ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/അന്യമാകുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/അന്യമാകുന്ന ഭൂമി" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്യമാകുന്ന ഭൂമി

ഭൂവിന്റെ രോദനം കേൾക്കുന്നുവോ
നിങ്ങൾ ഭൂവിന്റെ രോദനം കേൾക്കുന്നുവോ
മാരിയോ ആർത്തട്ടഹസിക്കുന്നു സംഹാര താണ്ഡവമാടിടുന്നു
വസന്ത പൂക്കളിൻ ചിരികളില്ല
ശരത് കാല മഞ്ഞിൻ കുളിരുമില്ല
ശിശിര കാറ്റിൻ മർമ്മരങ്ങളില്ല
ലോകം ഭീതിയിലാഴ്ന്നിടുന്നു
മാരക രോഗത്തിൻ കരാള ഹസ്തത്തിങ്കൽ
ലോകസമസ്ത സുഖിനോ ഭവന്തു എന്നതോ നിങ്ങളിലൂറിടേണം
നിങ്ങൾ തൻ കർമ്മങ്ങൾ ചേർന്നിടേണം
പ്രകൃതി തൻ മുഖഛായ മാറ്റുവാനോ
ഉച്ഛിഷ്ട മാലിന്യക്കൂമ്പാരങ്ങൾ വലിച്ചെറിഞ്ഞോടുന്ന മർത്യരോ തൻ ജീവഭീഷണി താനേ ഉയർത്തിടുന്നു
ഇന്നു കാറ്റിന് സുഗന്ധമില്ല
ഇന്നു കാറ്റിന് കുളിർമയില്ല പ്രകൃതി അന്യമായി പോയിടുന്നു
മർത്യരോ അജ്ഞരായി മാറിടുന്നു
മർത്യർ തൻ അജഞതകൾ ഭീഷണിയുയർത്തുമ്പോൾ
നാളെ തൻ ഭാവി നിങ്ങളിലായി
സർവ്വരും സസുഖം സ്വസ്ഥമായി വാഴുവാൻ
കർമ്മങ്ങൾ താനേ ഇണങ്ങിടേണം
വൃത്തിയും ശുദ്ധിയും പാലിക്കണം
തൻലോഭ കർമ്മങ്ങൾ മലിനീകരിക്കും
മണ്ണിനെയും കുടിവെള്ള സ്രോതസ്സിനെയും
ഹരിതാഭ തൻ വേരുകൾ പിഴുതെറിയുമ്പോൾ
ഭൂമിയോ കത്തിജ്ജ്വലിച്ചിടുന്നു
പുഴയുടെ തൊണ്ട വരണ്ടിടുന്നു
വിണ്ടുവരണ്ടയെൻ അമ്മതൻ നെഞ്ചകം ഒരിറ്റു നീരിനായി കേഴിടുന്നു
നാളെയുടെ വാഗ്ദാനമാകുന്നുവോ
ശുദ്ധജലത്തിൻ ദൗർലഭ്യം
ഭൂമി തൻ ഹരിതാഭ ചേർത്തുപിടിച്ചാൽ സ്വസ്ഥമാം ജീവിതം വന്നുചേരും
കോട്ടകൊട്ടാരങ്ങൾ കെട്ടിയുയർത്താൻ കുന്നുകൾ തട്ടിനിരത്തിടുന്നു
വയലേലകൾ നികത്തി മല്ലിടുന്നു
നദിയുടെ ആത്മാവ് മുറിച്ചിടുന്നു
പ്രകൃതി തൻ കണ്ണുകളിൽ ചോര പൊടിയുമ്പോൾ
ജീവരോദനം മുഴങ്ങിടുന്നു
കർമ്മങ്ങൾ നിസ്വാർത്ഥമാക്കിയില്ലെങ്കിലോ
സ്വച്ഛമാം ഭൂമി നഷ്ടമാകും


നവമി ജയറാം
6 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത