ഗവ.എൽ പി എസ് കൊണ്ടാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എൽ പി എസ് കൊണ്ടാട്
വിലാസം
കൊണ്ടാട്

രാമപുരം പി.ഒ.
കോട്ടയം
,
686576
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822263202
ഇമെയിൽglpskondadurpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജൻസി.ഏലിയാസ്.
അവസാനം തിരുത്തിയത്
26-09-2020Glpskondadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

      കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
     രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി.
      ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു.  അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
       സ്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ഇവിടെ സൺഡേ സ്ക്കൂളും പ്രവർത്തിച്ചു വന്നിരുന്നു. പിന്നീട് പള്ളിക്കണ്ടത്തിനടുത്ത് പുതിയ സൺഡേസ്കൂൾ തീർക്കുകയും വളരെ കഴിയുന്നതിനുമുമ്പ് ഇഞ്ചനാനിയിൽ പാക്കാലപറമ്പിൽ മറ്റൊരു സൺഡേസ്കൂൾ തുടങ്ങുകയും ചെയ്തു. പള്ളിക്കണ്ടത്തിനടുത്തുള്ള സ്ക്കൂൾ ക്രമേണ നിന്നു പോവുകയും പാക്കാലപ്പറമ്പ് സൺഡേസ്കൂൾ കൊണ്ടാട് പള്ളിയായി വളരുകയും ചെയ്തു. അങ്ങനെ കൊണ്ടാട് പ്രദേശത്ത് ക്രിസത്യാനികൾക്ക് വേദപഠനത്തിനുള്ള ആദ്യത്തെ കേന്ദ്രമായിരുന്നു കൊണ്ടാട് സ്ക്കൂൾ എന്ന പ്രാധാന്യം കൂടി ഈ സ്കൂളിനുണ്ട്.
      കൊണ്ടാട് സ്ക്കൂളിലെ പഴയകാല അദ്ധ്യാപകരെ കുറിച്ചുള്ള അപൂർണ്ണരേഖകൾ മാത്രമേ ലഭ്യമുള്ളൂ. ഗവൺമെന്റ് സ്കൂളായതിനു ശേഷമുള്ള അധ്യാപകരെ സംബന്ധിച്ച് കൃത്യമായ രേഖകൾ സ്ക്കൂളിൽ ലഭ്യമാണ്. ആയതിനാൽ അതിനു മുൻപുള്ള അദ്ധ്യാപകരെ കുറിച്ച് ഇപ്പോൾ വൃദ്ധരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളുടെ അനുസ്മരണങ്ങളെ അവലംഭിക്കുകയേ തരമുള്ളൂ. ചെളിക്കണ്ടത്തിൽ സി.രാമൻ നായർ ദീർഘകാലം സ്ക്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്നു. (1947 - 1965) കെ.ഇ.ആർ. 14-ബി വകുപ്പ് ഓപ്റ്റ് ചെയ്തതുമൂലം അദ്ദേഹത്തിന് 60 വയസ്സുവരെ ഹെഡ്മാസ്റ്ററായി തുടരാമായിരുന്നു. 1930-നു മുമ്പുതന്നെ അദ്ദേഹം അദ്ധ്യാപകനായി ഇവിടെ വന്നിരുന്നുവെന്നു കരുതാം. തെങ്ങനാൽ പി.ആർ.ഗോപാലൻ നായർ സാറും ദീർഘകാലം ഈ സ്ക്കൂളിൽ അദ്ധ്യാപകനും 1965-മുതൽ 1968-വരെ ഹെഡ്മാസ്റ്ററുമായിരുന്നു. കുന്നുംപുറത്ത് കേശവൻ നായർ സാർ, മേമന എം.ആർ. ബ്രിജിത്ത് ടീച്ചർ, ചെളിക്കണ്ടത്തിൽ പാറുക്കുട്ടി ടീച്ചർ എന്നിവരും സ്ക്കൂളിൽ സുദീർഘസേവനം അനുഷ്ഠിച്ചവരാണ്. വളവനാട്ട് ദേവസ്യ സാർ വെള്ളിലാപ്പിള്ളി ചിറയിൽ ഓപ്പുസാർ, നാരായണൻ സാർ മറ്റത്തിൽ, അച്ചു നിലത്തിൽ രാമൻ സാർ എന്നിവരും ഈ സ്ക്കൂളിലെ അദ്ധ്യാപകരായിരുന്നു.
         സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു.

ഭൗതികസൗകര്യങ്ങൾ

   ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്. 4 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു.

ലൈബ്രറി

   500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു.

വായനാ മുറി

   കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

    കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു.

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്.
  2. ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി.
  3. റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്.
  4. സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം.

അനധ്യാപകർ

  1. കെ.സി. മധുസൂദനൻ നായർ. കളപ്പുരയ്ക്കൽ, അയ്മനം, കോട്ടയം. പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ.

പ്രീ പ്രൈമറി

  • ടീച്ചർ :- സുമി കൃഷ്ണൻ.വലിയപാറയ്കൽ.കൊണ്ടാട്.
  • ആയ :- ബിന്ദു ടി.ആർ. ചെന്തിട്ടഇല്ലം, കൊണ്ടാട്.
  • ആൺകുട്ടികൾ :- 11
  • പെൺകുട്ടികൾ :- 5
  • ആകെ കുട്ടികൾ:- 16

മുൻ പ്രധാനാധ്യാപകർ

  • 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്.
  • 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്.
  • 1968 - 1971, ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്.
  • 1971 - 1973, ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ.
  • 1973 - 1975, ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം.
  • 1975 - 1976, ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ.
  • 1976 - 1980, ശ്രീ. കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ.
  • 1980 - ।981, ശ്രീ. വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം.
  • 1981- 1985, ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം.
  • 1985 - 1986, ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം.
  • 1986 - ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം.
  • 1986 - 1987, ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി.
  • 1987 - 1988, ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല.
  • 1988 - 1989, ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്.
  • 1989 - ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി.
  • 1989 - 1990, ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം.
  • 1990- 1992, ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട.
  • 1992 - 1997, ശ്രീമതി. ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ.
  • 1997 - 2000, ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം.
  • 2000 - 2003, ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം.
  • 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊണ്ടാട്&oldid=1010668" എന്ന താളിൽനിന്ന് ശേഖരിച്ചത്