ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 23 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37303 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ.,
തിരുവല്ല
,
689541
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ9745204658
ഇമെയിൽglpseraviperoor2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്37303 (സമേതം)
യുഡൈസ് കോഡ്32120600101
വിക്കിഡാറ്റQ87593285
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ എസ്സ്
അവസാനം തിരുത്തിയത്
23-12-202037303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.

  1. ആരോഗ്യക്ലബ്ബ്

കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.

  1. ശുചിത്വ ക്ലബ്ബ്

ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ള്ം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക്‌ മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

  1. ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.

  1. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.

  1. പരിസ്ഥിതി ക്ലബ്ബ്

സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാ​ണ് പരിസ്ഥിതി ക്ലബ്ബ്.

  1. ആർട്സ്ക്ലബ്ബ്

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി