ഗവ യു പി എസ് പെരിങ്ങമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
07:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ യു പി എസ് പെരിങ്ങമ്മല
schoolphoto
വിലാസം
പെരിങ്ങമ്മല

ഗവൺമെൻറ് യു. പി. എസ്. പെരിങ്ങമ്മല
,
695563
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04722846467
ഇമെയിൽgupsperingammala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ചന്ദ്രിക
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കട്ടികൂട്ടിയ എഴുത്ത്== ചരിത്രം == നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്. പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത് സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു. വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു. കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്. അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു. വഞ്ചിഭൂമിപതേ!ചിരം സഞ്ചിതാഭം ജയിക്കേണം ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തണം പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും.. ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്. ''''കട്ടികൂട്ടിയ എഴുത്ത്

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്മെന്റ്

മുൻ സാരഥികൾ

കുളത്തൂർ അയ്യർ പി. കെ. കെ. നായർ ശിവരാമൻ ആശാരി കൃഷ്ണൻ നായർ നാരായണപിള്ള എം. അബ്ദുൾ അസീസ് പി. കൃഷ്ണൻ കുട്ടി നായർ ജി. കൃഷ്ണപിള്ള എൻ. സദാശിവൻ വി. ജെ. ഏലിയാമ്മ എം. രൈാജൻ യൂസഫ് കുഞ്ഞ് ദിവാകരൻ നായർ രവീന്ദ്രൻ നായർ പാലുവള്ളി ശശി ജെ. ബാലചന്ദ്രൻ നായർ എ. ജമീലാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലോട് രവി ഡോ. അജിത്കുമാർ പാലോട് ദിവാകരൻ ജെ. ഗോപിനാഥക്കുറുപ്പ്

==മികവുകൾ ==കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=393540" എന്ന താളിൽനിന്ന് ശേഖരിച്ചത്