ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ .യു.പി.എസ് .ചിറയിൻകീഴ്‎ | അക്ഷരവൃക്ഷം
10:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം മഹാമാരിയെ

നിപ പകർന്നൊരാ മുറിവുകളുണക്കാൻ
തെല്ലുസമയവും നൽകാതെ തന്നെ
ദൈവത്തിൻ നാടാമീ കേരളനാടിനെ
ദുരിതത്തിലാഴ്ത്തുവാൻ വന്നു കൊറോണയും
ചൈനയിൽ നിന്നും പെയ്ത മഹാമാരി
സുനാമിയായി ഭൂമിയെ തകർത്തു
ലക്ഷങ്ങളെ കൊന്നൊടുക്കി
ദശലക്ഷെ കുടുംബത്തെ കണ്ണീരിലാഴ്ത്തി
ഇറ്റലിയെന്നൊരാ സമ്പന്ന രാജ്യത്തിൽ
കൊറോണയെന്ന് മഹാമാരിയെത്തി
എവിടെയും ഇവിടെയും എല്ലാം പടർന്നു
ഭീതിയിലാണ്ടു ജനങ്ങളെല്ലാം
പിന്നെയീ കൊറോണ കേരളത്തിലെത്തി
പെട്ടെന്ന് ഞങ്ങളുംഞെട്ടിപ്പോയി
പേടിയല്ലാനമുക്കിപ്പോൾ വേണ്ടത്
ജാഗ്രതയാണ് നമുക്കാവശ്യം
തുരത്താം തുരത്താം മഹാവിപത്തിനെ
തുരത്താം തുരത്താം മഹാമാരിയെ
അതിനായി നമ്മൾ നിയമങ്ങൾ പാലിക്കേണം
വിട്ടിലിരിക്കുക,സുരക്ഷിതരാകുക
ഇടയ്ക്കിടെ കൈകൾ സോപ്പിട്ടുകഴുകണം
സാമൂഹികാകലം നമ്മൾ പാലിക്കേണം
കൈയ്യിലെപ്പോഴും തൂവാല കാണണം
യാത്രകളിപ്പോൾ ഒഴിവാക്കണം
മാസ്കുകൾ കൊണ്ടുമുഖം പൊതിഞ്ഞീടണം
ഒത്തൊരുമിച്ചാൽ മലയും പോരും
എന്ന പാഠം നമ്മൾ ഹൃദ്യമാക്കീട്ട്
കൊറോണക്കെതിരെ നമുക്കിറങ്ങാം
 

രോഷ്നിരാജ്
7 ബി ഗവ .യു.പി.എസ് .ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത