാറ്റിൽ പറത്തുന്നു, പഠിപ്പിച്ച മാഷെയും, പെറ്റമ്മയേയും


ഞാനാണധിപൻ- ഞാനാണധിപൻ
 ഈ ലോകത്തിനൊക്കെയും എന്നോതാൻ വെമ്പൽ പൂണ്ടു ആർത്തട്ടഹസിച്ചിടുന്നു
ഒരു നാളാ നിർമ്മാണശാലയിൽ നിന്നതാ......
ഭരണത്തിൻ വിത്ത് പുറത്ത് ചാടി



 നാം തീർത്ത മകുടങ്ങൾ നമ്മുടെ മേലതാ.........
ഭരണത്തിൻ ശീല വിരിച്ചിടുന്നു

കോവിടിന്നാഴിയിൽ മുങ്ങി-
നിവരുവാനാകാതെ മാനവൻ
വ്യർത്ഥമായി നിന്നിതാ ,
തേങ്ങിടുന്നു
അഹങ്കാരമൊട്ടും......
കുറഞ്ഞിടാതെ.

നിവ്യദത്ത് എസ്സ്
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത