ഗവ.എൽ പി എസ് പ്ലാശ്ശനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31510 (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് പ്ലാശ്ശനാൽ
വിലാസം
പ്ലാശ്ശനാൽ

പ്ലാശ്ശനാൽപി.ഒ,
,
686579
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822275800
ഇമെയിൽglpsplassanal10@gmail.com
കോഡുകൾ
സ്കൂൾ കോഡ്31510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിമോൻ K V
അവസാനം തിരുത്തിയത്
18-04-202031510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു.1964-ൽ പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്,കിഡ്സ്‌ പാർക്ക്,കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്. ഒരു ലാപ്‌ടോപ്‌,ഇന്റർനെറ്റ്‌ കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • ഔഷധാരമനിർമാണം
  • പച്ചക്കറിതോട്ടനിർമാണം
  • ബോധവൽക്കരണ ക്ലാസുകൾ
  • ശിൽപ്പശാലകൾ
  • പ്രസംഗപരിശീലനകളരി
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയത്രകൾ

നേട്ടങ്ങൾ

  • പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
  • പ്രീ-പ്രൈമറിയിൽ 70 കുട്ടികൾ
  • മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.
  • LSS പരീക്ഷകളിൽ മികവാർന്ന വിജയം.
  • വിവിധ സ്കോളർഷിപ്പ്‌ പരീക്ഷകളിൽ മികച്ച വിജയം.
  • സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
  • സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
  • സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
  • സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
  • തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)

2.ജോസഫ്‌ കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ്‌ ജേതാവ്)

മുൻ സാരഥികൾ

1.മന്നത്തുപത്മനാഭൻ

2.K.J മത്തായി കയ്യാണിയിൽ

3.M.S ചന്ദ്രശേഖരൻ നായർ

4.സൂസമ്മ ജോൺ

വഴികാട്ടി

ഗവ.എൽ പി എസ് പ്ലാശ്ശനാൽ


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പ്ലാശ്ശനാൽ&oldid=774493" എന്ന താളിൽനിന്ന് ശേഖരിച്ചത്