ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം പി.ഒ,
കോട്ടയം
,
686001
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04812582932
ഇമെയിൽgmhskottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി എം എം
പ്രധാന അദ്ധ്യാപകൻസുജാത.ജി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

''''കാലത്തിനു വിളക്കാകാൻ അറിവിൻറെ കേളീരംഗമായ വിദ്യാലയത്തിനു ക​ഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'ആദ്യകാലവിദ്യാഭ്യാസത്തിൻറെ ആകെ ആശ്രയമാകാൻ കോട്ടയത്തിന് സ​ഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിൻറെ ഹൃദയഭാഗത്ത് നാടിൻറെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ൽ യു പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധൻ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ൽ സ്കൂൾ ഹൈസ്കൂൾ പ്രവർത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂൾ 1977 ആയപ്പോൾ മോഡൽ ഹൈസ്കൂള് എന്ന പേരിൽ പ്രസിദ്ധമായി. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.' '

ഭൗതികസൗകര്യങ്ങൾ

കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൗൺസിലിംഗ്
    കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്

  • സ്പോർട്സ്
    ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
    ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്.
  • ആരോഗ്യ കായിക വിദ്യാഭ്യാസം
    കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി.
  • ക്ലാസ് മാഗസിൻ.
    കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

പൊതു വിദ്യാലയസംരക്ഷണയജ്ഞം‍‍


മികവുകൾ

  • മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടർ സംവിധാനം
  • എൽ സി ഡി, ഇൻറ്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നു.
  • മൂന്നാമത്തെ ഇനം

നേട്ടങ്ങൾ

2005-2006 എസ്സ് എസ്സ് എൽ സി വിജയം:100%
2006-2007എസ്സ് എസ്സ് എൽ സി വിജയം:100%
2007-2008 എസ്സ് എസ്സ് എൽ സി വിജയം:100%
2008-2009 എസ്സ് എസ്സ് എൽ സി വിജയം:100%
2009-2010 എസ്സ് എസ്സ് എൽ സി വിജയം:100%
2010-2011 എസ്സ് എസ്സ് എൽ സി വിജയം:100%
2011-2012 എസ്സ് എസ്സ് എൽ സി വിജയം:100%
2012-2013 എസ്സ് എസ്സ് എൽ സി വിജയം:100%
2013-2014 എസ്സ് എസ്സ് എൽ സി വിജയം:100%
2014-2015 എസ്സ് എസ്സ് എൽ സി വിജയം:100%
2015-2016 എസ്സ് എസ്സ് എൽ സി വിജയം:100%
2016-2017എസ്സ് എസ്സ് എൽ സി വിജയം:100%

ഈ സ്കൂളിലെ അധ്യാപകർ

സുജാത .ജി -ഹെഡ്മിസ്ട്രസ് ബി എസ്സ്സി കണക്ക്, ബി എഡ്,
ശ്രീലാ രവീന്ദ്രൻ-എച്ച് .എസ്സ്.എ. എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- എസ്സ് .ഐ. റ്റി.സി
ഓമന.ബി -എച്ച് .എസ്സ്.എ . സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
ഡാർലി ജോസഫ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്, എം എ പൊളിറ്റിക്സ്
ആശ.സി.ബി-എച്ച് .എസ്സ്.എ .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്
മനോജു.കെ.എം-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി
സൂസമ്മ പി തോമസ് യു പി എസ്സ് എ
സോഫിയ മാത്യു യു പി എസ്സ് എ, ബി.എ,ബിഎഡ്
സുനിതാ കുമാരി എം .കെ യു പി എസ്സ് എ, എം,എ, ബി.എഡ്

വഴികാട്ടി